SIMPLE PSC @ldc_lgs_study_group Channel on Telegram

SIMPLE PSC

@ldc_lgs_study_group


എല്ലാ psc പരീക്ഷകൾക്കും ഉപകാരപ്പെടുന്ന gk, SCERT, NCERT, CURRENT AFFAIRS എന്നിവ ലളിതമായ രീതിയിൽ codes 🔥ലൂടെ

കൂടെ കൂടിക്കോ 👍

SIMPLE PSC (Malayalam)

എല്ലാ psc പരീക്ഷകൾക്കും ഉപകാരപ്പെടുന്ന 'SIMPLE PSC' എന്ന ടെലിഗ്രാം ചാനൽ ലഭ്യമാണ്. ഇത് ldc_lgs_study_group എന്ന ഉപയോക്താവിനുള്ളിൽ അന്നുസരിച്ച് മലയാളികളുടെ പരീക്ഷാ തയ്യാറാക്കൽ നല്ല അന്വേഷിക്കാൻ അവശ്യമായ കാനറിംഗുകൾ, അറിയിച്ചുകൂട്ടികൊള്ളുന്ന വിഭാഗങ്ങൾ, സർക്കാർ ഉറ്റെടുക്കുന്ന വിവിധ പൊതു വിഭാഗങ്ങൾ എന്നിവയെ ഉള്ളടക്കം ആക്സസ് ചെയ്യുന്ന ഒരു ചാനൽ ആണ്. ആവശ്യമായ വിവരങ്ങൾ ഒന്നും പതിയാവുന്നില്ല എന്ന് വിശ്വസിക്കാതിരിക്കില്ല! 'SIMPLE PSC' ചാനൽ അഭിനന്ദനങ്ങൾ, പരിഹരങ്ങൾ എന്നിവയുടെ നിറവിൽ സംശയങ്ങൾ ഇരട്ടിപ്പുകളായി കോട്ടണ്ട അറിയിക്കുന്നു, ഉദാഹരണത്തിന്, SCERT, NCERT, CURRENT AFFAIRS എന്നിവ ലളിതമായ രീതിയിൽ കോഡുകൾ അറിയിച്ചു കൊടുപ്പുന്നതിലൂടെ നവീന പരിശോധനകൾ, പ്രബലനിയോഗം പലതും ലഭ്യമാകുന്നു. തുടർന്ന്, കൂടെ കൂടിക്കോ എന്ന് ചൊല്ലിയിടുക, സ്വന്തമാക്കാൻ നമ്മൾ താങ്കളെ സഹായിച്ചുകൊണ്ടിരിക്കുന്നു. 'SIMPLE PSC' ചാനൽ ജോയിന്‍ ചെയ്യുക, പുതിയ അപ്ഡേറ്റുകൾ എക്സലൂസീവായി ലഭിക്കുന്നതുപോലെ നിങ്ങളുടെ സഹായത്തോടുകൂട്ടിയുള്ള ചാനൽ ആണ് 'SIMPLE PSC'!

SIMPLE PSC

21 Nov, 15:19


🔰മനുഷ്യശരീരം

👤 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206

👤 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)

👤 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)

👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്

👤 5. തലയോട്ടിയിലെ അസ്ഥികള്‍ : 22

👤 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)

👤 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)

👤 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)

👤 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)

👤 10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം

👤 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)

👤 12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി

👤 13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)

👤 14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)

👤 15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)

👤 16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4

👤 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)

👤 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി

👤 19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍

👤 20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %

👤 21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)

👤 22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)

👤 23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം

👤 24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍

👤 25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)

👤 26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്

👤 27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)

👤 28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍

👤 29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)

👤 30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം

👤 31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം

👤 32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46

👤 33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍

👤 34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം

👤 35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍

👤 36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം

👤 37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C

👤 38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്

👤 39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, °

👤 4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve

👤 41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍

👤 42. മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത് :മസ്തിഷ്കം

👤 43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്

👤 44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍

👤 45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍

👤 46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%

👤 47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്

👤 48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്‍

👤 49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി

👤 50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ :വന്‍ കുടലില്‍

👤 51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )

👤 52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 639

👤 53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍

👤 54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍

👤 55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി

👤 56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി

👤 57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :ഇന്‍സുലിന്‍

JOIN👉🏻https://t.me/LDC_LGS_STUDY_GROUP

SIMPLE PSC

20 Nov, 17:56


🟢 ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്:
       ഡി എസ് കോത്താരി.

🟢പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിൻറെ രണ്ട് അറകളാണ്.ഈ അറകളിൽ നിന്നുത്ഭവിക്കുന്ന ചുടു രക്തമാണ് ബംഗാളിയുടെ സിരകളിലൂടെ ഒഴുകുന്നത്.
       രവീന്ദ്രനാഥ ടാഗോർ.

🟢 വേല ചെയ്താൽ കൂലി കിട്ടണം:
        വൈകുണ്ഠസ്വാമികൾ.

🟢 സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. ഞാൻ അത് നേടുക തന്നെ ചെയ്യും.
      ബാലഗംഗാധര തിലകൻ.

🟢 വിദ്യകൊണ്ട് പ്രബുദ്ധരാവുക. സംഘടനകൊണ്ട് ശക്തരാകുക:
       ശ്രീനാരായണഗുരു.

🟢 മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി:
      ശ്രീനാരായണഗുരു.

🟢 ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാഠങ്ങളിൽ എല്ലാം മുട്ടിപ്പുല്ല് കുരിപ്പിക്കും.
     അയ്യങ്കാളി.

🟢 എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന്,അച്ചുകൂടമെന്തിന്:
      വക്കം മൗലവി.

🟢 ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും, പരാജയപ്പെട്ടാൽ എൻറെ ജഡം സമുദ്രത്തിന് സംഭാവന നൽക്കും.
    ഗാന്ധിജി.

🟢അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ്:
     ജവഹർലാൽ നെഹ്റു.

JOIN👉🏻https://t.me/LDC_LGS_STUDY_GROUP

SIMPLE PSC

19 Nov, 06:16


📚UNESCO  ലോക പുസ്തക തലസ്ഥാനം📚


🟢2022 - ഗ്വാദലജാര (മെക്സിക്കോ)

🟢2023 - അക്ര (ഘാന)

🟢2024 - സ്ട്രാസ്‌ബോർഗ്(ഫ്രാൻസ്)

🟢2025 - റിയോ ഡി ജെനീറോ(ബ്രസിൽ)

JOIN👉🏻https://t.me/LDC_LGS_STUDY_GROUP

SIMPLE PSC

17 Nov, 18:11


SIMPLE PSC pinned «🛑1900 മുതൽ 1947 വരെയുള്ള സംഭവങ്ങൾ 🛑 🟢1905 - ബംഗാൾ വിഭജനം 🟢1905 - സ്വദേശി പ്രസ്ഥാനം 🟢1906 - മുസ്ലിം ലീഗ് 🟢1909 - മിന്റോ മോർലി ഭരണ പരിഷ്കാരങ്ങൾ 🟢1913 - ഗദ്ദാർ പാർട്ടി 🟢1917 - ചബാരൻ സത്യാഗ്രഹം 🟢1918 - ഗേദ സത്യാഗ്രഹം 🟢1918 - അഹമ്മദാബാദ് തുണിമിൽ…»

SIMPLE PSC

17 Nov, 18:11


SIMPLE PSC pinned «കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ👇 🌎 തൊമ്മൻകുത്ത്, ചീയപ്പാറ, കുത്തുങ്കൽ, ആറ്റുകാൽ,കീഴാർകുത്ത്, തൂവാനം, ചിന്നക്കനാൽ - ഇടുക്കി 🌎 പാലരുവി, കുംഭാവുരുട്ടി, മണലാർ - കൊല്ലം 🌎 പെരുന്തേനരുവി, മാടത്തരുവി, അരുവിക്കുഴി  - പത്തനംതിട്ട 🌎 അതിരപ്പള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത്…»

SIMPLE PSC

17 Nov, 18:11


SIMPLE PSC pinned «🍂പ്രധാന തടാകങ്ങളും ജില്ലകളും🍂 📌വേമ്പനാട് കായൽ - കോട്ടയം,ആലപ്പുഴ,എറണാകുളം 📌വെള്ളായണി കായൽ - തിരുവനന്തപുരം 📌വേളി കായൽ - തിരുവനന്തപുരം 📌പരവൂർ കായൽ - കൊല്ലം 📌ശാസ്താംകോട്ട തടാകം - കൊല്ലം 📌അഷ്ടമുടിക്കായൽ - കൊല്ലം 📌കായംകുളം കായൽ - ആലപ്പുഴ 📌എലിഫന്റ് ലേക്ക്…»

SIMPLE PSC

17 Nov, 17:50


🛑1900 മുതൽ 1947 വരെയുള്ള സംഭവങ്ങൾ 🛑

🟢1905 - ബംഗാൾ വിഭജനം

🟢1905 - സ്വദേശി പ്രസ്ഥാനം

🟢1906 - മുസ്ലിം ലീഗ്

🟢1909 - മിന്റോ മോർലി ഭരണ പരിഷ്കാരങ്ങൾ

🟢1913 - ഗദ്ദാർ പാർട്ടി

🟢1917 - ചബാരൻ സത്യാഗ്രഹം

🟢1918 - ഗേദ സത്യാഗ്രഹം

🟢1918 - അഹമ്മദാബാദ് തുണിമിൽ സമരം

🟢1919 - ജാലിയൻ വാലാബാഗ് കൂട്ടക്കൊല

🟢1919 - ഖിലാഫത് പ്രസ്ഥാനം

🟢1919 - മോഡേഗു ചെമ്സ്ഫോഡ് ഭരണ പരിഷ്കാരം

🟢1920 - നിസ്സഹകരണ പ്രസ്ഥാനം

🟢1922 - ചൗരി ചൗര സംഭവം

🟢1923- സ്വരാജ് പാർട്ടി

🟢1925 - കക്കോരി ഗുഡാലോചന

🟢1927- സൈമൺ കമ്മീഷൻ

🟢1928 - ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

🟢1928 - ബർദോളി സത്യാഗ്രഹം

🟢1928 - നെഹ്‌റു റിപ്പോർട്ട്‌

🟢1930 - ഉപ്പ് സത്യാഗ്രഹം

🟢1930 - ഒന്നാം വട്ടമേശ സമ്മേളനം

🟢 1931 - രണ്ടാം വട്ടമേശ സമ്മേളനം

🟢 1932 - മൂന്നാം വട്ടമേശ സമ്മേളനം

🟢 1932 - കമ്മ്യൂണൽ അവാർഡ്

🟢 1932 - പൂനെ കരാർ

🟢 1934 - കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി

🟢 1935 - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

🟢 1940 - ദ്വിരാഷ്ട്ര വാദം

🟢 1940 - ആഗസ്റ്റ് വാഗ്ദാനം

🟢 1942 - ക്രിപ്‌സ് മിഷൻ

🟢1942 - ക്വിറ്റ് ഇന്ത്യ സമരം

🟢 1942 - ഇന്ത്യൻ നാഷണൽ ആർമി

🟢 1945 - വേവൽ പദ്ധതി

🟢1945 - സിംല കോൺഫറൻസ്

🟢 1946 - നാവിക കലാപം

🟢 1946 - കാബിനറ്റ് മിഷൻ

🟢 1946 - ഇടക്കാല ഗവൺമെന്റ്

🟢 1947 - മൗണ്ട് ബാറ്റൺ പദ്ധതി

🟢 1947 - ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട്

JOIN👉🏻https://t.me/LDC_LGS_STUDY_GROUP

SIMPLE PSC

16 Nov, 10:34


കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ👇


🌎 തൊമ്മൻകുത്ത്, ചീയപ്പാറ, കുത്തുങ്കൽ, ആറ്റുകാൽ,കീഴാർകുത്ത്, തൂവാനം, ചിന്നക്കനാൽ - ഇടുക്കി

🌎 പാലരുവി, കുംഭാവുരുട്ടി, മണലാർ - കൊല്ലം

🌎 പെരുന്തേനരുവി, മാടത്തരുവി, അരുവിക്കുഴി  - പത്തനംതിട്ട

🌎 അതിരപ്പള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത് - തൃശ്ശൂർ

🌎 ആഢ്യൻപാറ, കോഴിപ്പാറ, കേരളാംകുണ്ട്  - മലപ്പുറം

🌎 തുഷാരഗിരി, അരിപ്പാറ, വെള്ളാരിമല  - കോഴിക്കോട്

🌎 മീൻമുട്ടി, സൂചിപ്പാറ, കാന്തൻപാറ, ചെതലയം   - വയനാട്

🌎 മങ്കയം, മീൻമുട്ടി, കൊമ്പയ്കാണി- തിരുവനന്തപുരം

🌎കേസരി, അരുവിക്കുഴി - കോട്ടയം

🌎 മീൻവല്ലം, ധോണി, പാത്രക്കടവ്, സീതാകുണ്ട്, ശിരുവാണി - പാലക്കാട്


💥 തിരുവനന്തപുരം വയനാട് കണ്ണൂർ എന്നീ ജില്ലകളിൽ മീൻമുട്ടി എന്ന പേരിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടം ഉണ്ട്

💥 പത്തനംതിട്ടയിലും കോട്ടയത്തും അരുവിക്കുഴി എന്ന പേരിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടം ഉണ്ട്


JOIN👉🏻https://t.me/LDC_LGS_STUDY_GROUP

SIMPLE PSC

15 Nov, 17:01


💎ഇന്ത്യ ഗവണ്മെന്റിന്റെ രക്ഷാദൗത്യങ്ങൾ 💎

🟥 ഓപ്പറേഷൻ ഗംഗ - ഉക്രൈൻ

🟥 ഓപ്പറേഷൻ ദേവിശക്തി - അഫ്ഗാനിസ്ഥാൻ

🟥 ഓപ്പറേഷൻ ദോസ്ത് - തുർക്കി & സിറിയ

🟥 ഓപ്പറേഷൻ കാവേരി - സുഡാൻ

🟥  ഓപ്പറേഷൻ കരുണ - മ്യാന്മാർ

🟥 ഓപ്പറേഷൻ അജയ് - ഇസ്രായേൽ

JOIN👉https://t.me/LDC_LGS_STUDY_GROUP

SIMPLE PSC

13 Nov, 02:42


🍂പ്രധാന തടാകങ്ങളും ജില്ലകളും🍂

📌വേമ്പനാട് കായൽ - കോട്ടയം,ആലപ്പുഴ,എറണാകുളം

📌വെള്ളായണി കായൽ - തിരുവനന്തപുരം

📌വേളി കായൽ - തിരുവനന്തപുരം

📌പരവൂർ കായൽ - കൊല്ലം

📌ശാസ്താംകോട്ട തടാകം - കൊല്ലം

📌അഷ്ടമുടിക്കായൽ - കൊല്ലം

📌കായംകുളം കായൽ - ആലപ്പുഴ

📌എലിഫന്റ് ലേക്ക് - ഇടുക്കി

📌മൂരിയാട് തടാകം - തൃശ്ശൂർ

📌ചേറ്റുവ കായൽ - തൃശ്ശൂർ

📌ഏനമാക്കൽ തടാകം - തൃശ്ശൂർ

📌ബീയം കായൽ - മലപ്പുറം

📌മേപ്പാടി - വയനാട്

📌പൂക്കോട് - വയനാട്

📌വലിയപറമ്പ കായൽ - കാസർഗോഡ്

📌ഉപ്പള കായൽ - കാസർഗോഡ്

JOIN👉https://t.me/LDC_LGS_STUDY_GROUP

SIMPLE PSC

10 Nov, 09:21


SIMPLE PSC pinned «🛑Current Affairs ആത്മകഥ🛑 🟢അതിജീവനം - വിശ്വാസ് മേത്ത 🟢കാലം സാക്ഷി - ഉമ്മൻ ചാണ്ടി 🟢ആത്മകഥ - കെ.എം. മാണി 🟢അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ -  സേതു (എ. സേതുമാധവൻ) 🟢ജീവിതം ഒരു പെൻഡുലം - ശ്രീകുമാരൻ തമ്പി 🟢നിലാവ് കുടിച്ച സിംഹങ്ങൾ - എസ് . സോമനാഥ് 🟢ഫ്ലാഷ്ബാക്ക്:…»

SIMPLE PSC

10 Nov, 09:20


🛑Current Affairs ആത്മകഥ🛑


🟢അതിജീവനം - വിശ്വാസ് മേത്ത

🟢കാലം സാക്ഷി - ഉമ്മൻ ചാണ്ടി

🟢ആത്മകഥ - കെ.എം. മാണി

🟢അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ -  സേതു (എ. സേതുമാധവൻ)

🟢ജീവിതം ഒരു പെൻഡുലം - ശ്രീകുമാരൻ തമ്പി

🟢നിലാവ് കുടിച്ച സിംഹങ്ങൾ - എസ് . സോമനാഥ്

🟢ഫ്ലാഷ്ബാക്ക്: എൻ്റെയും സിനിമയുടെയും - കെ. ജി. ജോർജ്

🟢ഓർമ്മ മങ്ങുന്നതിനു മുമ്പ് (ബിഫോർ മെമ്മറി ഫെയ്ഡ്സ്)- ഫാലി എസ് നരിമാൻ

🟢ജീവിതം ചരിത്രത്തിലെ എൻ്റെ കഥ (Life:My story true history) - ഫ്രാൻസിസ് മാർപ്പാപ്പ

🟢ഇന്ദ്ര ധനുസ്സ് - ഇന്ദ്രൻസ്

🟢കിളിക്കാലം - പി.വത്സല

🟢ഒരു ഗോളിയുടെ ആത്മകഥ - വിക്ടർ മഞ്ഞില

🟢അടിമമക്ക - സി.കെ. ജാനു

🟢L.K അദ്വാനി - My country, my life

🟢ഹാഫ് ടൈം : ഒരു ഫുടബോൾ പോരാളിയുടെ അനുഭവങ്ങൾ - പി.ജി. ജോർജ്

🟢ചിരിക്കു പിന്നിൽ - ഇന്നസെൻ്റ്

🟢മൈ ലൈഫ് അസ് എ കോമ്രേഡ് - കെ. കെ. ശൈലജ

🟢ധ്വനി പ്രയാണം - ഡോ. എം. ലീലാവതി ടീച്ചർ


JOIN👉🏻https://t.me/LDC_LGS_STUDY_GROUP

SIMPLE PSC

09 Nov, 14:22


20 ചോദ്യങ്ങളിൽ എത്ര മാർക്ക്‌ കിട്ടി എന്ന് കമന്റ്‌ ചെയ്യുക👇🏻