Kerala PSC Notifications @thozhilvarthakal_official Channel on Telegram

Kerala PSC Notifications

@thozhilvarthakal_official


Join our channel - പിഎസ് സി യുമായി ബന്ധപ്പെട്ട അറിയിപ്പുകൾ,അറിയാതെ പോകുന്ന താത്കാലിക /കരാർ ജോലികളുടെ അറിയിപ്പുകൾ ഇവിടെ ലഭിക്കുന്നതാണ്.

Kerala PSC Notifications (Malayalam)

കേരള പി.എസ്.സി നോട്ടിഫികേഷനുകൾ ചാനൽnn"thozhilvarthakal_official" എന്ന പേരിൽ ഞങ്ങളുടെ ടെലിഗ്രാം ചാനൽ സംഘടന ചേർക്കുക - പി.എസ്.സി യുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, അറിയാതെ പോകുന്ന താത്കാലിക / കരാർ ജോലികളുടെ അറിയിപ്പുകൾ ഇവിടെ ലഭിക്കുന്നതാണ്. ഇത് കേരള പി.എസ്.സി (പബ്ലിക് സർവീസ് കമ്മീഷൻ) ചൂണ്ടിക്കുകയും അവിടെ പ്രേരണ ലഭിക്കുകയും ചെയ്യുന്ന ലേടെസ്റ്റ് നേട്ടങ്ങൾ അറിഞ്ഞു പരിശോധിക്കുന്നതിനായി ആകാം. ഇതിൽ ചേർന്ന് നിങ്ങൾക്ക് തിരയുന്ന അവസരം നേടുകയും കഴിയുമല്ലോ! കടുത്ത വേലിക്കാലം കാലാവധിയും മറ്റുമൊക്കെ കേരള പി.എസ്.സി ചൂണ്ടിക്കുകയും പ്രകടിപ്പിക്കുന്നതിൽ അവശ്യമായ വിജയം നേടുകയും ചെയ്യാം. ഇന്ന് ആകാം, വർത്തമാനം അറിഞ്ഞ ലേടെസ്റ്റ് അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്നതിനായി ഇപ്പോൾ ഞങ്ങളുടെ ചാനൽക്ക് ചേരാം! തിരയുന്ന അവസരങ്ങൾ നേടുകയും കഴിയുന്നില്ല!"

Kerala PSC Notifications

24 Nov, 05:49


മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിൽ നിയമനം
തിരുവനന്തപുരം മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിൽ അംഗത്തിന്റെ (സൈക്യാട്രിസ്റ്റ്) നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്കായി www.ksmha.org എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 10.

Kerala PSC Notifications

24 Nov, 05:49


കരാർ നിയമനം
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ, റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒറ്റ പിഡിഎഫ് ഫയലായി [email protected] എന്ന ഇമെയിലിൽ ഡിസംബർ 4 നു വൈകിട്ട് 5 മണിക്ക് മുൻപായി അയയ്ക്കണം.എംഎസ്ഡബ്ല്യു യോഗ്യതയും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവുമുള്ളവർക്ക് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും, എംഎസ്ഡബ്ല്യു അല്ലെങ്കിൽ ബിഎസ്ഡബ്ല്യുവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവുമുള്ളവർക്ക് റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ (2 ഒഴിവ്) തസ്തികയിലേക്കും, എം.സി.എ / ബി.ടെക് (കമ്പ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്‌മെന്റ്‌, നെറ്റ്‌വർക്കിംഗ്‌, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവുമുള്ളവർക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2347768, 2347152.

Kerala PSC Notifications

23 Nov, 12:49


ഡ്രോയിങ് ടീച്ചർ: ഭിന്നശേഷി സംവരണ ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി ഉദ്യാഗാർഥികൾക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത ഒഴിവുണ്ട്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഡ്രോയിങിൽ/ പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 വയസ്സ്. (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 30ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

Kerala PSC Notifications

23 Nov, 12:49


ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ജീവനക്കാർ കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, എൻഒസി സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷ കമ്മീഷണർ, ട്രാൻസ് ടവേഴ്സ്, തിരുവനന്തപുരം – 14 വിലാസത്തിൽ നവംബർ 30 നകം സമർപ്പിക്കണം. ഫോൺ: 0471 2336369, 0471 2327369.

Kerala PSC Notifications

23 Nov, 12:49


വാക് ഇൻ ഇന്റർവ്യൂ
സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: [email protected].

Kerala PSC Notifications

23 Nov, 12:49


വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒബിജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും (ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ഇഎൻടി) വിഭാഗങ്ങളിലായി ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി നവംബർ 28ന് ഇന്റർവ്യൂ നടത്തും. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡിഎൻബിയും ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാക്ക്  ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം നവംബർ 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Kerala PSC Notifications

23 Nov, 10:49


EXAMINATION PROGRAMME FOR THE MONTH OF FEBRUARY 2025 (FOR SUBMITTING CONFIRMATION)

Kerala PSC Notifications

22 Nov, 12:49


റിസർച്ച് ഓഫീസർ ഒഴിവ്
പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിലെ ക്ലൈമറ്റ് ചേഞ്ച് സെല്ലിൽ  റിസർച്ച് ഓഫീസർ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 20 ന് വൈകിട്ട് 5 മണിക്ക് മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.envt.kerala.gov.in, [email protected], 0471 2326264.

Kerala PSC Notifications

20 Nov, 12:49


അഭിമുഖം
എറണാകുളം ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിൽ താൽകാലിക നിയമനത്തിനായി നവംബർ 26 ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ, ബിഎസ്‌സി, എംഎസ്‌സി യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകളുമായി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2386000.

Kerala PSC Notifications

20 Nov, 11:49


മെഡിക്കൽ കോളേജിൽ അഭിമുഖം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി, ജനറൽ സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് അഭിമുഖം നടത്തും. ഡെർമറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 27 നും ജനറൽ സർജറി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 28 നും പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വച്ച് രാവിലെ 11 മണിക്ക് നടക്കും. താൽപര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന രേഖകളും ബയേഡാറ്റായും സഹിതം ഹാജരാകണം. വിശദവിവരങ്ങൾ : ഫോൺ 0471 2528855, 2528055.

Kerala PSC Notifications

20 Nov, 11:49


വയനാട് മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒബിജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും (ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ഇഎൻടി) വിഭാഗങ്ങളിലായി ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി നവംബർ 28ന് ഇന്റർവ്യൂ നടത്തും.പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡിഎൻബിയും ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാക്ക്  ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം നവംബർ 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Kerala PSC Notifications

19 Nov, 17:49


അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ 21 രാവിലെ 10 ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും.  സെയിൽസ് മാനേജർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബിസിനസ് പ്രൊമോട്ടേഴ്സ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സെയിൽസ്), ഓഫീസ് സ്റ്റാഫ് കം ടെലി മാർക്കറ്റിങ് തസ്തികകളിലാണ് നിയമനം. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 36 വയസ്. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.

Kerala PSC Notifications

19 Nov, 15:50


സൗദി എം ഒ എച്ചിൽ സ്റ്റാഫ്‌നഴ്‌സ് ഒഴിവുകൾ; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷിക്കാം
 സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നഴ്‌സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്‌പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www.nifl.norkaroots.org വെബ്‌സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം.        സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും, ഡാറ്റാഫ്‌ലോ വെരിഫിക്കേഷൻ, എച്ച് ആർ.ഡി അറ്റസ്റ്റേഷൻ എന്നിവയും രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമാണ്.  അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്‌പോർട്ട് ഹാജരാക്കേണ്ടതാണ്. അഭിമുഖം  ഡിസംബർ രണ്ടാംവാരം കൊച്ചിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും- മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Kerala PSC Notifications

19 Nov, 15:50


അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ  സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ സെക്രട്ടറി, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോ തെറാപ്പി നഴ്‌സിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ ഫീസിൽ മലബാർ കാൻസർ സെന്ററിൽ (കണ്ണൂർ) വെച്ചാണ് പരിശീലനം നൽകുന്നത്. മെഡിക്കൽ സെക്രട്ടറി കോഴ്‌സിൽ 6 മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം, 8000 രൂപ പ്രതിമാസ സ്‌റ്റൈപെന്റോടുകൂടി  ഇന്റേൺഷിപ്പ്  ചെയ്യാൻ അവസരമുണ്ട്. ബിരുദധാരികൾക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം.   Bsc/MSc Nursing, GNM യോഗ്യതയും നഴ്‌സിംഗ് രജിസ്‌ട്രേഷൻ ഉള്ളവർക്കുംകീമോതെറാപ്പി കോഴ്‌സിന് അപേക്ഷിക്കാം. രണ്ടു മാസമാണ് കാലാവധി. മെഡിക്കൽ സെക്രട്ടറി കോഴ്‌സിൽ 10 സീറ്റും കീമോതെറാപ്പി നഴ്‌സിംഗ് കോഴ്‌സിലേക്ക് 5 സീറ്റുമാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in, 9495999741.

Kerala PSC Notifications

19 Nov, 04:49


വാക് ഇൻ ഇന്റർവ്യൂ
സ്നേഹധാർ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: [email protected]

Kerala PSC Notifications

19 Nov, 03:08


https://www.manoramaonline.com/thozhilveedhi/psc-updates/2024/11/16/ldc-exam-psc-updates-job-career-manorama-thozhilveedhi.html

Kerala PSC Notifications

19 Nov, 01:49


റിസർച്ച് ഫെലോ ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ അനുസൻദാൻ നാഷണൽ റിസർച്ച് ഫെല്ലോഷിപ്പ് സ്പോൺസർ ചെയ്യുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവുണ്ട്. 3 വർഷത്തേക്കാണ് നിയമനം. നവംബർ 25 ന് മുൻപായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : https://www.cet.ac.in, [email protected], 9447512397.

Kerala PSC Notifications

18 Nov, 11:49


ടീച്ചിംഗ് അസിസ്റ്റന്റ് അഭിമുഖം
 കേരള വെറ്ററിനറി സർവ്വകലാശലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനത്തിനായി ഡിസംബർ 10 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kvasu.ac.in

Kerala PSC Notifications

18 Nov, 11:49


വെറ്ററിനറി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കം സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. സർവകലാശാലകളിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രൊഫസർ പദവിയിൽ ഉന്നത നിലവാരത്തിൽ കഴിവ് തെളിയിച്ചവർ അല്ലെങ്കിൽ ഗവേഷണ/അക്കാദമിക് സ്ഥാപനങ്ങളിൽ സമാന പദവിയിൽ 10 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും അപേക്ഷയുടെ 3 പകർപ്പുകളും സഹിതം ചെയർമാൻ,  സെർച്ച് കം സെലക്ഷൻ കമ്മിറ്റി, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, ലക്കിഡി  പി.ഒ., പൂക്കോട്, പിൻ – 673576 എന്ന വിലാസത്തിൽ ഡിസംബർ 7 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്റ്റേർഡ് തപാലായി ലഭിക്കണം. അപേക്ഷകൾ [email protected] എന്ന ഇ മെയിലിലും അയക്കണം.’Application for the post of Vice Chancellor, Kerala Veterinary & Animal Sciences University’ എന്ന് തപാൽ/ഇ മെയിൽ അപേക്ഷകളിൽ സൂചിപ്പിക്കണം.സെർച്ച് കം സെലക്ഷൻ കമ്മിറ്റി നിർദ്ദേശിക്കുന്ന പാനലിൽ നിന്നാണ് നിയമനം. അക്കാദമിക് വിദഗ്ധർക്ക്  വൈസ് ചാൻസലർ സ്ഥാനത്തേക്ക് യോഗ്യതയുള്ളവരെ നാമനിർദ്ദേശം ചെയ്യാം. അപേക്ഷ സമർപ്പിച്ചിട്ടില്ലെങ്കിലും യോഗ്യതയുള്ള അക്കാദമിക് വ്യക്തികളുടെ പേരുകൾ കമ്മിറ്റി പരിഗണിക്കും.വൈസ് ചാൻസലർ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ 70 വയസ്സാകുന്നതുവരെയാണ് നിയമനം.