PSC.COM @malayalmmovies Channel on Telegram

PSC.COM

@malayalmmovies


Join Our Official Channel

https://t.me/joinchat/TUkjFFa34ls1fXWr

Share & Subscribe

malayalmmovies (English)

Welcome to Malayalmmovies - your one-stop destination for all things related to Malayalam cinema! Our channel, PSC.COM, is dedicated to providing you with the latest updates, news, trailers, and reviews of Malayalam movies. Whether you are a die-hard fan of Malayalam cinema or looking to explore this vibrant film industry, our channel has something for everyone. Join our official channel to stay connected with fellow movie enthusiasts and never miss out on the latest Malayalam movie releases. From classic films to new blockbusters, we cover it all. Don't forget to share and subscribe to our channel for daily dose of Malayalam movie magic. Join us today and be a part of the Malayalmmovies community!

PSC.COM

16 Dec, 04:26


10K Telegram Channel For Sale
If Anyone interested Contact Me

10K Telegram Channel For Sale
If Anyone interested Contact Me


10K Telegram Channel For Sale
If Anyone interested Contact Me


👉 t.me/whoo_r_u

PSC.COM

14 Sep, 06:45


കേരളം:


((1)). മാംഗോ സിറ്റി എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം?
മുതലമട

((2)). ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി?
മീൻവല്ലം പദ്ധതി (തൂതപ്പുഴ)

((3)). ഇ.എം.എസ്. ഭവന പദ്ധതി ആരംഭിച്ച ജില്ല?
തൃശ്ശൂർ (കൊടകര)

((4)). ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ് (കൊടുങ്ങല്ലൂർ)

((5)). കേരളത്തിലെ ആദ്യ തൊഴിൽ രഹിത വിമുക്തഗ്രാമം?
തളിക്കുളം

((6)). ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്
ഒറ്റപ്പാലം

((7)).കേരളത്തിലെ ആദ്യത്തെ സ്‌ത്രീധന രഹിത പഞ്ചായത്ത്?
നിലമ്പൂർ (മലപ്പുറം)

((8)). കേരളത്തിലെ മൂന്നാമത്തെ വലിയ ജില്ല?
മലപ്പുറം

((9)). ബിയ്യം കായൽ സ്ഥിതിചെയ്യുന്ന ജില്ല?
മലപ്പുറം

((10)). കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ല?
മലപ്പുറം (ആദ്യ നഗരം - തിരുവനന്തപുരം 2011))

PSC.COM

14 Sep, 06:44


സ്വാതന്ത്ര്യസമരം!

((1)). ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
1942 ആഗസ്റ്റ് എട്ടിന് മുംബൈയിൽ

((2)). ഗാന്ധിജ പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത്?
രണ്ടാം വട്ടമേശസമ്മേളനം

((3)). ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചതെവിടെ?
അഹമ്മദാബാദ്

((4)). ദക്ഷിണാഫ്രിക്കയിലെ ദീർഘവാസത്തിനുശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി 9

((5)). സബർമതി ആശ്രമത്തിൽ നിന്ന് പുറപ്പെട്ട ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ചവർ എത്ര?
78 പേർ

PSC.COM

14 Sep, 06:44


ഒളിമ്പിക്സ്!

» ഒളിമ്പിക്സ് ചരിത്രത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ താരം :
പി.വി. സിന്ധു (2016)

» ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം :
മീരാഭായ് ചാനു (2020)

» ഒളിംപിക്സിൽ ആദ്യമായി ഇന്ത്യക്ക് വേണ്ടി ഒരു മെഡൽ നേടിയ ഇന്ത്യൻ വനിത :
കർണം മല്ലേശ്വരി (വെങ്കലം)

» കർണം മല്ലേശ്വരിക്ക് ശേഷം വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം :
മീരഭായ് ചാനു (2020 ടോക്കിയോ ഒളിമ്പിക്‌സ്)

PSC.COM

14 Sep, 06:44


കല/സംസ്കാരം!

((1)). കേരളത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ എവിടെയാണുള്ളത്?
മാവേലിക്കര

((2)). ഉറിയടി മഹോത്സവം ഏത് ആഘോഷവുമായി ബന്ധപ്പെട്ടതാണ്?
അഷ്ടമിരോഹിണി

((3)). വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
അൽഫോൺസാമ്മ

((4)). മാരാമൺ കൺവെൻഷൻ നടക്കുന്നത് ഏതുമാസത്തിലാണ്?
ഫെബ്രുവരി

((5)). മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥം ഏതാണ്?
സംക്ഷേപവേദാർഥം

PSC.COM

14 Sep, 06:44


ക്ഷയരോഗം!

((1)). ക്ഷയരോഗം ബാധിക്കുന്ന ശരീരഭാഗം ഏത്?
ശ്വാസകോശം

((2)). ലോക ക്ഷയരോഗദിനമായി ആചരിക്കുന്ന ദിവസമേത്?
മാർച്ച് 24

((3)). ഏതു രോഗത്തിനെതിരെയുള്ള പ്രതിരോധകുത്തിവെപ്പാണ് ബി.സി.ജി.?
ക്ഷയരോഗം

((4)). ഡോട്‌സ് ചികിസ ഏതു രോഗം ഭേദമാക്കാൻ നടത്തുന്നതാണ്?
ക്ഷയരോഗം

((5)). മാൻടോക്‌സ് ടെസ്റ്റ്, ടൈൻ ടെസ്റ്റ്, ഡോട്‌സ് ടെസ്റ്റ് എന്നിവ ഏതു രോഗം സ്ഥിരീകരിക്കാനായി നടത്തുന്നവയാണ്?
ക്ഷയരോഗം

PSC.COM

14 Sep, 06:44


*ഇന്റർനെറ്റ്‌*

*==============*
1. ആഗോള കമ്പ്യൂട്ടര്‍ 'നെറ്റ്വര്‍ക്കുകളുടെ നെറ്റ്വര്‍ക്ക്‌' എന്നറിയപ്പെടുന്നതെന്ത്‌ ?
ഇന്‍റര്‍നെറ്റ്‌

2. ഇന്‍റര്‍നെറ്റിന്റെ പിതാവ്‌ ?
വിന്‍റണ്‍ സെര്‍ഫ്‌

3. ഇന്‍റര്‍നെറ്റിന്റെ ആദ്യകാല രൂപം ഏതായിരുന്നു ?
ARPANET (Advanced Research Project Agency Network)

4. ഇന്‍റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന സംവിധാനം ?
ട്രാന്‍സ്മിഷന്‍ കണ്‍ട്രോൾ പ്രോട്ടോക്കോൾ (TCP)

5. വെബ്‌ പേജുകളും അവയുടെ ലിങ്കുകളും ലോകത്തെവിടെയും ഇന്‍റര്‍നെറ്റ്‌ വഴി സ്വീകരിക്കാന്‍ സഹായിക്കുന്ന സംവിധാനം ?
വേൾഡ് വൈഡ്‌ വെബ് (www)

6. വേൾഡ്‌ വൈഡ്‌ വെബ്ബിന്റെ ഉപജ്ഞാതാവാര്‌ ?
ടിം ബെര്‍ണേഴ്‌സ്‌ ലീ

7. വേഡ്‌ വൈഡ്‌ വെബ്ബില്‍ വിവരങ്ങൾ ലഭ്യമാക്കാന്‍ തയാറാക്കിയ പ്രത്യേക പേജുകൾ അറിയപ്പെടുന്നതെങ്ങനെ ?
വെബ്‌ പേജ്‌

8. വിവിധ വെബ്‌ പേജുകളെ സൂചിപ്പിക്കുന്ന പ്രത്യേക വെബ്‌ അഡ്രസുകൾ എങ്ങനെയാണ്‌ അറിയപ്പെടുന്നത്‌?
യൂണിഫോം റിസോഴ്‌സ്‌ ലൊക്കേറ്റർ (URL)

9. ഇന്‍റര്‍നെറ്റിലൂടെ വിവരങ്ങൾ കൈമാറാനുള്ള നയമായ എച്ച്‌.ടി.ടി.പി.യുടെ മുഴുവന്‍ രൂപമെന്ത്‌ ?
Hypertext Transfer Protocol

10. വെബ്‌ പേജുകളില്‍ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറുകളിലേക്ക്‌ ലഭ്യമാക്കിത്തരുന്ന പ്രോഗ്രാമുകൾ ഏതാണ്‌ ?
വെബ് ബ്രൗസറുകൾ

11. പ്രധാനപ്പെട്ട വെബ്‌ ബ്രൗസറുകൾ ഏതെല്ലാം ?
ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയര്‍ഫോക്സ്, ഓപ്പെറ

12. ലോകത്തിലെ ഏറ്റവും പ്രധാന വെബ്‌ ബ്രൗസറായി കണക്കാക്കപ്പെടുന്ന ഇന്‍റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ ഏത്‌ കമ്പനിയുടേതാണ്‌ ?
മൈക്രോസോഫ്റ്റ്‌

13.വേൾഡ്‌ വൈഡ്‌ വെബ്ബില്‍ ചിതറിക്കിടക്കുന്ന വെബ്‌ പേജ്‌ അഡ്രസുകളെ ആവശ്യാനുസരണം തിരഞ്ഞു പിടിക്കുന്ന പ്രത്യേക വെബ്‌ സൈറ്റുകൾ എങ്ങനെ അറിയപ്പെടുന്നു ?
സെര്‍ച്ച്‌ എഞ്ചിന്‍

14. ലോകത്തിലെ പ്രമുഖ സെര്‍ച്ച്‌ എഞ്ചിനുകൾ ഏതൊക്കെ ?
ഗൂഗിൾ, യാഹൂ

15. 1998-ല്‍ സ്റ്റാന്‍ഫഡ്‌ സര്‍വകലാശാലാ വിദ്യാര്‍ഥികളായ ലാറി പേജ്‌, സെര്‍ജി ബ്രിന്‍ എന്നിവര്‍ ചേര്‍ന്ന്‌ രൂപം നല്‍കിയ പ്രശസ്ത സെര്‍ച്ച്‌ എഞ്ചിനേത്‌ ?
ഗൂഗിൾ

16. ബെര്‍ണേഴ്‌സ്‌ ലീ വികസിപ്പിച്ച, ലോകത്തിലെ ആദ്യത്തെ വെബ്‌ ബ്രൗസറിനു നല്‍കിയ പേരെന്ത്‌?
വേൾഡ് വൈഡ് വെബ്

17. യാഹൂവിന്റെ സ്ഥാപകര്‍ ആരെല്ലാമാണ്‌ ?
ജെറി യാങ്‌, ഡേവിഡ്‌ ഫിലോ

18. ഗൂഗിൾ എര്‍ത്ത്‌ എന്ന പ്രോഗ്രാം 2004-ല്‍ വികസിപ്പിച്ചെടുത്ത സ്ഥാപനമേത്‌ ?
കീഹോൾ ഇന്‍കോര്‍പ്പറേറ്റഡ്‌

19. വീഡിയോ ഷെയറിങ്‌ വെബ്സൈറ്റായ യുട്യൂബ്‌ വികസിപ്പിച്ചെടുത്തത്‌ ആരെല്ലാം?
സ്റ്റീവ്‌ ചെന്‍, ചാഡ്‌ ഹര്‍ലി, ജോഡ്‌ കാരിം (2005)

20. ഇന്‍റര്‍നെറ്റ്‌ സോഷ്യൽ നെറ്റ്വർക്കായ ഓർക്കുട്ട് വികസിപ്പിച്ചെടുത്തതാര് ?
ടര്‍ക്കിഷ്‌ എഞ്ചിനീയറായ ഓർക്കുട്ട് ബുയോകോട്ടൻ (2004)

21. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാനകോശമേത്‌ ?
വിക്കിപീഡിയ

22. വിക്കിപീഡിയയുടെ സ്ഥാപകര്‍ ആരെല്ലാം ?
ജിമ്മി വെയ്‌ല്‍സ്‌, ലാറി സാന്‍ഗര്‍ (2001)

23. ഹോട്ട്‌മെയില്‍ സ്ഥാപിച്ച ഇന്ത്യാക്കാരനാര് ?
സബീര്‍ ഭാട്ടിയ (1996)

▂▂▂▂▂▂▂▂▂▂▂▂▂▂

PSC.COM

14 Sep, 06:44


ജീവശാസ്ത്രം!

((1)). വർഗീകരണത്തിന്റെ ഉപജ്ഞാതാവ്?
കാൾ ലിനേയസ്

((2)). പച്ച രക്തമുള്ള ജീവികൾ അറിയപ്പെടുന്നത്?
അനിലിഡുകൾ

((3)). പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ?
വാസെക്ടമി

((4)). സ്‌ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ അറിയപ്പെടുന്നത്?
ട്യൂബെക്ടമി

((5)). ജീവകം ബി - 12 ന്റെ രാസനാമം?
സൈനോ കൊബാലമിൻ

((6)). മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി?
ഗ്ലുട്ടിയസ് മാക്സിമസ്

((7)). മനുഷ്യഹൃദയത്തിലെ മുകളിലെത്തെ അറകൾ?
ഓറിക്കിളുകൾ

((8)). മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ശിരോനാഡി?
വാഗസ് നാഡി

((9)). മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര?
അധോ മഹാസിര

((10)). ശരീരത്തിൽ രക്തം കട്ടപിടിച്ചശേഷം ഊരി വരുന്ന ദ്രാവകം?
സീറം

PSC.COM

14 Sep, 06:44


കേരളം : അടിസ്ഥാന വിവരങ്ങൾ!

((1)). കേരളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ഗ്രാമപ്പഞ്ചായത്ത് ഏത്?
കുമളി (ഇടുക്കി)

((2)). കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഏത്?
വളപട്ടണം (കണ്ണൂർ)

((3)). കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമപ്പഞ്ചായത്ത്?
ഒളവണ്ണ (കോഴിക്കോട്)

((4)). ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപ്പഞ്ചായത്ത്?
ഇടമലക്കുടി (ഇടുക്കി)

((5)). ഏറ്റവും കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ലയേത്?
മലപ്പുറം (94) രണ്ടാം സ്ഥാനം - പാലക്കാട് (88)

((6)). ഏറ്റവും കുറവ് ഗ്രാമപ്പഞ്ചായത്തുകളുള്ള ജില്ല?
വയനാട് (23)

((7)). ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റവും കൂടുതലുള്ള ജില്ലയേത്?
തൃശ്ശൂർ (16) രണ്ടാം സ്ഥാനം - മലപ്പുറം (15)

((8)). ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ലയേത്?
വയനാട് (4)

((9)). ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ലയേത്?
എറണാകുളം (13)

((10)). ഏറ്റവും കുറവ് മുൻസിപ്പാലിറ്റികളുള്ള ജില്ലയേത്?
ഇടുക്കി (2)

PSC.COM

14 Sep, 06:44


ചലനനിയമങ്ങൾ!

» ഒന്നാം ചലനനിയമം

അസന്തുലിതമായ ബാഹ്യബലത്തിനു വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നു.

» രണ്ടാം ചലനനിയമം

ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് അതിനനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസം അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലും ആയിരിക്കും.

» മൂന്നാം ചലനനിയമം

ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.

PSC.COM

14 Sep, 06:44


വിഷയം: ഇന്ത്യൻ ഭൂമിശാസ്ത്രം

1. 'ഹിമാലയം' എന്ന വാക്കിനര്‍ത്ഥം?
മഞ്ഞിന്റെ വാസസ്ഥലം

2. ഉത്തര പർവതമേഖല ഉൾപ്പെടുന്ന മൂന്ന് മേഖലയിലുള്ള പർവതനിരകൾ ഏതെല്ലാം?
ട്രാൻസ് ഹിമാലയം, ഹിമാലയം, കിഴക്കൻ മലനിരകൾ

3. ഹിമാലയം നിര്‍മ്മിച്ചിരിക്കുന്ന ശിലകള്‍?
അവസാദശിലകള്‍

4. ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
11 (ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും)

5. ഹിമാലയത്തിലെ മൂന്ന്‌ സമാന്തര പർവ്വതനിരകൾ?
ഹിമാദ്രി (Greater Himalayas), ഹിമാചൽ (Lesser Himalayas), സിവാലിക് (Outer Himalayas)

6. കാരക്കോറം, ലഡാക്ക്, സസ്ക്കർ എന്നീ പർവതനിരകൾ ചേർന്നതാണ്?
ട്രാൻസ് ഹിമാലയം

7. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര?
ഹിമാദ്രി

8. ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതനിര?
ഹിമാലയം

9. ലോകത്തിലെ ഏറ്റവും വലിയ മടക്കു പര്‍വ്വതം?
ഹിമാലയം

10. ഇന്തോ ആസ്‌ട്രേലിയന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മില്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന്‌ രൂപപ്പെട്ട പർവ്വതനിര?
ഹിമാലയം

11. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക്‌ പര്‍വ്വതം?
ഹിമാലയം

12. മൗണ്ട് K2 സ്ഥിതിചെയ്യുന്ന പർവതനിര?
കാരക്കോറം

13. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം?
ബോലാൻ ചുരം

14. ഹിമദ്രിയ്ക്കും സിവാലിക്കിനും ഇടയിലായി സ്ഥിതിചെയ്യുന്നത്?
ഹിമാചൽ

15. 'ദൈവങ്ങളുടെ താഴ്വര' എന്നറിയപ്പെടുന്നത്?
കുളു

PSC.COM

14 Sep, 06:44


📚 *കേരളത്തിൽ ആദ്യം*

✿കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
✿കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
✿കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
✿കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
✿കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
✿കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം
✿കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
✿കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
✿കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
✿കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
✿കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
✿കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
✿കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
✿കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
✿കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
✿കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
✿കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
✿കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
✿തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
✿കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
✿കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
✿കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
✿കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
✿കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
✿കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
✿കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
✿കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
✿കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
✿കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ. ഗൌരിയമ്മ
✿കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
✿കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
✿കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
✿കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
✿കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
✿കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
✿കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
✿കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
✿കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
✿കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
✿കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
✿കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
✿കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
✿കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
✿കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
✿കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
✿കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
✿കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
✿കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
✿കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

PSC.COM

14 Sep, 06:44


വിഷയം: കേരള നിയമസഭ അടിസ്ഥാന വിവരങ്ങൾ

1.കേരള നിയമസഭയിലെ ആദ്യ ദമ്പതിമാര്‍?
റ്റി.വി. തോമസ്‌, കെ.ആര്‍. ഗൗരി

2. പതിനഞ്ചാം നിയമസഭയുടെ ആദ്യ നയ പ്രഖ്യാപനം നടത്തുന്ന ഗവർണർ?
ആരിഫ് മുഹമ്മദ് ഖാൻ

3. സംസ്ഥാനത്തിലെ അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്‌?
ഗവര്‍ണര്‍

4. എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി, കേരള മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി?
ആര്‍. ശങ്കര്‍

5. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
എ.കെ. ആന്റണി

6. എച്ച്‌. ജി. വെല്‍സിന്റെ ലോക ചരിത്ര സംഗ്രഹം പരിഭാഷപ്പെടുത്തിയ മുഖ്യമന്ത്രി?
സി. അച്യുതമേനോൻ

7. ഒന്നാം ഇ.എം.എസ്‌. മന്ത്രിസഭയിലെ അംഗങ്ങളില്‍ പിന്നീട്‌ കേരള മുഖ്യമന്ത്രിയായ ഏക വ്യക്തി?
സി. അച്യുതമേനോൻ 

8. രാജിവെച്ച ആദ്യ കേരള നിയമസഭാ സ്പീക്കര്‍?
സി.എച്ച്. മുഹമ്മദ് കോയ

9. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ സത്യപ്രതിജ്ഞ ചെയ്ത ആദ്യ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ നേതാവ്‌?
വി.എസ്‌. അച്യുതാനന്ദന്‍

10. വി. വിശ്വനാഥന്‍ കേരള ഗവര്‍ണറായ കാലഘട്ടം?
1967 - 1973

11. ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വ്യക്തി?
പി.കെ. വാസുദേവൻ നായർ (1978 - 79)

12. പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രസിഡന്റ്?
കെ.ആർ. നാരായണൻ

13. മികച്ച പൊതുപ്രവർത്തനത്തിനുള്ള (ജനസമ്പർക്ക പരിപാടിയ്ക്ക്) ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്‌കാരം ലഭിച്ച കേരള മുഖ്യമന്ത്രി?
ഉമ്മൻ‌ചാണ്ടി

14. കേരള മുഖ്യമന്ത്രിമാരില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ വ്യക്തി?
സി. അച്യുതമേനോൻ

15. കേരളത്തിലെ മൂന്നാമത്തെ വനിത ഗവര്‍ണര്‍?
ഷീല ദീക്ഷിത് (2014)

16. കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
ഇ.കെ. നായനാർ 

17. സംസ്ഥാന മന്തി, സ്പീക്കര്‍, ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ എന്നീ പദവികള്‍ അലങ്കരിച്ച വ്യക്തി?
വക്കം പുരുഷോത്തമന്‍

18. ആദ്യ നിയമസഭയിലെ അംഗങ്ങൾ എത്ര?
127 (126 + ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ)

19. അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന്‌ രാജിവെച്ച ഏക കേരള മുഖ്യമന്ത്രി?
ആര്‍. ശങ്കര്‍

20. ഒന്നാം മന്ത്രി സഭയിലെ പ്രായം കൂടിയ വ്യക്തി?
ഡോ. എ.ആർ. മേനോൻ

21. ആർ. ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആര്?
പി.കെ. കുഞ്ഞ്

22. കേരള ഗവര്‍ണറായ ശേഷം രാഷ്‌ട്രപതിയായ വ്യക്തി?
വി.വി. ഗിരി

23. കയ്യൂർ മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി?
ഇ.കെ. നായനാർ

24. കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ വൈസ്‌ ചാന്‍സിലര്‍?
ജോസഫ്‌ മുണ്ടശ്ശേരി

25. കേരള നിയമസഭ തെരഞ്ഞെടുപ്പിലാദ്യമായി വി.വി.പി.എ.റ്റി. (VVPAT) ഉപയോഗിച്ച വർഷം?
2016

26. പ്രഥമ ലോക കേരള സഭയുടെ വേദി?
തിരുവനന്തപുരം (2018 ജനുവരി 12 ഉദ്ഘാടനം - പിണറായി വിജയൻ)

27. കേരളത്തിലെ നിയമസഭയില്‍ കൂടുതല്‍ കാലം അംഗമായിരുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി?
സ്റ്റീഫന്‍ പാദുവ

28. കിസാന്‍ പാഠപുസ്തകം, കേരളം പ്രശ്നങ്ങളും സാധ്യതകളും എന്നീ കൃതികള്‍ രചിച്ചത്‌?
സി. അച്യുതമേനോൻ

29. കേരള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും അംഗബലം (6) കുറഞ്ഞ മന്ത്രിസഭയുടെ തലവന്‍?
സി.എച്ച്. മുഹമ്മദ് കോയ

30. കേരളത്തില്‍ ത്രിതല പഞ്ചായത്ത്‌ രാജ്‌ സംവിധാനം നിലവില്‍ വന്നത്‌ ഏത്‌ മുഖ്യമന്ത്രിയുടെ കാലത്ത്‌?
എ.കെ. ആന്റണി

PSC.COM

14 Sep, 06:44


1) രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെ

✅️ ഹൈദരാബാദ്

2) ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ മത പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ

✅️ ഹൈദരാബാദ്

3) ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

✅️ ബീഹാർ(ധർണയി )

4) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്

✅️ റിപ്പൺ പ്രഭു

5) വൻകരകളിൽ ഭൂവല്ക്കത്തിന്റെ കനം

✅️60 km

6)ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്

✅️ മാക്സ് പ്ലാങ്ക്

7) ലോകത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

✅️ ഹൈഡ്രജൻ

8) ഉപദ്വീപിയ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി

✅️ താപ്തി

9) ഭ്രംശ താഴ്‌വരയിലൂടെ ഒഴുകുന്ന നദി

✅️ നർമ്മദ

10) ഏറ്റവും വലിയ കരീബിയൻ ദ്വീപ്

✅️ക്യൂബ

11) ഏറ്റവും ആഴം കുറഞ്ഞ കടൽ

✅️അസോഫ്

12) തീരപ്രദേശം ഇല്ലാത്ത ലോകത്തിലെ ഏക കടൽ

✅️ സർഗാസോ കടൽ

13) മഞ്ഞക്കടൽ എന്നറിയപ്പെട്ടിരുന്നത്

✅️ കിഴക്കൻ ചൈന കടൽ

14) തേനീച്ച മെഴുകിൽ അടങ്ങിയിരിക്കുന്ന ആസിഡ്

✅️ സെറോട്ടിക് ആസിഡ്

15) നവസാരം എന്നറിയപ്പെടുന്ന വസ്തു

✅️ അമോണിയം ക്ലോറൈഡ്

16) സൾഫർ നിർമ്മാണ പ്രക്രിയ

✅️ഫ്രാഷ് പ്രോസസ്സ്

17) വിക്രം സാരാഭായി സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ

✅️ തിരുവനന്തപുരം

18) സൂര്യനെ കുറിച്ചുള്ള പഠനം

✅️ ഹീലിയോളജി

PSC.COM

14 Sep, 06:44


വിഷയം :
ഇന്ത്യൻ സംസ്ഥാനങ്ങൾ


1. കേരളത്തിലെ പ്രധാന വാണിജ്യ വിള ഏത്?
റബ്ബർ

2. 'മൺസൂൺ കവാടം' എന്നറിയപ്പെടുന്ന സംസ്ഥാനം?
കേരളം

3. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
നേര്യമംഗലം (എറണാകുളം)

4. 'കേരളത്തിലെ ചിറാപുഞ്ചി' എന്നറിയപ്പെടുന്ന സ്ഥലം?
ലക്കിടി

5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
വയനാട് പീഠഭൂമി

6. തമിഴ്നാട് സംസ്ഥാനം രുപികൃതമായത്?
1950 ജനുവരി 26

7. തമിഴ്നാട് സംസ്ഥാനത്തിന്റെ തലസ്ഥാനം?
ചെന്നൈ

8. 'സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടി'ന്റെ ആസ്ഥാനം?
ചെന്നൈ

9. ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ?
തമിഴ് (2004)

10. ഇന്ത്യയുടെ ഏറ്റവും തെക്കു ഭാഗത്തുള്ള തുറമുഖം?
തൂത്തുകൂടി (തമിഴ്നാട്)

11. കർണാടക രൂപീകരിച്ചത്?
1956 നവംബർ 1

12. രൂപീകൃതമായ സമയത്ത് കർണാടക അറിയപ്പെട്ടിരുന്ന പേര്?
മൈസൂർ

13. ഇന്ത്യയിലെ ആദ്യ പുക രഹിത ഗ്രാമം?
വ്യാചകുറഹളളി

14. കർണാടക സംസ്ഥാനത്തിന്റെ പ്രധാന ന്യത്ത രൂപം?
യക്ഷഗാനം

15. കർണാടകയിലെ പ്രധാന ഉത്സവം?
ദസ്റ

16. കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം?
2008

17. കർണാടകയിലെ ഏറ്റവും ചെറിയ ജില്ല?
കുടക്

18. കർണാടകയിലെ പ്രമുഖ തുറമുഖം?
ന്യൂ മാംഗ്ലൂർ

19. കർണാടക സംഗീതത്തിന്റെ പിതാവ്?
പുരന്ദരദാസൻ

20. ഐ.എസ്.ആർ. ഒ. യുടെ ആസ്ഥാനം?
ബംഗളൂരു

21. കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം?
ആനക്കയം (മലപ്പുറം)

22. സ്ത്രീ പുരുഷ അനുപാതം കൂടിയ ഇന്ത്യൻ സംസ്ഥാനം?
കേരളം

23. കേരളത്തിലെ നാളികേര ഗ്രാമം ഏത്?
കുമ്പളങ്ങി (ഏറണാകുളം)

24. കേരഫെഡിന്റെ ആസ്ഥാനം എവിടെ?
തിരുവനന്തപുരം

25. കേരളത്തിൽ ഏറ്റവും കൂടുതൽ തെങ്ങ് ഉല്പാദിപ്പിക്കുന്ന ജില്ല?
കോഴിക്കോട്

26. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
തമിഴ്നാട്

27. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എം .വിശ്വേശ്വരയ്യരുടെ ജന്മസ്ഥലം?
കർണാടക

28. ISAC സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കർണാടക

29. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
മറീന ബീച്ച് (ചെന്നൈ)

30. ഇന്ത്യയിലെ ആദ്യ ഗ്രീൻ ലെജിസ്ലേറ്റീവ് മന്ദിരം സ്ഥാപിതമായ സംസ്ഥാനം?
തമിഴ്നാട്

31. 'തെക്കേ ഇന്ത്യയുടെ ധാന്യ കലവറ', 'കർഷകരുടെ സ്വാർഗം' എന്നറിയപ്പെടുന്ന സ്ഥലം?
തഞ്ചാവൂർ

32. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്?
നീലഗിരി

33. റഷ്യൻ സഹായത്തോടെ തമിഴ്നാട്ടിൽ നിർമ്മിച്ച ആണവ നിലയം?
കൂടംകുളം

34. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്

35. തമിഴ് ഭാഷ സാഹിത്യവുമായി ബന്ധപ്പെട്ട പ്രശസ്തമായ കാലഘട്ടം?
സംഘ കാലഘട്ടം

36. കേരള സംസ്ഥാനം നിലവിൽ വന്ന തീയതി?
1956 നവംബർ 1

37. കേരളത്തിലെ ജില്ലകൾ?
14

38. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ?
152

39. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്

40. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ

41. നഗരവാസികൾ കൂടുതൽ ഉള്ള ജില്ല?
തിരുവനന്തപുരം

42. ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ ജില്ല?
പത്തനംതിട്ട

43. നഗരവാസികൾ കുറഞ്ഞ ജില്ല?
വയനാട്

44. പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?
പാലക്കാട്

45. പട്ടികവർഗക്കാർ കൂടുതലുള്ള ജില്ല?
വയനാട്

46.കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന

47.കർണാടക സംസ്ഥാനപുഷ്പം?
താമര

48. കർണാടകയുടെ പ്രധാന ഭാഷ?
കന്നഡ

49. ചന്ദനമരങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം?
കർണാടക

50. 'ഇന്ത്യയുടെ കാപ്പിത്തോട്ടം' എന്നറിയപ്പെടുന്ന സംസ്ഥാനം?
കർണാടക

51. ഐ ടി നയം പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക

52. ഇന്ത്യയിൽ ആദ്യമായി ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സ് ആരംഭിച്ച സംസ്ഥാനം?
കർണാടക

53. സ്ത്രീ സുരക്ഷാ ലക്ഷ്യമാക്കി 'പിങ്ക് സാരഥി' വാഹനങ്ങൾ ആരംഭിച്ച സംസ്ഥാനം?
കർണാടക

54. ഏറ്റവും കൂടുതൽ സൂര്യകാന്തിപൂക്കൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
കർണാടക

55. കേരളത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കർണാടക

56. മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്

57. ഇന്ത്യയിലെ ആദ്യ ഗ്രീൻ ലെജിസ്ലേറ്റീവ് മന്ദിരം സ്ഥാപിതമായ സംസ്ഥാനം?
തമിഴ്നാട്

58. വനിതാ കമാൻഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്

59. നവോദയ വിദ്യാലയം ഇല്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്

60. സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ്സ് നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്

61. കേരളത്തിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശത്തിലെ ഒരു ഭാഗം?
മാഹി

62. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം?
മലനാട്

63. 'കേരളത്തിന്റെ മത്സ്യ തൊട്ടി'?
കുട്ടനാട് (ആലപ്പുഴ)

PSC.COM

25 Apr, 07:46


Channel created