Kerla PSC GK & CURRENT AFFAIRS @kerala_psc_gk Channel on Telegram

Kerla PSC GK & CURRENT AFFAIRS

@kerala_psc_gk


Kerla PSC GK & CURRENT AFFAIRS (English)

Are you preparing for the Kerala PSC exams and looking for a reliable source of General Knowledge and Current Affairs information? Look no further than the Kerla PSC GK & CURRENT AFFAIRS Telegram channel! This channel is dedicated to providing valuable insights, updates, and study materials to help you excel in your PSC exams. Who is it? This channel is ideal for anyone who is preparing for Kerala PSC exams and wants to stay updated with the latest General Knowledge and Current Affairs topics. Whether you are a student, job seeker, or simply interested in expanding your knowledge, this channel is for you. What is it? The Kerla PSC GK & CURRENT AFFAIRS Telegram channel is a one-stop destination for all your PSC exam preparation needs. From daily GK quizzes to important current affairs news, this channel covers a wide range of topics to help you stay ahead of the competition. Additionally, you will find study materials, exam tips, and useful resources to boost your preparation. Join the Kerla PSC GK & CURRENT AFFAIRS Telegram channel today and take your PSC exam preparation to the next level! Stay informed, stay updated, and stay ahead of the competition with valuable insights and resources provided by this channel. Don't miss out on this opportunity to enhance your knowledge and excel in your PSC exams. Subscribe now and start your journey towards success!

Kerla PSC GK & CURRENT AFFAIRS

21 Sep, 02:17


1. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്‌ - വിക്രം സാരാഭായ്‌

2. ഇന്ത്യയില്‍ ബഹിരാകാശ വകുപ്പ്‌ നിലവില്‍ വന്ന വര്‍ഷം - 1972 ജൂണ്‍

3. ISRO നിലവില്‍ വന്ന വര്‍ഷം - 1969 ജൂണ്‍ 15

4. ISRO യുടെ ആസ്ഥാനം - ബാംഗ്ലൂര്‍

5. ISRO യുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്‌ - അന്തരീക്ഷ ഭവന്‍

6. ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ്‌ - നൈക്ക്‌ അപ്പാച്ചേ


7. ബഹിരാകാശത്ത്‌ എത്തിയ ആദ്യ ഇന്ത്യക്കാരന്‍ - രാകേഷ്‌ ശര്‍മ്മ

8. രാകേഷ്‌ ശര്‍മ്മ ബഹിരാകാശത്ത്‌ എത്തിയ വര്‍ഷം - 1984



9. രാകേഷ്‌ ശര്‍മ്മ ബഹിരാകാശത്തെത്തിയ വാഹനം - സോയുസ്‌ ടി-11

10. ഏതു രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ്‌ ഇന്ത്യ സോയുസ്‌, ടി-11 നിര്‍മ്മിച്ചത്‌ - റഷ്യ

11. ബഹിരാകാശത്ത്‌ എത്തിയ എത്രാമത്തെ സഞ്ചാരിയാണ്‌ രാകേഷ്‌ ശര്‍മ്മ - 138

12. സമുദ്രപഠനങ്ങള്‍ക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം - ഓഷന്‍ സാറ്റ്‌ 1

13. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം അറിയപ്പെടുന്നത്‌ - ശ്രീഹരിക്കോട്ട

14. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത് - ആന്ധ്രാപ്രദേശ്‌

15. പുലിക്കട്ട് തടാകത്തെയും ബംഗാള്‍ ഉൾക്കടലിനെയും വേര്‍തിരിക്കുന്നത്‌ - ശ്രീഹരിക്കോട്ട

16. ISRO യുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമായ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്റര്‍ സ്ഥിതി ചെയുന്നത്‌ - ശ്രീഹരിക്കോട്ട

17. ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം - ആന്‍ട്രിക്സ്‌ കോര്‍പ്പറേഷന്‍

18. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ സംഘം - ചന്ദ്രയാന്‍

19. ചന്ദ്രയാന്‍ 1 വിക്ഷേപിച്ച വര്‍ഷം - 2008 ഒക്ടോബര്‍ 22

20. ചന്ദ്രയാന്‍ 1 ന്റെ Project Director ആരായിരുന്നു - എം. അണ്ണാദുരൈ


21. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്വന്തം പേടകം എത്തിച്ച അഞ്ചാമത്തെ രാജ്യം - ഇന്ത്യ

22. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ കൃത്രിമോപഗ്രങ്ങളാണ്‌ - കാര്‍ട്ടോസാറ്റ്‌ 1, റിസോഴ്സ്‌ സാറ്റ്‌ 1

23. ബഹിരാകാശത്ത്‌ എത്തിയ ആദ്യ ഇന്ത്യന്‍ വനിത - കല്‍പ്പന ചൗള

24. അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം എന്ന്‌ അമേരിക്കന്‍ പത്രങ്ങള്‍ വിശേഷിപ്പിച്ചതാരെ - കല്‍പ്പന ചൗള

25. കല്‍പ്പന ചൗള അന്തരിച്ച വര്‍ഷം - 2003

26. ബഹിരാകാശത്ത്‌ കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യൻ വനിത - സുനിത വില്യംസ്

27. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം - ആര്യഭട്ട

28. ലോകത്തിലെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം - എഡ്യുസാറ്റ്

29. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം - ബംഗളുരു

30. ഇന്ത്യയിലെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി - രാകേഷ് ശർമ്മ

31. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം - ആപ്പിൾ

32. എഡ്യുസാറ്റ് വിക്ഷേപിച്ചതെന്ന് - 2004 സെപ്റ്റംബർ 20


33. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ - കല്പന ചൗള

34. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ - തുമ്പ

35. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധിതിയുടെ പിതാവ് - വിക്രം സാരാഭായ്

36. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം - തുമ്പ

37. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട

38. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യം - ചന്ദ്രയാൻ 1

39. ചന്ദ്രയാൻ 1 വിക്ഷേപിച്ചതെന്ന് - 2008 ഒക്ടോബർ 22 (ശ്രീഹരിക്കോട്ട)

40. ചന്ദ്രയാൻ 1 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് - പി.എസ്.എൽ.വി C 11

41. ചന്ദ്രയാൻ 1 വിക്ഷേപിക്കുമ്പോഴുള്ള ഇസ്രോ ചെയർമാൻ - ജി മാധവൻ നായർ

42. മൂൺ മിനറോളജി മാപ്പർ (M3) എന്ന ഉപകരണം ഇന്ത്യൻ പതാകയുമായി ചന്ദ്രനിൽ പതിച്ചതെന്ന്‌ - 2008 നവംബർ 14

43. ഇസ്രോ ചന്ദ്രയാൻ ദൗത്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതെന്ന് - 2009 ഓഗസ്റ്റ് 20

44. ചന്ദ്രനിൽ ജലമുണ്ടെന്ന് സ്ഥിരീകരിച്ച ചാന്ദ്ര ദൗത്യം  - ചന്ദ്രയാൻ 1

45. ചൊവ്വയെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിച്ച ദൗത്യ പേടകം - മാർസ് ഓർബിറ്റർ മിഷൻ (MOM)

46. മംഗൾയാൻ വിക്ഷേപിച്ചതെന്ന് - 2013 നവംബർ 5

47. മംഗൾയാൻ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ് - പി.എസ്.എൽ.വി C 25

48. മംഗൾയാന്റെ ഭാരം - 1337 KG

49. മംഗൾയാൻ വിക്ഷേപിച്ചത് എവിടെ നിന്ന് - സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട

50. മംഗൾയാൻ പ്രോഗ്രാം ഡയറക്ടർ - ഡോ.എം.അണ്ണാദുരൈ

Kerla PSC GK & CURRENT AFFAIRS

08 Jun, 11:59


🔻 സാമൂഹ്യ പരിഷ്കർത്താക്കളും
പ്രസ്ഥാനങ്ങളും 🔻

🎙️ യോഗക്ഷേമ സഭ - വി ടി ഭട്ടത്തിരിപ്പാട്

🎙️ ജാതിനാശിനി സഭ - ആനന്ദതീർഥൻ

🎙️ ആത്മ ബോധോദയ സംഘം - ശുഭാനന്ദ ഗുരു ദേവൻ

🎙️ സഹോദര പ്രസ്ഥാനം - സഹോദരൻ അയ്യപ്പൻ

🎙️ തിരൂർ മുസ്ലിം മഹാസഭ - വക്കം അബ്ദുൽ ഖാദർ മൗലവി

🎙️ സമത്വ സമാജം - വൈകുണ്ഠസ്വാമികൾ

🎙️ സാധുജന പരിപാലന സംഘം - അയ്യങ്കാളി

🎙️ ആത്മാവിദ്യാസംഘം - വാഗ്ഭടാനന്ദൻ

🎙️ പ്രത്യക്ഷ രക്ഷ ദൈവ സഭ - പൊയികയിൽ യോഹന്നാൻ

🎙️ ആനന്ദ മഹാസഭ - ശിവയോഗി

🎙️ ഗ്രെറ്റർ ഈഴവ അസോസിയേഷൻ - പൽപ്പു

🎙️ അരയ സമാജം - പണ്ഡിറ്റ് കറുപ്പൻ

#keralaRenaissance

Kerla PSC GK & CURRENT AFFAIRS

04 Jun, 16:56


🔰 കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം: കോഴിക്കോട്

🔰 കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത്: കാഞ്ചിയാർ

🔰 കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം: കുളമാട്

🔰 ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം: ഗരിഫേമ (നാഗാലാന്റ്)

🔰 ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം: ചണ്ഡിഗഡ്

🔰 ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം: ഭൂട്ടാൻ

Kerla PSC GK & CURRENT AFFAIRS

22 May, 09:34


ത്മക രീതിയിലുള്ള രണ്ടാഘട്ട പരീക്ഷയും നടത്തിയേക്കും. 

ഇതിൽ പൊതുവായി നടത്തുന്ന ആദ്യ പരീക്ഷയ്ക്ക് ഇപ്പോഴത്തെ സിലബസ് തന്നെയാകും. എന്നാൽ രണ്ടാം ഘട്ടത്തിലെ വിവരണാത്മക പരീക്ഷയിൽ ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകും ഉണ്ടാകുക. രണ്ടാം ഘട്ട പരീക്ഷ നടത്തുന്ന തസ്തികകളിലെല്ലാം ഇതു ബാധകമാണ്. 


*

Kerla PSC GK & CURRENT AFFAIRS

22 May, 09:34


*❣️പരീക്ഷാരീതി മാറ്റാൻ പിഎസ്‌സി; പ്രധാന തസ്തികകളിൽ രണ്ടു പരീക്ഷ❣️*

*ബിരുദതല പരീക്ഷ മലയാളത്തിലും*

പരീക്ഷാ സമ്പ്രദായത്തിൽ കാതലായ മാറ്റങ്ങൾ നടപ്പാക്കാൻ പിഎസ്‌സി തീരുമാനം.  ബിരുദതലത്തിൽ  നടത്തുന്ന പരീക്ഷകൾക്ക് മലയാളത്തിൽകൂടി ചോദ്യപേപ്പർ ലഭ്യമാക്കും. ഇനി നടക്കാൻ പോകുന്ന ബിരുദതല പരീക്ഷകൾ മുതൽ പരിഷ്ക്കാരം നടപ്പാകും.  സമാന യോഗ്യതയുള്ള തസ്തികകൾക്ക് ഇനി  പൊതു പരീക്ഷയാകും നടത്തുക. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള സുപ്രധാന തസ്തികകളിൽ രണ്ടാം ഘട്ട എഴുത്തു പരീക്ഷ നടത്താനും സാധ്യത തെളിഞ്ഞു. ഇതുൾപ്പെടെ സുപ്രധാന പരീക്ഷാ പരിഷ്കാരങ്ങൾക്കാണ് കഴിഞ്ഞ ആഴ്ച ചേർന്ന പിഎസ്‌സി യോഗം അനുമതി നൽകിയിരിക്കുന്നത്.

*എസ്ഐ പരീക്ഷ മുതൽ മാറ്റങ്ങൾക്കു സാധ്യത*

മലയാള ചോദ്യങ്ങൾകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ ബിരുദതല പരീക്ഷ ഈ വർഷം തന്നെ നടക്കാൻ സാധ്യത. എസ്ഐ, എക്സൈസ് ഇൻസ്പെക്ടർ, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് തുടങ്ങി ബിരുദം അടിസ്ഥാന യോഗ്യത നിശ്ചയിച്ച തസ്തികൾക്കായി നടത്തുന്ന പൊതു പരീക്ഷയിലാവും പരിഷ്കാരം ആദ്യം നടപ്പാകുക. ബിരുദതലത്തിൽ  വിജ്ഞാപനം പ്രസിദ്ധീകരിച്ച മറ്റേതെങ്കിലും തസ്തികയുടെ പരീക്ഷ നടത്താനുണ്ടെങ്കിൽ അതുകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പൊതുപരീക്ഷയാകും നടത്തുക. 

*ഭാഷ ഉദ്യോഗാർഥികൾക്ക് തിരഞ്ഞെടുക്കാം*

ബിരുദ നിലവാരത്തിലുള്ള പരീക്ഷകൾക്ക് ചോദ്യപേപ്പർ ഏതു ഭാഷയിൽ വേണമെന്നത് ഉദ്യോഗാർഥിക്കു തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.  ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നട എന്നിങ്ങനെ 4 ഭാഷകളിലുള്ള ചോദ്യപേപ്പറാണ് ബിരുദ നിലവാരത്തിലുള്ള പരീക്ഷകൾക്ക് ലഭ്യമാക്കുക. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകുമ്പോൾ ഇതിനുള്ള ഒാപ്ഷൻ ഉദ്യോഗാർഥി നൽകണം.  മലയാളം തിരഞ്ഞെടുക്കുന്നവർക്ക് മലയാളത്തിലുള്ള ചോദ്യപേപ്പർ ലഭ്യമാക്കും. മറ്റു ഭാഷകൾ തിരഞ്ഞെടുത്താൽ ആ മാധ്യമത്തിലെ ചോദ്യപേപ്പറാകും ലഭിക്കും. ഒരിക്കൽ ഭാഷ തിരഞ്ഞെടുത്താൽ മാറ്റാൻ സാധിക്കില്ല  അതിനാൽ  ഒാപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കണം. 

*സമാന യോഗ്യതയ്ക്ക് ഇനി പൊതുപരീക്ഷ*

സമാന തസ്തികകളിൽ പൊതുപരീക്ഷ എന്ന ആലോചന വളരെക്കാലമായി പിഎസ്‌സിക്കു മുൻപിലുള്ളതാണ്. ഈ വർഷം പരിഷ്കാരം ആരംഭിക്കുമെന്ന് പിഎസ്‌സി ചെയർമാൻ തൊഴിൽവീഥിയോട്  2020 തുടക്കത്തിൽ  വ്യക്തമാക്കിയിരുന്നു. ഇതിനാണ് കഴിഞ്ഞ കമ്മിഷൻ യോഗം അംഗീകാരം നൽകിയത്. ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലുള്ള തസ്തികകൾക്കെല്ലാംകൂടി ഒരു പൊതു പരീക്ഷയാവും നടത്തുക. എസ്എസ്എൽസി അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടുള്ള എൽഡി ക്ലാർക്ക്, വിഇഒ തുടങ്ങിയ തസ്തികകൾക്കും, സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, ഫയർമാൻ തുടങ്ങി പ്ലസ്ടു അടിസ്ഥാന യോഗ്യത നിശ്ചയിച്ച തസ്തികകളിലും,  ബിരുദ നിലവാരത്തിലുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സർവകാശാല അസിസ്റ്റന്റ്, കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകൾക്കും പൊതു പരീക്ഷകൾ തന്നെയാകും നടത്തുക. 

*ലക്ഷ്യം സാമ്പത്തിക ലാഭം*

പരീക്ഷകളുടെ എണ്ണം കുറച്ച് തിരഞ്ഞെടുപ്പു നടപടികൾക്കു വേഗം കൂട്ടുന്നതോടൊപ്പം സാമ്പത്തിക ലാഭവും പിഎസ്‌സി പ്രതീക്ഷിക്കുന്നുണ്ട്. എൽഡി ക്ലാർക്ക് ഉൾപ്പെടെ പലപ്പോഴായി വിജ്ഞാപനം പ്രസിദ്ധീകരിച്ച, എസ്എസ്എൽസി നിലവാരത്തിലുള്ള വിവിധ തസ്തികകളിലായി 48 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ ഇപ്പോൾ പിഎസ്‌സിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇതിലെ യഥാർഥ അപേക്ഷകർ 21 ലക്ഷം പേരെയുള്ളൂ എന്നാണ് ഇതു സംബന്ധിച്ച പരിശോധനയിൽ ലഭിച്ച വിവരം. ഒരേ ഉദ്യോഗാർഥി തന്നെ വിവിധ തസ്തികകളിൽ അപേക്ഷിച്ചതു കൊണ്ടാണ് എണ്ണം 48 ലക്ഷമായി വർധിച്ചത്. പിഎസ്‌സി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന രീതിയിലാണ് പരീക്ഷയെങ്കിൽ  ഈ 48 ലക്ഷം പേർക്കുമായി പരീക്ഷ നടത്തണം. എന്നാൽ പൊതുപരീക്ഷയാക്കി നടത്തിയാൽ 21 ലക്ഷം പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയാകും. ഇത്രയും പേർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയാൽ മതി. കോടിക്കണക്കിനു രൂപ ഈ രീതിയിൽ ലാഭിക്കാനും കഴിയും. ഒന്നിച്ചാണ് പരീക്ഷ നടത്തുന്നതെങ്കിലും വിവിധ വിജ്ഞാപനങ്ങൾ പ്രകാരം വ്യത്യസ്ത റാങ്ക് ലിസ്റ്റാവും പ്രസിദ്ധീകരിക്കുക.  നിശ്ചിത മാർക്കു വാങ്ങുന്ന ഉദ്യോഗാർഥിക്ക് വിവിധ ലിസ്റ്റുകളിൽ ഉൾപ്പെടുവാനും കഴിയും.  

*പ്രധാന തസ്തികകളിൽ രണ്ടാംഘട്ട പരീക്ഷ*

പ്രധാന തസ്തികകളിൽ പൊതു പരീക്ഷയ്ക്കു ശേഷം രണ്ടാം ഘട്ട പരീക്ഷ നടത്താനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. എസ്എസ്എൽസി അടിസ്ഥാന യോഗ്യത നിശ്ചയിച്ച തസ്തികകൾ മുതൽ രണ്ടാംഘട്ട പരീക്ഷ നടത്താൻ തീരുമാനമുണ്ടെങ്കിലും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളിൽ മാത്രമേ രണ്ടാംഘട്ട പരീക്ഷ നടത്താൻ സാധ്യതയുള്ളൂ. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം ലഭിക്കുന്ന ധാരാളം പേർക്ക് ഫയലെഴുതാൻ അറിയില്ലെന്നുള്ള പരാതി മുൻപേ ഉയർന്നിട്ടുള്ളതാണ്. അതിനാൽ വിവരണാത്മക പരീക്ഷ നടത്തിയേ ഈ തസ്തികയുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാവൂ എന്ന ആവശ്യവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത തവണ മുതൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ  ഒബ്ജക്ടീവ് പരീക്ഷയ്ക്കു ശേഷം വിവരണാ

Kerla PSC GK & CURRENT AFFAIRS

03 May, 02:35


പ്രധാനപ്പെട്ട ദിവസങ്ങൾ 


*ജനുവരി 1 - ആഗോള കുടുംബ ദിനം
*ജനുവരി 10 - ലോക ചിരി ദിനം,ലോകഹിന്ദി ദിനം
*ജനുവരി 26 - കസ്റ്റംസ് ദിനം
*ജനുവരി 27 -ഹോളോകോസ്റ്റ് ഓർമ ദിനം 
*ജനുവരി 30 - കുഷ്ഠരോഗ നിവാരണ ദിനം
*ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
*ഫെബ്രുവരി 12 - ഡാർവിൻ ദിനം
*ഫെബ്രുവരി 14 - വാലന്റൈൻ ദിനം
*ഫെബ്രുവരി 20 - ലോക സാമൂഹിക നീതി ദിനം
*ഫെബ്രുവരി 21 - മാതൃഭാഷാ ദിനം
*ഫെബ്രുവരി 22 -ചിന്താ ദിനം
*മാർച്ച് 8 - വനിതാ ദിനം
*മാർച്ച് 15 - ഉപഭോക്ത്യ ദിനം
*മാർച്ച് 21 - വനദിനം,വർണവിവേചന ദിനം
*മാർച്ച് 22 - ജലദിനം 
*മാർച്ച് 23 - കാലാവസ്ഥാ ദിനം
*മാർച്ച് 27 - നാടക  ദിനം
*ഏപ്രിൽ 1 - വിഡ്ഢി ദിനം
*ഏപ്രിൽ 7 - ലോകാരോഗ്യ ദിനം
*ഏപ്രിൽ 11 - പാർക്കിൻസൺസ് ദിനം
*ഏപ്രിൽ 12 - വ്യോമയാന ദിനം
*ഏപ്രിൽ 18 - ലോക പൈതൃക ദിനം
*ഏപ്രിൽ 22  - ഭൗമ ദിനം
*ഏപ്രിൽ 23 - ലോക പുസ്തക ദിനം
*ഏപ്രിൽ 26 - ബൗദ്ധിക സ്വത്ത് ദിനം 
*ഏപ്രിൽ 29 - ലോക നൃത്ത ദിനം
*മെയ് 1 - തൊഴിലാളി ദിനം
*മെയ് 3 - പത്രസ്വാതന്ത്ര്യ ദിനം
*മെയ് 8 - റെഡ്ക്രോസ് ദിനം
*മെയ്12 - ആതുരശുശ്രൂഷാ ദിനം
*മെയ് 15 - അന്തർദേശീയ കുടുംബ ദിനം
*മെയ് 17- ടെലികമ്മ്യൂണിക്കേഷൻ ദിനം
*മെയ് 21 - ഭീകരവാദവിരുദ്ധ ദിനം
*മെയ് 22 - ജൈവവൈവിധ്യദിനം
*മെയ് 24  - കോമൺവെൽത്ത് ദിനം
*മെയ് 29  - മൗണ്ട് എവറസ്റ്റ് ദിനം
*ജൂൺ 1 - ലോക ക്ഷീര ദിനം
*ജൂൺ 4 - അക്രമങ്ങൾക്കിരയാവുന്ന കുട്ടികൾക്കുള്ള  ദിനം
*ജൂൺ 5 - പരിസ്ഥിതി ദിനം
*ജൂൺ 8 - സമുദ്ര ദിനം
*ജൂൺ 12 - ബാലവേല വിരുദ്ധദിനം
*ജൂൺ 14 - അന്തർദേശീയ രക്തദാന ദിനം 
*ജൂൺ 17 - മരുഭൂമിമരുവൽക്കരണ വിരുദ്ധ ദിനം
*ജൂൺ 20 - ലോക അഭയാർത്ഥി ദിനം
*ജൂൺ 21 - സംഗീത ദിനം, യോഗാ ദിനം
*ജൂൺ 23 - യു.എൻ. പബ്ലിക്സ് സർവ്വീസ് ദിനം 
*ജൂൺ 26 - മയക്കുമരുന്നുവിരുദ്ധദിനം
*ജൂലൈ 11 - ജനസംഖ്യാ ദിനം
*ജൂലൈ 12 - മലാല ദിനം
*ജൂലൈ 18 - മണ്ടേല
*ആഗസ്റ്റ് 6 - ഹിരോഷിമ ദിനം
*ആഗസ്റ്റ് 9 - നാഗസാക്കി ദിനം
*ആഗസ്റ്റ് 12 - അന്തർദേശീയ യുവജന ദിനം
*ആഗസ്റ്റ് 19 - ജീവകാരുണ്യ ദിനം, ലോക ഫോട്ടോഗ്രഫി ദിനം
*സെപ്റ്റംബർ 2 - നാളികേര ദിനം
*സെപ്റ്റംബർ 8 - സാക്ഷരതാ  ദിനം
*സെപ്റ്റംബർ 11 - പ്രാഥമിക സുരക്ഷാ ദിനം
*സെപ്റ്റംബർ 16 - ഓസോൺ ദിനം 
*സെപ്റ്റംബർ 21 - ഐക്യരാഷ്ട്ര സമാധാനദിനം
*സെപ്റ്റംബർ 21 - അൾഷിമേഴ്സ് ദിനം,ലോക സമാധാന ദിനം
*സെപ്റ്റംബർ 27 - വിനോദസഞ്ചാര ദിനം
*ഒക്ടോബർ 1 - വയോജന ദിനം,രക്തദാനദിനം
*ഒക്ടോബർ 2 - അഹിംസാദിനം
*ഒക്ടോബർ 4 - മൃഗക്ഷേമ ദിനം
*ഒക്ടോബർ 5 - അദ്ധ്യാപക ദിനം
*ഒക്ടോബർ 9 - തപാൽ   ദിനം
*ഒക്ടോബർ 11 - പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
*ഒക്ടോബർ 16 - ഭക്ഷ്യ ദിനം
*ഒക്ടോബർ 17 - ദാരിദ്ര്യ നിർമ്മാർജന ദിനം
*ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
*ഒക്ടോബർ 30 - മിതവ്യയ ദിനം
*നവംബർ 9 - വേൾഡ് ഫ്രീഡം ഡേ
*നവംബർ 10 - ശാസ്ത്ര ദിനം
*നവംബർ 16 - ലോക സഹിഷ്ണുതാ ദിനം
*നവംബർ 17 - വിദ്യാർത്ഥി ദിനം
*നവംബർ 19- പൗരാവകാശ ദിനം
*നവംബർ 20 - ആഗോള ശിശുദിനം
*നവംബർ 21 - ലോക ടെലിവിഷൻ ദിനം
*നവംബർ 25 - സ്ത്രീകൾക്കെതിരെയുള്ള  അക്രമ നിർമ്മാർജനദിനം
*നവംബർ 30 - സൈബർ സുരക്ഷാ ദിനം
*ഡിസംബർ 1 - എയ്ഡ്സ് ദിനം
*ഡിസംബർ 2 - അടിമത്ത നിർമ്മാർജന ദിനം
*ഡിസംബർ 5 - വോളണ്ടിയർ ദിനം
*ഡിസംബർ 9 - അഴിമതി വിരുദ്ധ ദിനം
*ഡിസംബർ 10 - മനുഷ്യാവകാശ ദിനം
*ഡിസംബർ 11 - പർവ്വത ദിനം, UNICEFദിനം
*ഡിസംബർ 18 - അന്താരാഷ്ട്ര കുടിയേറ്റ ദിനം
*ഡിസംബർ 20 - മാനവ ഐക്യദിനം 
*ഡിസംബർ 26 - ലോക ബോക്സിങ് ദിനം
*മെയ് 31 - ലോക പുകയില വിരുദ്ധ ദിനം
*ജൂൺ 14 - അന്തർദേശീയ രക്തദാന ദിനം
*ജൂൺ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം
*ആഗസ്റ്റ് 3 - അന്തർദേശീയ ഹൃദയം മാറ്റിവെക്കൽ ദിനം 
*ആഗസ്റ്റ് 20 -  അന്തർദേശീയ കൊതുക് ദിനം
*സെപ്റ്റംബർ 10 - ആത്മഹത്യ നിരോധന ദിനം
*സെപ്റ്റംബർ 29 - ലോക ഹൃദയ ദിനം
*ഒക്ടോബർ 10 - ലോക മാനസികാരോഗ്യ ദിനം
*ഒക്ടോബർ 24 - ലോക പോളിയോ ദിനം
*നവംബർ 12 - ലോക ന്യുമോണിയ ദിനം
*നവംബർ 14 - ലോക പ്രമേഹ ദിനം
*ഡിസംബർ 3 - അന്താരാഷ്ട്ര വികലാംഗ ദിനം

Kerla PSC GK & CURRENT AFFAIRS

11 Mar, 05:38


ശ്രദ്ധിക്കു 🛑🛑🛑
കേരള പി.എസ്.സി ഫയർമാൻ പരീക്ഷയ്ക്ക് അപേക്ഷിച്ചവർ CONFIRMATION നൽകാനുള്ള അവസാന തീയതി ഇന്നാണ്.(11.03.2020). CONFIRMTION നൽകാത്തവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.

ഫയർമാൻ പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്.