മൗലിദ് പഠനം

@moulidstudy


വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത്
https://wa.me/919744990511

മൗലിദ് പഠനം

20 Oct, 01:49


'സയ്യിദുനാ അൽ-ഖുഥുബുൽ മജീദ് വൽ ഗൗസുൽ ഹമീദ് സുൽഥ്വാനുൽ ശുഹദാ അസ്സയ്യിദ് ഏർവാടി ഇബ്രാഹീം ബാദുശാ رَضِيَ اللَّهِ عَنْهُ' തങ്ങളുമായി വളരേ അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന ഞങ്ങളുടെ സയ്യിദവര്‍കള്‍ ബാദുഷാ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും തീരുമാനിച്ചിരുന്നത്.

'ഖുഥുബുല്‍ അബ്ദാൽ കോട്ടപ്പുറത്ത് സയ്യിദ് അലവി വലിയ ആറ്റക്കോയ തങ്ങള്‍,ഗൌസുല്‍ ബലദ് സയ്യിദ് കോയഞ്ഞിക്കൊയ തങ്ങള്‍ കൊടുമുടി,ശൈഖ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ വാളക്കുളം,കൂത്തുപറമ്പ് ഞെണ്ടാടി അബൂബക്കര്‍ ശൈഖ്,കല്ലടി മസ്താന്‍ തിരുവനന്തപുരം,സുറുമ മസ്താന്‍ ബീമാപള്ളി,ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍,കീക്കോട്ട് സയ്യിദ്ഹബീബ് കോയ തങ്ങള്‍ പ്രശസ്ത സൂഫി വര്യനും മജ്ദൂബുമായിരുന്ന കീകോട്ട് സയ്യിദ് ആറ്റക്കോയ തങ്ങളുടെ പിതാവ്,പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍,സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍,വേങ്ങര കോയ ഉപ്പാപ്പ,അബംകുന്ന് ബീരാന്‍ ഔലിയാ,ആലുവായി അബൂബക്കര്‍ മുസ്ലിയാര്‍,എരമംഗലം സീയാമു മുസ്ലിയാര്‍,കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍,മടവൂര്‍ സി.എം വലിയുല്ലാഹി,ഈരാറ്റുപേട്ട ശൈഖ് ഫരീദ് ബാവാ ഖാന്‍,തിരുവേഗപ്പുറ കോയണ്ണി മുസ്ലിയാര്‍,മച്ചിങ്ങപ്പാറ ബാപ്പു മുസ്ലിയാര്‍,കണ്ണ്യാല അബ്ദുള്ള ഹാജി قَدَّسَ اللَّهُ أَسْرَاُرَهُمْ' തുടങ്ങിയ അനവധി സൂഫിയാക്കളുമായി അഭേദ്യമായ ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നു.

സയ്യിദവര്‍കള്‍ തന്‍റെ ആത്മീയ സരണിയില്‍ അവസാനമായി തന്‍റെ മുറബ്ബിയായ ശൈഖായി ബൈഅത്ത് ചെയ്തിരുന്നത് ശ്രീലങ്കയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സിദ്ധീഖി വംശജരും മഹാ പണ്ഡിതനും അനവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും പ്രശസ്തമായ 'ഖസീദത്തുല്‍ ഖിളിരിയ്യ'യുടെ രചയിതാവും തമിഴ് നാട്ടിലെ ആഹ്ലുസുന്നയുടെ പ്രമുഖ നായകനും 'ഹൈദരാബാദ് ശൈഖുല്‍ മശായിഖ് അബ്ദുല്‍ഖാദിര്‍ സൂഫി قَدَّسَ اللَّهُ سِرَّهُ الْعَزِيزْ' അവര്‍കളുടെ ഖലീഫയും കേരളത്തിലെ പ്രശസ്തരായ പണ്ഡിതന്മാരില്‍ പ്രമുഖനും മുറബ്ബിയുമായ 'ശൈഖുനാ ശംസുല്‍ ഉലമാ قَدَّسَ اللَّهُ سِرَّهُ الْعَزِيزْ,അബൂബക്കര്‍ ഹസ്രത്ത് رَحْمَةُ اللَّهِ عَلَيْهِ' തുടങ്ങിയ മഹത്തുക്കളുടെ ശൈഖുമായിരുന്ന 'ശൈഖുനാ അല്‍-മുര്‍ഷിദ് അബ്ദുല്‍ഖാദിര്‍ സിദ്ധീഖി സൂഫിയ്യില്‍ ഖാഹിരി قَدَّسَ اللَّهُ سِرَّهُ الْعَزِيزْ' തങ്ങളെയായിരുന്നു.

'സയ്യിദുനാ മുഹമ്മദു റസൂലുല്ലാഹി ﷺ' തങ്ങളുടെ മുപ്പത്തിയൊമ്പതാം പൗത്രനും പിതാ-താവഴിയിൽ 'അസ്സയ്യിദ് അബ്ദുർറഹ് മാൻ അൽ-സഖാഫ് ഇബ്നു അസ്സയ്യിദ് മുഹമ്മദ് മൗലദ്ദവീല:رَضِيَ اللَّهِ عَنْهُما' തങ്ങളിലൂടെ 'അൽ-സഖാഫ്' ഖബീലയും മാതാ-താവഴിയിൽ 'കൊടിഞ്ഞി അസ്സയ്യിദ് ഹുസൈൻ ജിഫ്രി ഹള്റമി رَضِيَ اللَّهِ عَنْهُ' തങ്ങളിലൂടെ അൽ-ജുഫ്രി ഖബീലയും പരശതം ശിഷ്യ ഗണങ്ങളുടെ ആശാകേന്ദ്രവും വഴികാട്ടിയും ഖാദിരിയ്യത്തുല്‍ അലിയ്യ വ നഖ്ശബന്ധിയ്യത്തുല്‍ അക്ബരിയ്യ ത്വരീഖത്തിന്‍റെ ശൈഖും രിഫാഇയ്യ ത്വരീഖത്തിന്‍റെ കാമിലായ മുറബ്ബിയും ബദ്രിയ്യത്തിന്‍റെ സമ്പൂര്‍ണ്ണനായ ഉപാസകനും സുഹര്‍വര്‍ദി,ശാദുലി,ചിശ്തി,ഹൈദ്രോസി,ബുഖാരി,ബാ അലവി,സഖാഫിയ്യ്‌,ജുഫ്രിയ്യി,തുര്‍മുദി,തുടങ്ങി അനവധി ത്വരീഖത്തിന്‍റെ ഉടമയും നിരവധി റാത്തീബുകളുടെ ഖലീഫയും വിശിഷ്യാ 'ജലാലിയ്യ-ഖാദിരിയ്യ റാത്തീബു'കളുടെ മുജീസും പിതമഹാന്മാര്‍ വഴിക്ക് ഈയുള്ളവന്‍റെ പിത്ര് സഹോദരനുമായ 'കോട്ടപ്പുറത്ത് അസ്സയ്യിദ് മുഹമ്മദ്‌ ബാ-ഹുസൈന്‍ സഖാഫ് പൂക്കോയ തങ്ങള്‍ قَدَّسَ اللَّهُ سِرَّهُ الْعَزِيزْ' കൊടുമുടി സയ്യിദവര്‍കളുടെ വഫാത്ത് പിന്നിട്ട് പത്തു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ആ മഹാത്മാവിന്‍റെ ജീവിത ചീന്തിലേക്ക് തിരിഞ്ഞു നോക്കുന്നതും വിലയിരുത്തുന്നതും വൃഥാ ശ്രമമാണന്നറിയാമെങ്കിലും സയ്യിദരുടെ പുണ്യ അനുഗ്രവും മദദും അവിടത്തെ ശഫാഅത്തും മാത്രമാണ് ലക്ഷ്യം.

'അല്ലാഹുവേ,ശഫീഉനാ ശഫീഉൽ വറാ: ഹബീബുല്ലാഹി ﷺ' തങ്ങൾ വരെ എത്തിച്ചേരുന്ന കൊടുമുടി സയ്യിദവർകൾ قَدَّسَ اللهُ سِرَّهُ الْعَزِيزَ തങ്ങളുടെ മുഴുവൻ പിതാമഹാന്മാരുടേയും അവിടത്തെ മശായിഖന്മാരുടേയും ഉസ്താദുമാരുടേയും ഹഖ്-ജാഹ്-ബറകത് കൊണ്ട് ഞങ്ങളെ ഇരു ലോകത്തും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ,ആമീൻ യാ അർഹമർറാഹിമീൻ'.

മൗലിദ് പഠനം

20 Oct, 01:49


ബാ-അലവി സാദാതീങ്ങളുടെ സരണിയിലൂടെയുള്ള ജീവിത ക്രമത്തോടൊപ്പം തന്നെ ഹള്റ മൗതിൽ നിന്ന് കേരളത്തിലെത്തി സ്ഥിരവാസമുറപ്പിച്ച അത്യുന്നതരായ സാദാത്തീങ്ങളിലെ പ്രമുഖ മഹത്തുക്കളുടെയും ത്വരീഖത്തിൻറെ വിർദുകളും പ്രത്യേകമായ അമലുകളും സയ്യിദവർകൾ കരസ്ഥമാക്കുകയും അവ ജീവിതാന്ത്യം വരെ അനുസ്യൂതം നിർവ്വഹിക്കുകയും ചെയ്തു.

'പൊന്നാനി വലിയ ജാറം അൽ-ഖുഥുബ് സയ്യിദുനാ അബ്ദുർറഹ്മാൻ അൽ-അയ്ദറൂസി رَضِيَ اللَّـهُ عَنْهُ' തങ്ങൾ വഴിക്കുള്ള 'ഖാദിരിയ്യത്തുൽ അയ്ദറൂസിയ്യ,തൻറെ മാതാവിൻറെ പിതാമഹാനായ 'കൊടിഞ്ഞി സയ്യിദുനാ അൽ-ഹബീബ് ഹുസൈനുൽ ജുഫ്രി ഹള്റമിയ്യി رَضِيَ اللَّـهُ عَنْهُ' വഴിക്കുള്ള ജുഫ്രിയ്യ,'വളപട്ടണം സയ്യിദ് ജലാലുദ്ദീൻ അഹ്മദുൽ ബുഖാരി رَضِيَ اللَّـهُ عَنْهُ' തങ്ങൾ വഴിക്കുള്ള ബുഖാരിയ്യ തുടങ്ങി നിരവധി ത്വരീഖത്തുകളുടെ അമലുകളും പതിവാക്കിയിരുന്നു.

മഹാനവർകളുടെ സന്നിധിയിൽ വെച്ചുണ്ടാകാറുള്ള മജ്ലിസുകളിൽ ചില അത്യപൂർവ്വ അവസരങ്ങളിൽ സയ്യിദവർകൾ ദുആ ചെയ്യുന്ന വേളയിൽ മേൽ പറയപ്പെട്ടതും അല്ലാത്തതുമായ നിരവധി മശായിഖന്മാരുടെ ഹള്റത്തിലേക്ക് ഹദിയ ചെയ്തു ദുആ ചെയ്യുന്ന സമയങ്ങളിലാണ് നമുക്ക് ഇത്തരം വസ്തുതകൾ ചെറിയ തോതിലെങ്കിലും മനസ്സിലാക്കാൻ കഴിയാറ്.

കൊടുമുടി സയ്യിദവർകൾക്ക്, 'സയ്യിദുസ്സാദാത് ഖുഥുസ്സമാൻ അൽ-ഗൗസ് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല: رَضِيَ اللَّـهُ عَنْهُ' തങ്ങൾ,അവരുടെ പുത്രൻ 'സയ്യിദുനാ ഫള്ല് മൗലദ്ദവീല: പൂക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' വഴിക്ക് പിതാമഹാന്മാരിലൂടെ ലഭിച്ച 'ബാ-അലവിയ്യ' ഥ്വരീഖത്തിൻ്റെ അമലുകൾ പതിവാക്കുകയും വളരെ അപൂർവ്വം ചിലർക്കതു കൈമാറുകയും ചെയ്തിട്ടുണ്ടങ്കിലും 'മമ്പുറം തങ്ങൾ رَضِيَ اللَّـهُ عَنْهُ' അവർകളുടെ സവിശേഷമായ ഒരു അമലിനെ കുറിച്ചാണ് ഈ ലേഖനത്തിൻറെ തലവാചകമായി നാം രേഖപ്പെടുത്തിയത്.അതിന്ന് ആമുഖമെന്നാണം 'ബാ-അലവി' സാദാതീങ്ങളുടെ പ്രത്യേകമായ സവിശേഷതകളിലേക്ക് സൂചിപ്പിച്ചുവെന്നു മാത്രം.

കൊടുമുടി സയ്യിദവർകളുടെ വഫാത്തിൻറെ ഏതാനും മാസങ്ങൾക്കു മുമ്പ് മർഹൂം 'പാടൂർ സയ്യിദ് മുഹിയിദ്ധീൻ ബുഖാരി കോയമ്മ തങ്ങൾ رَحْمَةُ اللّٰـهِ عَلَيْهِ' പെട്ടെന്നൊരിക്കൽ ഈയ്യുള്ളവന് ഫോൺ ചെയ്ത് കൊണ്ട് പറഞ്ഞു: 'എനിക്ക് നിങ്ങളുടെ സയ്യിദവർകളെ കാണണം, ഞാനാഗ്രഹിക്കുന്ന ഒരു അമലിൻറെ ഇജാസത്ത് അദ്ധേഹത്തിൽ നിന്ന് നേടിയെടുക്കേണ്ടതുണ്ട്'
അതുവരെയും കൊടുമുടി സയ്യിദവർകളുമായി കോയമ്മ തങ്ങൾ സന്ധിച്ചിട്ടുണ്ടായിരുന്നില്ല.കൊടുമുടി സയ്യിദവർകളുടെ മുൻകൂർ അനുവാദം ലഭിക്കാതെ ഈയുള്ളവൻറെ പരിചയവൃന്ദത്തിലുള്ള മിക്കവരെയും ആ സന്നിധിയിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നില്ല.അധികവും അവിടത്തെ സമ്മതം ലഭിച്ചാൽ മാത്രമെ സയ്യിദവർകളുമായി ബന്ധപ്പെടുത്തുമായിരുന്നുള്ളു.

'പാടൂർ കോയമ്മ തങ്ങൾക്ക് അങ്ങയെ കാണണമെന്ന് ആഗ്രഹമുണ്ട്' എന്ന് അറിയിച്ചപ്പോൾ കൂടുതൽ ആലോചിക്കാതെ താമസംവിന സമ്മതം തന്നു.അധികം താമസിയാതെ തങ്ങളെയുമായി,പുറമണ്ണൂരിൽ സയ്യിദ് ത്വാഹാ തങ്ങളുടെ വീട്ടിൽ വിശ്രമിക്കുന്ന 'കൊടുമുടി സയ്യിദ് പൂക്കോയ തങ്ങൾ قَدَّسَ اللهُ سِرَّهُ الْعَزِيزَ' അവർകളുടെ സമക്ഷത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഇരുവരും വാതിലടച്ച് ഏകദേശം അര മണിക്കൂർ നേരം ഒരുമിച്ച് കഴിയുകയും, ശേഷം വാതിൽ തുറന്ന് എന്നെ വിളിച്ച് കൊടുമുടി സയ്യിദവർകൾ പറഞ്ഞു: 'ഒന്നിൻറേയും കുറവില്ല,എല്ലാം മൂപ്പരുടെ അടുത്തു തന്നെയുണ്ട്'. തിരിച്ചു പോരുബോൾ ഞാനദ്ധേഹത്തോട് ചോദിച്ചു: 'തങ്ങളെ, നിങ്ങൾ എന്ത് ഉദ്ദേശത്തിലാണ് കൊടുമുടി തങ്ങളെ കാണാൻ വന്നത് ? കോയമ്മ തങ്ങൾ പറയുകയാണ്:'മമ്പുറം ഖുഥുബ്സ്സമാൻ വഴിക്കുള്ള ഒരു അമലും എനിക്കില്ല, അതിനെ കുറിച്ച് ഞാനെൻറെ മശായിഖന്മാരുമായി മുശാവറ നടത്തിയപ്പോൾ കൊടുമുടി പൂക്കോയ തങ്ങളുമായി ബന്ധപ്പെടാനാണ് നിർദ്ദേശം ലഭിച്ചത്.ഞാനത് ആവശ്യപ്പെടാതെ തന്നെ, മമ്പുറം തങ്ങളുടെ അമലാണിതെന്ന് പറഞ്ഞാണ് എനിക്കദ്ധേഹം ബർക്കത്തിന്നായി ഇജാസത്ത് തന്നത്'.

പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തിയത്, കൊടുമുടി സയ്യിദവർകളുമായി ഈയുള്ളവനുള്ള കുടുംബ ബന്ധമോ മറ്റോ ഈ കൂടിക്കാഴ്ച്ച നടക്കുന്നതിൻറെ ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രം പരിചയപ്പെട്ട,ബുഖാരി സാദാത്തീങ്ങളുടെ പാരമ്പര്യ റാതീബുകളുടെയും ത്വരീഖത്തുകളുടെയും അധിപനായിരുന്ന പാടൂർ കോയമ്മ തങ്ങളുമായി ഒരിക്കൽ പോലും പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല.പല സന്ദർഭങ്ങളിലും അദ്ധേഹം കാണുബോഴൊക്കെ 'നിങ്ങൾക്ക് ഒരു കാമിലായ സയ്യിദുണ്ട്' എന്ന് മന്ദഹസിച്ചു പറയുമായിരുന്നെങ്കിലും ഈയുള്ളവൻ അതിനെല്ലാം മറുപടി ഒരു മറുചിരിയിൽ പരിമിതിപ്പെടുത്തുക മാത്രമെ ചെയ്തിരുന്നുള്ളു.

നമ്മുടെ തലമുറ ചരിത്ര താളുകളില്‍ നിന്നു വായിച്ചെടുക്കുന്ന കേരളത്തിലും പുറത്തും കഴിഞ്ഞു പോയ മഹാമനീഷികളായ അല്ലാഹുവിന്‍റെ അനുഗ്രഹീത ഔലിയാക്കളുടെ വന്‍ നിരയുമായി നിരന്തരം ബന്ധമുണ്ടായിരുന്ന സയ്യിദവര്‍കള്‍ അവരില്‍ നിന്നൊക്കെ അത്യപൂര്‍വമായ പല അമലുകളും ഔറാദുകളും സ്വീകരിക്കുകയും അവയുടെയൊക്കെ പൂര്‍ണ്ണമായ രിയാളകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.അവരില്‍ ചിലരൊക്കെ സയ്യിദവര്‍കളുടെ വിവിധ കാലങ്ങളിലെ ആത്മീയ മാര്‍ഗ ദര്‍ശികളായ മശായിഖന്മാരുമായിരുന്നു.

മൗലിദ് പഠനം

20 Oct, 01:49


ഖുഥുബുൽ അബ്ദാലായി ഔലിയാക്കൾക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്ന ഈ മഹാത്മാവിൻറെ രണ്ടു മനാഖിബുകൾ വിരചിതമായിട്ടുണ്ട്.പലപ്പോഴും അതിന്നായി വർഷങ്ങളോളം ശ്രമിച്ചെങ്കിലും അവ കണ്ടെത്താൻ സാധിച്ചില്ല.

1921-ലെ ഖിലാഫത്ത് സമരത്തിൻറെ മലബാറിലെ അജയ്യനായ അമരക്കാരൻ 'ആലി മുസ്ലിയാർ رَحْمَةٌ اللّٰـهِ عَلَيْهِ' യുടെ ജാമാതാവും പ്രശസ്ത ചരിത്രകാരനും പണ്ഡിതനുമായിരുന്ന മർഹൂം നെല്ലിക്കുത്ത് മുഹമ്മദു അലി മുസ്‌ലിയാർ نَوَّرَ اللَّـهُ مَرْقَدَهُ അവർകളുടെ പിതാവ് 'എരികുന്നൻ പാലത്ത്മൂലയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ رَحْمَةٌ اللّٰـهِ عَلَيْهِ' യും മർഹൂം കെ.വി.എം പന്താവൂർ نَوَّرَ اللَّـهُ مَرْقَدَهُ അടക്കമുള്ള ഒട്ടനവധി ഉലമാക്കളുടെ ഉസ്താദുമായിരുന്ന 'പുറങ്ങ് കുഞ്ഞു മുഹമ്മദു മുസ്‌ലിയാർ رَحْمَةٌ اللّٰـهِ عَلَيْهِ' യും 'കോട്ടപ്പുറം ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' വിനെ കുറിച്ച് മനാഖിബുകൾ രചിച്ചിട്ടുണ്ട്.

ഖാദിരിയ്യ ത്വരീഖത്തിൻറെയും മറ്റു അനവധി ത്വരീഖത്തുകളുടേയും ശൈഖായിരുന്ന 'കീക്കോട്ട് സയ്യിദ് ഇൽയാസ് ഹബീബ് കോയ ബാ-ഹുസൈൻ സഖാഫ് رَضِيَ اللَّـهُ عَنْهُ' തങ്ങൾക്ക് സന്താന ലബ്ധിയില്ലാതെ പ്രയാസപ്പെടുന്ന കാലം.ചില കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും അവരൊക്കെ അകാലത്തിൽ മരണപ്പെടുകയോ ഗർഭത്തിൽ വെച്ചു തന്നെ ജീവനറ്റു പോകുകയോ ആയിരുന്നു.

തനിക്ക് പിൻഗാമിയായി ഒരാൺ സന്താനമുണ്ടാകാനുള്ള തൗഫീഖിന്നായി 'സുൽഥ്വാനുൽ ഹിന്ദ് ഗരീബ് നവാസ് അജ്മീർ ഖാജാ رَضِيَ اللَّـهُ عَنْهُ' തങ്ങളുടെ മസാർ, കീക്കോട്ട് ഹബീബ് കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ സിയാറത്ത് ചെയ്ത്, ഒരു മാസത്തിലധികം അവിടെ ചെലവഴിച്ച് നാട്ടിലേക്ക് തിരിച്ച് വരികയും അധികം താമസിയാതെ 'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' തങ്ങളുടെ മഖ്ബറയിൽ സിയാറത്തിന്നായി വരുകയും, അവിടെ വെച്ച് തനിക്ക് ആരിഫായ ഒരാൺകുഞ്ഞ് ജനിക്കുന്നതിന്ന് വേണ്ടി 'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് رَضِيَ اللَّـهُ عَنْهُ' തങ്ങളുടെ ഓമനപ്പേരായ 'ആറ്റക്കോയ' എന്ന് വിളിപ്പേരിടാൻ നേർച്ചയാക്കുകയുമുണ്ടായി.ഇതേ പ്രകാരം തന്നെ 'അജ്മീർ ഖാജാ رَضِيَ اللَّـهُ عَنْهُ' തങ്ങളുടെ പുണ്യമാക്കപ്പെട്ട 'മുഈനുദ്ധീൻ' എന്ന നാമവും പ്രധാന നാമമായി വിളിക്കാനും നേർച്ച നേർന്നിരുന്നു.

കീക്കോട് ഹബീബ് കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ അവർകൾക്ക് 'ഗരീബ് നവാസ് അജ്മീർ ഖാജാ رَضِيَ اللَّـهُ عَنْهُ' തങ്ങളുടെയും 'കോട്ടപ്പുറത്ത് സയ്യിദ് ആറ്റക്കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ' അവർകളുടേയും ഹഖ്-ജാഹ് ബറകത്തിനാൽ വരദാനമായി ലഭിച്ച ആൺകുഞ്ഞായിരുന്നു കീക്കോട്ട് സാദാതീങ്ങളുടെ ഇടയിൽ പിൽക്കാലത്ത് ഏറെ പ്രസിദ്ധരായിരുന്ന 'കീക്കോട്ട് ഖാജാ മുഈനുദ്ധീൻ ബാ- ഹുസൈൻ സഖാഫ് ആറ്റച്ചക്കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ' എന്നവർ.

പൊതുവെ കീക്കോട്ട് സാദാത്തീങ്ങൾക്കിടയിൽ 'ആറ്റക്കോയ' എന്ന ഓമനപ്പേര് നേർ ആൺ സന്താന പരമ്പരയിൽ ആദ്യമായി വിളിക്കപ്പെട്ടത് കീക്കോട്ട് സയ്യിദ് ഹബീബ് കോയ തങ്ങളുടെ ഈയൊരു അനുഗ്രഹ പുത്രന് മാത്രമാണെന്ന് കാണാം.ആറ്റക്കോയ എന്ന ഓമനപ്പേര് കോട്ടപ്പുറം സാദാത്തീങ്ങൾക്കിടയിൽ പരക്കെയുണ്ട് താനും.

മലപ്പുറം ജില്ലയിൽ എടപ്പാളിന്നടുത്ത് മാങ്ങാട്ടൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന 'തിരുവേഗപ്പുറ കൊട്ടാരത്തൊടിയിൽ മുഹമ്മദു മുസ്ലിയാർ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ' എന്ന 'മാങ്ങാട്ടൂർ ഉപ്പാപ്പ'യെ കുറിച്ച് ഫഖീർ മുഹമ്മദ് ഹനീഫൽ ഖാദിരി രചിച്ച 'كَنْزُ الْمُخْتَارِ عَلَى مِدْحَةِ الشَّيْخِ الْمٰاۼّٰاڊُّوڔِي' എന്ന മൗലിദിൽ വ്യക്തമാക്കുന്നു:

'أَتَتْ بِهِ أُمُّهُ فِي صِغْرِ سِنِّهِ حَضْرَةَ السَّيِّدِ اٰڔَّكّٗويَ كٗوڔَّفُّرَمِيِّ مَسَحَ رَأْسَهُ بِيَدِهِ الشَّرِيفَةِ وَرَقَاهُ فَمِنْ هُنَا نَشَأَ بَيْنَ الْآنَامِ مَعَ الْعَدْلِ وَالْقَبُولِ'

'മാങ്ങാട്ടൂർ ഉപ്പാപ്പയുടെ ചെറുപ്രായത്തിൽ അദ്ധേഹത്തിൻറെ മാതാവ് കോട്ടപ്പുറം ആറ്റക്കോയ തങ്ങളുടെ സന്നിധിയിൽ കൊണ്ടുവരികയും സയ്യിദവർകൾ തൻറെ വിശുദ്ധ കരം കൊണ്ട് മാങ്ങാട്ടൂർ ഉപ്പാപ്പയുടെ ശിരസ്സ് തടവി കൊടുക്കുകയും മന്ത്രിച്ചൂതുകയും പതിവായിരുന്നു.അവിടം മുതൽക്കാണ് മാങ്ങാട്ടൂർ ഉപ്പാപ്പ പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യനായി വളരാൻ തുടങ്ങിയത്'.

മലബാറിൽ അക്കാലഘട്ടങ്ങളിൽ കോട്ടപ്പുറം ആറ്റക്കോയ തങ്ങൾ قَدَّسَ اللَّـهُ سِرَّهُ الْعَزِيزْ അവർകളുടെ ആശിർവാദവും അനുഗ്രവും നേടിയെടുക്കാത്ത സാദാതീങ്ങളും ഉലമാക്കളും സൂഫിയാക്കളും വളരെ വിരളമായിരുന്നു.പിൽക്കാലങ്ങളിൽ പ്രമുഖ മഹത്തുക്കളുടെ പിൻഗാമികൾ അക്കാര്യം പലപ്പോഴും ഞങ്ങളോടു ഉണർത്തുമായിരുന്നു.
----------------------------------------
നമ്മുടെ ആത്മീയ ഗുണകാംക്ഷിയും വഴികാട്ടിയുമായ സയ്യിദുനാ കൊടുമുടി സയ്യിദവർകളും മസ്ലകുൽ ഖരീബ് പാരായണം ചെയ്യാനും അവയിലെ അമലുകൾ നിർവ്വഹിക്കാനും ഉപദേശിക്കുമായിരുന്നു.തന്നെ സമീപിക്കുന്ന പല ആലിമീങ്ങൾക്കും അവയിലെ ചില വിർദുകൾ ഇജാസത്തായി നൽകുകയും ചെയ്തിരുന്നു.

മൗലിദ് പഠനം

20 Oct, 01:49


'ഖുഥുസ്സമാൻ മമ്പുറം തങ്ങൾ رَضِيَ اللَّـهُ عَنْهُ തങ്ങളുടെ അമലും കൊടുമുടി സയ്യിദവർകളും' (ഭാഗം 2)

കൊടുമുടി സയ്യിദവർകളുടെ പിതാവ് 'സയ്യിദ് അബ്ദുർറഹ്മാൻ സഖാഫ് കോയഞ്ഞിക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' തൻറെ ചിരകാല അഭിലാഷം തൻറെ പിതാവ് 'കോട്ടപ്പുറത്ത് സയ്യിദ് ഹുസൈൻ ബാ-ഹുസൈൻ സഖാഫ് വലിയ കുഞ്ഞിസീതിക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' അവർകളുടെ മൂന്നാമത്തെ അനുജ സഹോദരനും കൂടിയായ 'അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' അവർകളുടെ സമക്ഷത്തിൽ ഉണർത്തുന്നതിൻറെ മുമ്പായി തന്നെ, ആഗതരുടെ ഹൃദയാന്തരങ്ങളിലെ രഹസ്യങ്ങൾ അറിയുന്ന അതീവ കശ്ഫ്-കറാമത്തുകൾക്കുടമയായ 'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' പറഞ്ഞു: 'വരക്കലിലേക്ക് വേഗം പൊയ്ക്കോളൂ,മുല്ലക്കോയയെ പിടിച്ചാൽ മതി' എന്ന് നിർദ്ദേശിച്ചു.

അധികം താമസിയാതെ തന്നെ കൊടുമുടി സയ്യിദവർകളുടെ പിതാവും സന്തത സഹചാരിയുമായിരുന്ന തിരുവേഗപ്പുറ പനച്ചിക്കൽ ബീരാൻ മുസ്ലിയാരും കൂടി വരക്കലിലേക്ക് യാത്ര തിരിച്ചു.ഒരു ദിവസത്തെ വഴിച്ചെലവിനുള്ള പരിമിതമായ തുകയും കൊണ്ട് വരക്കലിലെത്തിയ അവർക്ക് മൂന്ന് ദിവസം അവിടെ കഴിയേണ്ടി വന്നു.ഈ മൂന്ന് ദിവസങ്ങളിലും 'സഫീനതുൽ ഉമ്മ: അൽ-ഖുഥുബ് വരക്കൽ സയ്യിദുനാ അബ്ദുർറഹ്മാൻ ബാ-അലവി മുല്ലക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' തങ്ങളാകട്ടെ വരക്കൽ പള്ളിയിൽ കഴിയുന്ന ഇവരോട് ആഗമന ഉദ്ദേശം ചോദിച്ചറിയുകയോ സുഖവിവരങ്ങൾ അന്വേഷിക്കുകയോയുണ്ടായില്ല.

പള്ളിയിൽ നിന്ന് വാങ്ക് കൊടുത്താൽ കൃത്യം സമയത്ത് തന്നെ പള്ളിയിലെത്തും.അപരിചിതരായ ഇവരോട് അഞ്ചു വഖ്തിലും പള്ളിയിൽ വരുബോൾ സലാം മാത്രം ചൊല്ലുകയും ചെയ്യും.വരക്കൽ തങ്ങളുടെ ഉന്നതമായ ഗാംഭീര്യവും നിറഞ്ഞു വമിക്കുന്ന മഹത്വവും സമ്മേളിച്ച മുഖം കാണുബോൾ തങ്ങളുടെ ഉദ്ദേശം നേരിട്ടു ചെന്ന് വെളിപ്പെടുത്താൻ മനസ്സിൽ ആദരവിൻറെ പാരമ്യതയിൽ അദബ് ചിട്ടയാക്കിയ ഇവർക്ക് ഭയമായിരുന്നു.ഒടുവിൽ മൂന്നാം നാൾ സുബഹി നിസ്ക്കാര ശേഷം ഇവരിലേക്ക് തിരിഞ്ഞു സയ്യിദുനാ വരക്കൽ മുല്ലക്കോയ തങ്ങൾ ചോദിച്ചു: 'നാട്ടിലേക്ക് തിരിച്ചു പോകാൻ ധൃതിയുണ്ടോ' എന്ന്.'അവിടുന്ന് കൽപ്പിക്കും പോലെ ചെയ്യാമെന്ന്' കൊടുമുടി സയ്യിദവർകളുടെ പിതാവ് താഴ്മയോടെ പ്രത്യുത്തരം നൽകുകയും ചെയ്തു.'എങ്കിൽ നിങ്ങൾക്കു തിരിച്ചു പോകാമെന്ന്' പറഞ്ഞു വരക്കൽ തങ്ങൾ ഇവർക്ക് ബൈഅത്ത് നൽകുകയും പ്രത്യക്ഷവും പരോക്ഷവുമായ ജ്ഞാനങ്ങളുടെ സമുദ്രവും തൻറെ കാലഘട്ടത്തിലെ ഔലിയാക്കന്മാരുടെ ദിശാ സൂചികയുമായ 'സയ്യിദുനാ അൽ-ഇമാം ഹബീബ് ഥ്വാഹിർ ഇബ്നു ഹുസൈൻ ബാ-അലവി رَضِيَ اللَّـهُ عَنْهُمَا' തങ്ങൾ രചിച്ചതും ബാ-അലവി ഥ്വരീഖത്തിൻ്റെയും ഹള്റമി സാദാതീങ്ങളുടെയും അവലംബ കൃതിയായ 'അൽ-മസ്ലകുൽ ഖരീബ് ലി കുല്ലി സാലികിൻ മുനീബ് [اَلْمَسْلَكُ الْقَرِيبُ لِكُلِّ سٰالِكٍ مُنِيبٍ] പ്രകാരം അമൽ ചെയ്യാനും വരക്കൽ മുല്ലക്കോയ തങ്ങൾ അവരോട് നിർദ്ദേശിക്കുകയും ചെയ്തു.

പ്രസ്തുത കൃതിയെ കുറിച്ച് ആരിഫീങ്ങൾ പറയുമായിരുന്നു.

إِنْ شِئْتَ تَحْظَى بِرِضَا الْمُجِيبِ
وَتَقْتَدِى بِالْمُصْطَفَى الْحَبِيبِ
وَتُسَمَّى بِالسَّالِكِ الْمُنِيبِ
فَاعْمَلْ بِمَا فِي الْمَسْلَكِ الْقَرِيب
فَإِنَّ مَا فِيهِ مِنَ الْاَذْكَارِ
مَرْوِيَّةٌ عَنِ النَّبِيِّ الْمُخْتٰا
صَلَّى عَلَيْهِ رَبُّنَا وَسَلَامًا
مَا ذُكِرَ اللَّـهُ بِأَرْضِ وَسَمَا

'അല്ലാഹുവിൻറെ തൃപ്തിയെയും ശഫീഉനാ മുസ്ഥഫ صَلَّى اللَّـهُ عَلَيْهِ وَسَلَّمْ തങ്ങളെ പിൻപറ്റുന്നതിനേയും കാംക്ഷിക്കുന്നവൻ 'മസ്ലകുൽ ഖരീബി'ലുള്ളതു പ്രകാരം സൽക്കർമ്മങ്ങൾ ചെയ്ത് കൊള്ളട്ടെ കാരണം,അവയിലുള്ള മുഴുവൻ ദിക്റുകളും സയ്യിദുനാ നബി صَلَّى اللَّـهُ عَلَيْهِ وَسَلَّمْ തങ്ങളെ തൊട്ട് ഉദ്ദരിക്കപ്പെട്ടതുമാണ്'.

ഒരു വിശ്വാസി തഹജ്ജുദ് നിസ്ക്കാരത്തിന്നായി ഉറക്കിൽ നിന്ന് ഉണർന്നതു മുതൽക്ക് പിന്നീട് ഇശാ നിസ്ക്കാരത്തിനു ശേഷം ഉറങ്ങുന്നതു വരെയുള്ള ദൈനംദിന സൽക്കർമ്മങ്ങളാണ് അവയിൽ പ്രതിപാദിച്ചിട്ടുള്ളത്.ഒടുവിൽ ഗ്രന്ഥത്തിൻറെ പര്യവസാനത്തിൽ പറയുന്നുണ്ട് 'هَذِهِ خُلَاصَةُ طَرِيقَةِ السَّادَاةِ الْعَلَوِيَّةِ'
'ഇതാണ് ബാ-അലവിയ്യ സാദാതീങ്ങളുടെ ഥ്വരീഖത്തിൻറെ സംഗ്രഹം'.ഇതോടനനുബന്ധിച്ചു തന്നെ ബാ-അലവി സാദാതീങ്ങളുടെ പ്രത്യേകമായ അമലുകളും വ്യത്യസ്ത സരണികളിലൂടെ വരുന്ന ഥ്വരീഖത്തിൻറെ വിർദുകളുമുണ്ടാകും.

'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' അവർകളുടെ അനുഗ്രഹമുദ്ദേശത്തോടെ അൽപ്പം കുറിക്കുന്നു.

ഹിജ്റ 1368 ,റമളാൻ 24,1949 ആഗസ്റ്റ് 18-ന് വഫാത്താകുന്നതു വരെ അക്കാലത്ത് ആത്മീയ ദാഹികളുടേയും ഔലിയാക്കളുടേയും സംഗമ കേന്ദ്രവും അഗതികളുടേയും അശരണരുടേയും അഭയ കേന്ദ്രവും കൂടിയായിരുന്നു 'കോട്ടപ്പുറത്ത് അസ്സയ്യിദ് അലവി ബാ-ഹുസൈൻ സഖാഫ് വലിയ ആറ്റക്കോയ തങ്ങൾ رَضِيَ اللَّـهُ عَنْهُ' ഉം കോട്ടപ്പുറം സാദാത്തീങ്ങളുടെ തറവാടും.

മൗലിദ് പഠനം

19 Oct, 01:36


സമസ്തയുടെ ചരിത്രത്തിൽ അബ്ദുൽബാരി ഉസ്താദിന്റെ പങ്ക്

കേരളത്തിൽ പാരമ്പര്യ മുസ്‌ലിം ജീവിതം നിലനിര്‍ത്തുന്നതില്‍ നിർണായകമായ ചാലകശക്തിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. തൊള്ളായിരത്തിന് ശേഷം വ്യതിചലനത്തിന്റെ വിത്തുകളുമായി ബിദഈ പ്രസ്ഥാനവും ഐക്യസംഘത്തിന്റെ രൂപത്തില്‍ രംഗപ്രവേശനം നടത്തുന്ന കാലം. ഈയൊരു ഘട്ടത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയ പ്രചാരണം ലക്ഷ്യമിട്ടായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിറവി. ഇന്ന് കാണുന്ന മഖ്ദൂം പാരമ്പര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഈ പണ്ഡിത നേതൃത്വങ്ങളായിരുന്നു. 98 വർഷത്തിലേക്ക് എത്തിനിൽക്കുന്ന ഈയൊരു വേളയിൽ ഇന്ന് ഇന്ത്യയിലുടനീളം വ്യാപിച്ച് കിടക്കുന്ന സംഘടനാ സംവിധാനങ്ങളിലും അവയുടെ വളര്‍ച്ചയിലും ഈ പണ്ഡിതരുടെ ഇടപെടല്‍ നിസ്തുലമാണ്. ബഹുമുഖ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സമസ്തയുടെ ചരിത്രത്തില്‍ വളക്കുളം മൗലാന അബ്ദുല്‍ ബാരി ഉസ്താദിന്റെ പങ്ക് നിര്‍ണായകമായിരുന്നു. തന്റെ അറിവും ധൈഷണികതയും സമ്പത്തും വിനിയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം തിരികൊളുത്തി. ഇന്നും ധാര്‍മിക ജീവിതം കാത്ത് സൂക്ഷിക്കുന്നതിന്റെ നിദാനമായ മദ്‌റസാ സംവിധാനങ്ങളടക്കം പലതും അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ചിന്തകളായിരുന്നു. ആദ്യമായി മദ്‌റസ സ്ഥാപിച്ചത് സ്വന്തം നാട്ടില്‍ തന്നെയായിരുന്നു.
മലബാറിലെ പാരമ്പര്യ മുസ്‌ലിം കുടുംബത്തിലായിരുന്നു ഉസ്താദ് ഭൂജാതനായത്. ഹിജ്‌റ 1298-ലായിരുന്നു (ജമാദുല്‍ ഉഖ്‌റ 8ന്) പിതാവ് പണ്ഡിതനും സൂഫി വര്യനുമായ ഖാജാ അഹ്മദ് കുട്ടി മുസ്‌ലിയാരായിരുന്നു. മഹാന്‍ രിഫാഈയ്യാ ഖാദരീയ്യ ത്വരീഖത്തിന്റെ ശൈഖും പിന്തുടര്‍ച്ചക്കാരനുമായിരുന്നു. ചെറുപ്പം മുതലേ നല്ല ശിക്ഷണം തന്നെ പിതാവില്‍ നിന്നും കിട്ടിയത് ആത്മീയോന്നതങ്ങളില്‍ എത്തുന്നതില്‍ ഉസ്താദവര്‍കളെ ഏറെ സഹായിച്ചു. ആ പിതാവില്‍ കണ്ട മാതൃകാ ജീവിതമായിരുന്നു പിന്നീട് അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ സ്വഭാവരൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചത്. കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും ഉദാത്തജീവിതം നയിച്ച പിതാവില്‍ നിന്നും തന്നെയായിരുന്നു ഉസ്താദ് പ്രാഥമികമായ ജ്ഞാന പാഠങ്ങള്‍ കരസ്ഥമാക്കുന്നത്, പിന്നീട് ഉയര്‍ന്ന് പഠിക്കാനാഗ്രഹിച്ച് പല ദര്‍സുകളിലും ചെല്ലുകയും സമുന്നതരായ പണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനത്തിന്റെ തേന്‍ നുകരുകയും ചെയ്തു. ആ കാലഘട്ടത്തില്‍ ഇന്ത്യയിലെ ഉയര്‍ന്ന മത കലാലയമായിരുന്ന ബാഖിയാത്തുസ്സ്വാലിഹാത്തില്‍ പോയി അഞ്ച് വര്‍ഷം പഠിച്ചു. 1898ല്‍ ബാഖവി ബിരുദം കരസ്ഥമാക്കി. പിന്നീടായിരുന്നു മൗലാന അബ്ദുല്‍ ബാരി ഉസ്താദിന്റെ നാനോന്മുഖ മുന്നേറ്റ വിസ്‌ഫോടനങ്ങള്‍ക്ക് കേരളം സാക്ഷിയാകുന്നത്. അതില്‍ വിജ്ഞാനമുണ്ട്,സാന്ത്വനമുണ്ട്, വികസനമുണ്ട്. വൈജ്ഞാനിക പ്രസരണത്തിന്‍ മഹാനുഭാവന്‍ സ്വീകരിച്ച മാര്‍ഗമായിരുന്നു എഴുത്തും അധ്യാപനവും. ആ തൂലികയിലുടെ വിരിഞ്ഞതില്‍ പ്രധാനപ്പെട്ടതാണ് സ്വിഹാഹു ശൈഖൈനി, ജംഉല്‍ ബാരി, അല്‍ മുതഫരിദ് ഫില്‍ ഫിഖ്ഹ്, അല്‍ വസ്വീലത്തുല്‍ ഉള്മ, അല്‍ മൗലിദുല്‍ മന്‍ഖൂസ്, സ്വിറാതുല്‍ ഇസ്ലാം, തുടങ്ങിയ അനേകം ഗ്രന്ഥങ്ങള്‍.

അതോടൊപ്പം ഉസ്താദിന്റെ ദർസി സംവിധാനത്തിലുടെ ഒട്ടനവധി പണ്ഡിത പ്ര മുഖരെ സമൂഹത്തിലേക്ക് സമർപ്പിച്ചു. കർമശാസ്ത്ര രംഗത്തെ പ്രമുഖ പണ്ഡിതനായ കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാർ അടക്കം അതിൽ പ്രധാനിയാണ്. മിക്ക വൈജ്ഞാനിക ശാഖകളിലും അവഗാഹം നേടിയ മഹാന്‍ ആനുകാലിക സംഭവങ്ങളുടെ ഇസ്‌ലാമിക വിധി വ്യക്തമാക്കിക്കൊണ്ട് ധാരാളം ഫത്‌വകളും നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, തമിഴ്, ഉറുദു, പാര്‍സി, ഭാഷകള്‍ നന്നായി കൈകാര്യം ചെയ്തിരുന്ന അപൂര്‍വ്വം പണ്ഡിതന്മാരില്‍ ഒരാളായിരുന്നു വാളക്കുളം മോല്യാരുപ്പാപ്പ.
താനാര്‍ജ്ജിച്ച വൈജ്ഞാനിക മേഖലയിലേക്ക് മറ്റുള്ളവരെ കൈ പിടിച്ചുയര്‍ത്താന്‍ കൂടി മഹാന് സാധിച്ചു. പുതുപ്പറമ്പില്‍ എല്‍.പി സ്‌കൂള്‍ വരുന്നത് മോല്ല്യേരുപ്പാപ്പയിലൂടെയാണ്. ആവശ്യ സന്ദര്‍ഭങ്ങളില്‍ പ്രഭാഷണ കലയും അദ്ദേഹം പുറത്തെടുത്തു. ദീന്‍ കാര്യങ്ങളും ഭൗതിക വിഷയങ്ങളും ഉള്‍ച്ചേര്‍ന്നതായിരുന്നു അബ്ദുല്‍ ബാരി ഉസ്താദിന്റെ ഓരോ പ്രഭാഷണങ്ങളും. തന്റെ അറിവിന്റെ ആഴം ബോധ്യപ്പെടുത്തും വിധമായിരുന്നു ജനങ്ങളോട് മഹാനുഭാവന്‍ സംവദിച്ചത്. സാധാരണക്കാര്‍ക്കടക്കം അവിടുത്തെ വാഗ്ധ്വാരണികള്‍ വെളിച്ചം പകര്‍ന്നു.
ഒരു സമൂഹത്തിന്റെ വൈജ്ഞാനിക ദാഹത്തിന് ശമനം നല്‍കുകയും ഒപ്പം നേതൃത്വം എന്ന നിലയില്‍ ജനതക്ക് വേണ്ടതെല്ലാം നല്‍കാന്‍ അദ്ദേഹത്തിനായി എന്നതും എടുത്ത് പറയേണ്ടതാണ്. പാരമ്പര്യ ആശയങ്ങളുടെ തനതു സ്വഭാവം നില നിര്‍ത്തുന്നതിനായി കേരളത്തിലെ ഉന്നത ശീര്‍ഷരായ പണ്ഡിതരെ തേടിയുള്ള യാത്രയാണ് അബ്ദുല്‍ ബാരി ഉപ്പാപ്പയേയും സമസ്തയുടെ ഭാഗമാക്കുന്നത്. 1926ല്‍ സ്ഥാപിച്ചത് മുതല്‍ 1945വരെ ശൈഖുന സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്നു. 1945മുതല്‍ 1965വരെ പ്രസിഡന്റ് പദവിയും അലങ്കരിക്കുകയുണ്ടായി പിന്നീട് സമസ്തയുടെ കീഴ്ഘടക രൂപീകരണങ്ങളടക്കം പല നയപരമായ വിഷയങ്ങളിലും അനല്‍പ്പമായ പങ്ക് വഹിച്ചു.

നിസാമുദ്ദീൻ പെരിഞ്ചേരി
8075391637

മൗലിദ് പഠനം

18 Oct, 15:51


#ഹിജ്റ #മുന്നൂറിന് #മുമ്പും #മൗലിദ് #സദസ്സുകൾ

ഹിജ്റ മുന്നൂറിന് മുമ്പ് തന്നെ മൗലിദാഘോഷ സദസ്സുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നെന്നും അതില്‍ അക്കാലത്തെ മുഴുവന്‍ പണ്ഡിതന്മാരും പങ്കെടുത്തിരുന്നെന്നും മഹത്തുക്കൾ പഠിപ്പിക്കുന്നു. മാത്രമല്ല; അത്തരം സദസ്സുകളില്‍ പാരായണം ചെയ്യാന്‍ വേണ്ടി മാത്രം രചനകള്‍ പോലും ഉണ്ടായിട്ടുമുണ്ട്. എന്നിട്ടും ചിലരിപ്പോഴും മൗലിദാഘോഷത്തിന് തെളിവില്ലെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. തുടർന്ന് വായിക്കൂ.....


7. അശ്ശൈഖ് അഹ്മദുല്‍ ബകരീ (വ: 250 ഹി


وَلَكِنْ لَمَّا جَرَتْ عَادَاتُ الْعُلَمَاءِ الْكِبَارِ، وَسُنَّةُ أَئِمَّةِ الْأَمْصَارِ الصِغَارِ وَالْكِبَارِ، اَنَّهُمْ يَعْقِدُونَ فِي هَذَا الشَهْرِ الْمُبَارَكِ الرَفِيعِ، الْمُسَمَّي بِرَبِيعِ الْمَجَالِسِ الشَّرِيفَةِ، الْمَحَافِلِ الْمُبَارَكَةِ الْمُنِيفَةِ، لِإِظْهَارِ الْفَرَحِ وَالسُرُورِ، وَاِعْلَانِ الْخَيْرِ وَالْحُبُورِ، كُلٌّ يَذْكُرُ بَعْضًا مِنَ الْأَخْبَارِ التِي وَرَدَتْ فِي ظُهُورِ نُورِ هَذَا النَبِيِّ الْمُعَظَّمِ، وَنَشَرَ طَرَفٌ مِنَ الآثَارِ الَّتِي ثَبَتَتْ فِي شَأْنِ هَذَا النَبِيِّ الْمُكَرَّمِ، تَحَيَّرَ الْخَاطِرُ الْفَاتِرُ، أَنْ اَتَشَرَّفَ بِذِكْرِ بَعْضٍ مِنْ شَمَائِلِهِ، وَشَرْحِ نُبَذٍ مِنْ فَضَائِلِهِ لِيَقْرَأَهُ فِي بَعْضِ الْمَجَالِسِ الَّتِي تُعْتَقَدُ فِي هَذِهِ اللَيَالِي وَالْأَيَّامْ، ويُطَيِّبَ اَوْقَاتِ مَنْ حَضَرَ فِيهَا بِاسْتِمَاعِهِ مِنَ الْخَاصِّ وَالْعَامِّ، وَتَصِلَ بَرَكَاتُ هَذِهِ الْأَخْبَارِ اِلَي سَائِرِ الْمُؤْمِنِينَ وَالْمُؤْمِنَاتِ – الأنوار ومصباح السرور والأفكار (ص 10)

ശൈഖവര്‍കളുടെ അല്‍ അന്‍വാര്‍ വമിസ്വബാഹി സ്സുറൂറി വല്‍ അഫ്കാര്‍ വദിക്'രി നൂരി മുഹമ്മദിന്‍ അല്‍ മുസ്തഫല്‍ മുഖ്താര്‍ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നു.

തിരു നബി(സ)യുടെ ജനനത്തില്‍ സന്തോഷിച്ചും ആഹ്ലാദം പ്രകടിപ്പിച്ചും റബീഉല്‍ അവ്വല്‍ മാസത്തില്‍ പുണ്യ സദസ്സുകള്‍ സംഘടിപ്പിക്കുന്നത് എല്ലാ നാടുകളിലെയും പണ്ഡിതന്‍മാരുടെ ചര്യയും പതിവുമായിരിക്കുന്നു.

പ്രസ്തുത മജ്ലിസുകളില്‍ തിരുനബി (സ)യുടെ നൂറുമായി ബന്ധപ്പെട്ടതും മറ്റു പ്രധാന കാര്യങ്ങളും അവര്‍ ചര്‍ച്ചചെയ്യും. അപ്പോള്‍ റബീഇന്റെ പുണ്യ ദിന രാത്രങ്ങളില്‍ പാരായാണം ചെയ്യാന്‍ പറ്റുന്ന ഒരു ഗ്രന്ഥം തയ്യാറാക്കാന്‍ ഈ വിനീതന്‍ മുന്നോട്ട് വരികയാണ്. അത് കേള്‍ക്കുന്നതിലൂടെ പ്രസ്തുത മജ്ലിസുകളില്‍ സന്നിഹിതരായ പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവര്‍ ചെലവഴിക്കുന്ന സമയം വിശുദ്ധമാകും. അവയുടെ ബറകത്ത് മുഴുവന്‍ സത്യ വിശ്വാസികളിലേക്കും എത്തുകയും ചെയ്യും. (അല്‍ അന്‍വാര്‍, പേ. 10)

https://www.quranicthought.com/ar/books/%D8%A7%D9%84%D8%A7%D9%94%D9%86%D9%88%D8%A7%D8%B1-%D9%88%D9%85%D8%B5%D8%A8%D8%A7%D8%AD-%D8%A7%D9%84%D8%B3%D8%B1%D9%88%D8%B1-%D9%88%D8%A7%D9%84%D8%A7%D9%94%D9%81%D9%83%D8%A7%D8%B1-%D9%88%D8%B0%D9%83/

മൗലിദ് പഠനം

18 Oct, 15:27


#ശൈഖുനാ കൻസുൽ ഫുഖഹാ കെ.പി. മുഹമ്മദ്‌ മുസ്‌ലിയാർ കൊമ്പം ഉസ്താദ് രചിച്ച #അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പാന്റെ (റ) മൗലിദ്

#മർജാനുൽ_ഹദായാ

ഇനി ഇതാവട്ടെ ; നിങ്ങളുടെ വീട്ടിലും മജ്ലിസിലും ഉപ്പാപ്പാന്റെ മൗലിദ്

കൂടെചൊല്ലാൻ ഹാഫിള് നിസാമുദ്ധീൻ മഹമൂദി കാസർഗോഡ് നേതൃത്വം നൽകുന്ന സമ്പൂർണ മൗലിദ് പാരായണ ദൃശ്യാവിഷ്കാരത്തിന്റെ QR കോഡ് സഹിതം.

കോപ്പികൾക്ക് ബന്ധപ്പെടുക.
#സആദാ_പബ്ലിക്കേഷൻ_മണ്ണാർക്കാട്,

ഫോൺ:9946183565, 8848473717

https://youtu.be/2k4tjyk8Lx0

മൗലിദ് പഠനം

16 Oct, 18:41


അത് ചെയ്യുക, നമുക്ക് ഒരുപാട് ചെയ്ത് തീർക്കാനുണ്ട്. അവിടുത്തെ തിരു സുന്നത്തുകളെ അനുധാവനം ചെയ്യാനുണ്ട്, ലക്ഷക്കണക്കിന് സ്വലാത്തുകൾ ചൊല്ലി തീർക്കാനുണ്ട്, മൗലിദ് ജൽസകളുണ്ട്, ബുർദയും ദലാഇലുൽ ഖൈറാത്തും പാരായണം ചെയ്യാനുണ്ട്, മീലാദ് വിളംബര റാലികളുണ്ട്...

ഓർക്കുക, ഈ വസന്തം നമ്മുടെ ജീവിതത്തിലെ അവസാനത്തെതാവാം, ഒരുങ്ങാം നമുക്ക് തിരുനൂറിനെ വരവേൽക്കാൻ....

صلو على سيدنا محمد.....اللهم صل وسلم وبارك عليه وعلى آله💚

മൗലിദ് പഠനം

16 Oct, 18:41


വോങ്ങ്വാനകൾ ഹബീബ് സ്വാലിഹിനെ പരിഹസിച്ചു കൊണ്ട് ' ശരീഫു യാ വാ ഗമ' (തേങ്ങാ വെട്ടുകാരുടെ സയ്യിദ്) എന്ന് വിളിച്ചു. നാട്ടുവൈദ്യവും കൈവശമുണ്ടായിരുന്ന മഹാനർ രോഗികൾക്ക് ശമനമേകി.
രോഗികളെ പരിചരിക്കാൻ പോവുമ്പോൾ ആ വീട്ടിലെ കുട്ടികൾക്കുള്ള മധുരം കയ്യിൽ കരുതാനും അവിടുന്ന് മറന്നില്ല.

മീലാദ് വേളകൾ ഏത് നാട്ടിലും എല്ലാ വ്യത്യാസങ്ങളും മറന്ന് മുസ്ലിം ഉമ്മത്തിന് ഒന്നായി കൊണ്ടാടാൻ ഉള്ള സമയമാണല്ലോ. മീലാദിനെ വരവേൽക്കാൻ ഇനി നമുക്ക് നിമിഷങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഞാൻ ദീർഘിപ്പിക്കുന്നില്ല.

ഇനിയാണ് ഹബീബ് ആ നാട്ടിൽ കൊണ്ട് വന്ന ഏറ്റവും വലിയ വിപ്ലവം നമുക്ക് പറയാനുള്ളത്. ഉന്നതരുടെ വീടുകളിൽ മാത്രം ഒരു ചടങ്ങായി നടന്നിരുന്ന മൗലിദ് അവിടുന്ന് വമ്പിച്ച മീലാദാഘോഷമാക്കി മാറ്റി. ഓർക്കണം, 1891 ലെ റബീഉൽ അവ്വലിൽ ഹബീബ് തൻ്റെ കൊച്ചുകുടിലിൽ ആ 'അപരിഷ്കൃതരെ' വിളിച്ച് ഒരു മൗലിദ് നടത്തി. മജ്‌ലിസിൽ ഹബീബ് അവരോട് കൂടിയിരുന്നു. അതോട് കൂടി മസ്ജിദുരിയാള ഒരു വിദ്യാഭ്യാസസ്ഥാപനമായി മാറി. ദീൻ പഠിക്കുന്ന വിദ്യാർഥികൾക്ക് കിടന്നുറങ്ങാൻ ഒരു സ്ഥലവും ഹബീബ് നിർമിച്ചു. ഇത് കിഴക്കൻ ആഫ്രിക്കയിൽ ബ്രിട്ടീഷ് മിഷനറിമാർ സ്കൂളുകൾ സ്ഥാപിക്കാൻ എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പാണെന്ന് നമ്മൾ ഓർക്കണം.

എന്നത്തേയും പോലെ അപരിഷ്കൃതരുടെ മീലാദാഘോഷങ്ങൾ തകർക്കാൻ ഒരു ഉപജാപകസംഘം അവിടെയും ഉടലെടുത്തു. കള്ള് കുടിച്ച് മദോന്മത്തരായി അവർ മീലാദ് ജാഥ അലങ്കോലമാക്കാൻ ശ്രമിച്ചു. പക്ഷേ അവർ എന്തിനാണ് അവിടെ പോയതെന്ന് മറന്ന് പോയി, അവരും അതിൻ്റെ ഭാഗമായി മാറി, മഹാനരെ വീട് വളഞ്ഞ് കൊല്ലാനെത്തിയ ശത്രുക്കൾ കണ്ടത് ചുറ്റും കാവൽ നിൽക്കുന്ന വിഷ സർപ്പങ്ങളെയാണ്.

1911 ൽ എല്ലാവരും മീലാദ് ആഘോഷിക്കുന്ന വേളയിൽ ശത്രുക്കൾ അതേ രാത്രിയിൽ ഒരു വിവാഹസദ്യ നടത്തി. വിവാഹപ്പന്തൽ കാലിയായിരുന്നു. ഹബീബിൻ്റെ വിപ്ലവം വിജയിച്ച് തുടങ്ങിയിരുന്നു. മൗലിദിന് ചുറ്റും പങ്കെടുത്തിരുന്ന വീടുകൾക്ക് ശത്രുക്കൾ തീയിട്ടു. ആരോടും അനങ്ങരുതെന്ന് ഹബീബ് പറഞ്ഞു. അൽഭുതമെന്ന് പറയട്ടെ, ഒരു കാറ്റ് വന്ന് തീയെടുത്ത് പോയി, കത്തിനശിച്ചത് ശത്രുക്കളുടെ വീടുകളായിരുന്നു. അവർ ജീവനും കൊണ്ടോടി.

അങ്ങനെ ഹബീബ് സ്വാലിഹ് ലാമുവിൻ്റെ അനിഷേധ്യ നേതാവായി മാറി. സാൻസിബാറിലെ സുൽത്താൻ പോലും മഹാനറുടെ പൊരുത്തം തേടി അവിടെയെത്തി. കിഴക്കൻ ആഫ്രിക്ക കണ്ട ഏറ്റവും വലിയ മൗലിദ് മജ്‌ലിസ് ആയി അവരുടെ മജ്‌ലിസ് മാറി. അവിടുത്തെ വഫാത്തിന് ശേഷവും മക്കൾ ആ പാരമ്പര്യം തുടർന്ന് പോന്നു. ആ മസ്ജിദിൽ നിന്ന് ഒരുപാട് പണ്ഡിതരും ഇമാമുമാരും പിറന്നു. കിഴക്കൻ ആഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച പ്രബോധകർ അവിടെ നിന്ന് പുറത്തിറങ്ങി. ഇന്നും ലാമുവിലെ മീലാദാഘോഷം ലോകം ഉറ്റുനോക്കുന്ന ഒരു സംഭവമാണ്.

മീലാദാഘോഷം ഒരു സംസ്കൃതിയെ നിർമിച്ച കഥയാണ് നമ്മൾ വായിച്ചത്. മുത്ത് നബിയുടെ ഓർമകളെയും പാഠങ്ങളെയും പുനരുജ്ജീവിപ്പിക്കുകയാണ് ഓരോ റബീഉൽ അവ്വലും.

ദാഗിസ്ഥാൻ നാഇബ് മുഫ്തിയായിരുന്ന ശൈഖ് ശിഹാബ് ഹുസൈനോവ് നോളജ് സിറ്റിയിലേക്ക് വന്ന വേളയിൽ ഞങ്ങളോട് പറഞ്ഞു " ഞങ്ങളുടെ നാട്ടിൽ കമ്മ്യൂണിസം ദീനിനെ മുച്ചൂടും ഇല്ലാതാക്കാൻ ശ്രമിച്ചു, പണ്ഡിതരെയും ദീനിൻ്റെ അടയാളങ്ങളെയും അവർ കുഴിച്ച് മൂടി, പരിഷ്കാരവും മതനിരാസവും പഠിപ്പിച്ച് പുതുതലമുറകളിൽ നിന്ന് അവർ ധാർമികബോധം അറുത്ത്മാറ്റാൻ ശ്രമിച്ചു. എന്നാൽ ഞങ്ങൾ മുത്ത് നബിയുടെ മൗലിദ് ഈരടികളിലൂടെ പിടിച്ച് നിന്നു, മുത്ത് നബി ഉള്ളിടത്തോളം കാലം നിങ്ങൾ പരാജിതരാവുകയില്ലെന്ന ഖുർആനികവചനം ഞങ്ങൾക്ക് ശക്തി പകർന്നു. മീലാദാഘോഷങ്ങൾ ഞങ്ങൾക്ക് ഈമാനിൻ്റെ കരുത്ത് കൂട്ടി, മുത്ത് നബിയിലൂടെ ദാഗിസ്ഥാനിലെ മുസ്‌ലിംകൾക്ക് അവരുടെ എല്ലാ പ്രതാപവും തിരിച്ച് ലഭിച്ചിരിക്കുന്നു...."
കണ്ണീര് തുടച്ച് കൊണ്ട് ശൈഖ് ശിഹാബ് അവസാനിപ്പിച്ചു.

അതുകൊണ്ട് മറ്റ് പല ആഘോഷങ്ങളും പോലെ പാടിയും പറഞ്ഞും മാത്രം തീർക്കാനുള്ളതല്ല മുസ്ലിമിന് റബീഉൽ അവ്വൽ, ഉമ്മത്തിൽ നിന്നും ദീൻ പിടിവിട്ട് പോകുന്ന ഇക്കാലത്ത് നമുക്കുള്ള വജ്രായുധമാണ് മീലാദ്. ഈ സന്തോഷം നമ്മൾ പ്രകടിപ്പിക്കണം, വീടുകൾ അലങ്കരിക്കണം, എന്തിനിത് ചെയ്യുന്നുവെന്ന് നമ്മുടെ മക്കളോട് പറഞ്ഞ് കൊടുക്കണം, കഴിയുന്നത് പോലെ വീടുകളിൽ മൗലിദ് മജ്‌ലിസുകൾ സംഘടിപ്പിക്കണം; പാവപ്പെട്ടവനും ധനികനും ഒരുപോലെ വീട്ടിൽ മൗലിദ് നടത്താൻ വേണ്ടി തരീമിൽ വെള്ളവും കാരക്കയുമാണ് മൗലിദിന് പ്രധാനമായും നൽകുക, ഭക്ഷണമല്ല പ്രധാനം, നമ്മുടെ വീട്ടിലും മുത്ത് നബിയുടെ പേര് പറയാൻ, ഓർമകൾ പങ്ക് വെക്കാൻ ഒരു വേദിയൊരുങ്ങുക എന്നതാണ്, അവിടുത്തെ സീറകൾ കേൾക്കണം, വായിക്കണം, അവിടുത്തെ വർണനകൾ ആസ്വദിക്കണം, അവിടുത്തെ സ്നേഹത്തിൽ അലിഞ്ഞ് രണ്ടുവരിക്കവിതയെഴുതണം. ഹബീബുമായി ബന്ധമുള്ള ആരെ കണ്ടാലും എന്ത് കേട്ടാലും നമ്മുടെ മനസ്സ് കുളിരണിയണം, ഈ വസന്തകാലം നമ്മുടേതാണ്, നമ്മുടേത് മാത്രം. ഇതിനെ നിരാകരിക്കുന്നവരും ഇതിന് തെളിവ് തേടുന്നവരും ഹത ഭാഗ്യരാണ്, നമുക്ക് തർക്കിക്കാൻ സമയമില്ല, നമ്മോടുള്ള റബ്ബിൻ്റെ തേട്ടം അജ്ഞർക്ക് അറിയിച്ച് കൊടുക്കൽ മാത്രമാണ്.

മൗലിദ് പഠനം

16 Oct, 18:41


മീലാദ് ആഘോഷമാക്കുന്നവരോട്
‼️‼️‼️

യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം നേടിയ ഒരു നഗരമാണ് ലാമു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ലാമു ദ്വീപസമൂഹങ്ങൾ സ്വാഹിലി പാരമ്പര്യത്തെ ഏറ്റി നടക്കുന്നവരിൽ മുൻ പന്തിയിലുള്ളവരാണ്. പൊതുവേ സ്വാഹിലികൾ എന്നറിയപ്പെടുന്നത് സ്വാഹിലി ഭാഷ സംസാരിക്കുന്ന കെനിയ, ടാൻസാനിയ, കൊമോറോസ്, മയോട്ട, ഉഗാണ്ട, സൊമാലിയ, റുവാണ്ട തുടങ്ങിയ കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലെ വലിയ ഒരു വിഭാഗം മുസ്ലിംകളാണ്. തീരദേശത്തേത് എന്നർത്ഥം വരുന്ന അറബി പദമാണ് "സവാഹിലി". ലാമു ദ്വീപിൽ ഈ വർഗ്ഗീകരണം കുറച്ച് കൂടി കടുപ്പമാണ്. അവിടെ സ്വാഹിലികൾ അവരെ സ്വയം 'വോങ്ങ്വാന' (പരിഷ്കൃതർ) എന്നാണ് പരിചയപ്പെടുത്തുന്നത്.പണ്ട് നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ ജയിച്ചവർ വോങ്ങ്വാനകളും തോറ്റ് അടിമകളായവർ ഉശൻസികൾ എന്നും അറിയപ്പെട്ടു.

ഉശൻസികൾ വോങ്ങ്വാനകളുടെ കൈ ചുംബിക്കണം, ഉശൻസികളുടെ പുതുതായി ജനിക്കുന്ന മക്കൾക്ക് പോലും സമൂഹത്തിൽ ഉന്നതമായ പദവികൾ ലഭിക്കില്ല, കേരളത്തിലെ ഹൈന്ദവജാതിപ്പോരും മേൽകോയ്മയും കണ്ട് മടുത്ത വലിയ ഒരു ഹിന്ദു സമൂഹമാണ് ഇസ്ലാമിൽ സമത്വമുണ്ട് എന്ന് മനസ്സിലാക്കി പൊന്നാനിയിൽ വന്ന് തൊപ്പിയിട്ട മുസ്ലിമായത് എന്ന് കുമാരനാശാൻ തൻ്റെ ദുരവസ്ഥ എന്ന കവിതയിൽ പറയുന്നുണ്ട്. എന്നാല് ലാമുവിൽ മുസ്ലിമായാൽ പോലും ഈ സമത്വമില്ലായിരുന്നു. അവരെ അടിമച്ചന്തയിൽ നിന്ന് വാങ്ങി മുസ്ലിമെങ്കിൽ ശഹാദത്തും നിസ്കാരവും മാത്രം അവർക്ക് പകർന്ന് നൽകി, ഇസ്ലാമിൻ്റെ ബാലപാഠങ്ങളൊന്നും അവർ അറിഞ്ഞില്ല, അവിടെ രാത്രി ഉറങ്ങാൻ പോലും അവർക്ക് അനുവാദമില്ലായിരുന്നു. ഇരുട്ട് മൂടിത്തുടങ്ങിയാൽ അവർ മലഞ്ചെരുവിലേക്ക് നീങ്ങണം, ആഫ്രിക്കൻ കാടുകളുടെ വന്യതയിൽ അവർ അന്തിയുറങ്ങി അതിരാവിലെ ജോലിക്കായി നാട്ടിലേക്ക് തന്നെ തിരിച്ച് വരും. ജുമുഅ നിസ്കാരത്തിന് പള്ളിയിലേക്ക് വരാൻ പോലും അവർക്ക് പറ്റിയിരുന്നില്ല, അവരുടെ നിസ്കാരങ്ങൾ അവരുടെ ചെറു കുടിലുകൾക്കുള്ളിൽ നിന്നുള്ള തേങ്ങലുകളിൽ ഒതുങ്ങി.

അങ്ങനെയിരിക്കെ 1866- ൽ തിരുനബി പരമ്പരയിൽ പെട്ട പതിനെട്ട് വയസ്സുകാരനായ ഒരു യുവാവ് തൻ്റെ സുഖമില്ലാത്ത കാലുകൾക്കുള്ള മരുന്ന് തേടി കൊമോറോസിൽ നിന്ന് ലാമുവിലെത്തി. ശരീഫ് സ്വാലിഹ് ബിൻ അലവി ജമലുല്ലൈലി എന്ന വിജ്ഞാനദാഹിയായ ആ യുവാവിൻ്റെ മനസ്സ് ലാമുവിലെ മഹാപണ്ഡിതരുടെ മുന്നിലിരിക്കാൻ കൊതിച്ചു. ഹബീബ് അലി ബിൻ അബ്ദുല്ലാഹ് ജമലുല്ലൈലി, ശൈഖ് അബൂബകർ ബിൻ അഹ്മദ് മുആവി, ഹബീബ് അബൂബകർ ബിൻ അബ്ദുറഹ്മാൻ, സയ്യിദ് അഹ്ദൽ ബിൻ അബൂബകർ അഹ്ദൽ തുടങ്ങിയവർ അവരുടെ ലാമുവിലെ ഗുരുനാഥരായിരുന്നു.

പഠനം തുടങ്ങി നാളുകൾ പിന്നിട്ടപ്പോളാണ് ലാമുവിനെ ഗ്രസിച്ചിരിക്കുന്ന അയിത്തത്തെക്കുറിച്ച് അവിടുന്ന് അറിയുന്നത്. സയ്യിദുമാർ അടക്കമുളള വലിയൊരു സമൂഹം ഇതിനെ പിന്താങ്ങുകയും ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ആ മനസ്സ് വല്ലാതെ വേദനിച്ചു. അടിമ വംശജരായ ബിലാൽ തങ്ങളെയും പേർഷ്യക്കാരനായ സൽമാൻ തങ്ങളെയും ഒരേ സ്ഥാനം നൽകി ആദരിച്ച ആദർശത്തിൻ്റെ പേരാണ് ഇസ്ലാം, നിറത്തിൻ്റെയും കുടുംബത്തിൻ്റെയും തൊഴിലിൻ്റെയും പേരിൽ ദീൻ ആരോടും വിവേചനം കാണിക്കുന്നില്ല. സത്യദീനിനെതിരായ ഈ നിലപാടുകളോട് ശരീഫ് സ്വാലിഹിന് ഒരു നിലക്കും ഒത്തുപോകാൻ കഴിഞ്ഞില്ല. ഇതിനെതിരെ പരസ്യമായി രംഗത്ത് വന്ന ഹബീബ് സ്വാലിഹിനോട് ഇതിന് മുതിരരുതെന്ന് അവർ സൗമ്യമായി പറഞ്ഞുനോക്കി. അവരിലെ സുന്ദരികളായ യുവതികളെ വേൾച്ചു തരാമെന്ന് അവർ പ്രലോഭിപ്പിച്ചു. എന്നാൽ സ്വദേശമായ കൊമോറോസിൽ നിന്ന് തന്നെയാണ് അവിടുന്ന് വിവാഹം കഴിച്ചത്. പിന്നെ അവരുടെ ആവശ്യങ്ങൾക്ക് ഭീഷണിയുടെ സ്വരമായി. അവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് മഹാനരെ പുറത്താക്കി. തേങ്ങാവെട്ടുകാരായ ഒരുപറ്റം ഉശൻസികൾ താമസിച്ചിരുന്ന സ്ഥലമായിരുന്നു മഹനരുടെ പുതിയ താമസസ്ഥലം. അവരെപ്പോലെ ചെളിമണ്ണ് തേച്ച ചെറിയൊരു വീട് നിർമിച്ച് അവരോടൊത്ത് തൊഴിലെടുത്ത് അവർക്ക് ദീൻ പഠിപ്പിച്ചായി അവരുടെ പിന്നീടുള്ള ജീവിതം. അവർക്ക് നിസ്ക്കരിക്കാനായി മണ്ണ് കൊണ്ട് തേച്ച് ഓല കൊണ്ട് മെടഞ്ഞ ഒരു മസ്ജിദും അവർ ഉണ്ടാക്കി. മെല്ലെമെല്ലെ ഹബീബ് അവരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

ജമാഅത്തിന് വരാത്തവരുടെ ലിസ്റ്റ് എടുത്ത് അവരെ ചീത്ത പറഞ്ഞില്ല, അവരോട് വീട്ടിൽ നിന്ന് ജമാഅത്ത് ആയി നിസ്കരിക്കണമെന്ന് ആളുകളെ പറഞ്ഞെൽപ്പിച്ചു. അവർ അങ്ങനെ സത്യദീനിൻെറ സൗന്ദര്യത്തെ അനുഭവിച്ച് തുടങ്ങി. മുതിർന്ന പലർക്കും തന്നെ ഖുർആൻ തെറ്റില്ലാതെ പാരായണം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ അവരെ ഓതിപ്പിച്ച് വഷളാക്കിയില്ല. ഓരോ നിസ്കാരശേഷവും മഹാനരോടൊപ്പം ഓതാൻ അവരോട് പറഞ്ഞു. കീറിപ്പിഞ്ഞിയ, അഴുക്ക് നിറഞ്ഞ വസ്ത്രങ്ങൾ ധരിച്ചവരെ കണ്ടാൽ അവിടുത്തെ വസ്ത്രം അവർക്ക് കൊടുത്ത് ഇത് തനിക്ക് ഇടാൻ കഴിയാത്ത അവസ്ഥയാണെന്ന് പറയും. അവരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന ഒരു വാക്കോ പ്രവർത്തനമോ മഹാനരിൽ നിന്നും ഉണ്ടായില്ല. ഓരോ പ്രഭാതവും ഹബീബ് സ്വാലിഹ് തൻ്റെ മുറ്റം അടിച്ചുവാരുന്നത് കണ്ട നാട്ടുകാർ വൃത്തിയുടെയും ശുദ്ധിയുടെയും ഉപാസകരായി മാറി. തഖ്വയും വിനയവും ബുദ്ധിയും മേളിച്ച ഹബീബിൻ്റെ പ്രവർത്തനങ്ങൾ ആ നാടിന് പ്രകാശമേകി.

മൗലിദ് പഠനം

16 Oct, 18:36


അതുകൊണ്ടാണല്ലോ ബ്രിട്ടീഷ് വൈസ്രോയി ആയിരുന്നു കഴ്‌സൺ പ്രഭു അജ്മീർ ഖാജയുടെ മസാറിനെ സംബന്ധിച്ച് നൂറ്റാണ്ടുകളായി ഇന്ത്യ ഭരിക്കുന്നത് ഒരു ഖബറിടമാണ് എന്ന് തുറന്ന് സമ്മതിച്ചത്. ഇന്നും കൊടിഞ്ഞി സത്യപ്പള്ളിയിൽ ജുമുഅ നിസ്‌കാരാനന്തരം ആ ചടങ്ങ് നടന്നുവരുന്നുണ്ട്.

കൊടിഞ്ഞിയിലേക്ക് വരുമ്പോൾ സയ്യിദ് ഹുസ്സൈൻ ജിഫ്രി തങ്ങൾക്ക് പതിനേഴ് വയസ്സായിരുന്നു പ്രായം, എത്തിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു, തന്റെ എല്ലാമായിരുന്നു അമ്മാവൻ മമ്പുറം തങ്ങൾ വഫാത്തായി പത്ത് വർഷമാവുന്നു, അങ്ങനെ തൻ്റെ നാൽപ്പത്തി ഏഴാമത്തെ വയസ്സിൽ ഹിജ്‌റ 1270 ൽ ശഅബാൻ പതിമൂന്നിന് ഒരു ചൊവ്വാഴ്ച ദിനത്തിൽ മഹാനരും ഈ ലോകത്തോട് വിടപറഞ്ഞു. കൊടിഞ്ഞി, മൂന്നിയൂർ, കക്കാട്, കടുങ്ങാത്തുകുണ്ട്, കുണ്ടൂർ തുടങ്ങി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സയ്യിദരുടെ പൗത്രപരമ്പരകൾ ഇന്നും ഉണ്ട്.

റബ്ബ് മേൽപ്പറഞ്ഞ മുഴുവൻ മഹാന്മാരുടെയും ഹഖ് കൊണ്ട് സത്യദീനിൽ അടിയുറച്ച് നിൽക്കാനും ഹിദായത്തിലായി ജീവിക്കാനും ഈമാനിലായി മരിക്കാനും റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാവട്ടെ, ആമീൻ.

https://t.me/moulidstudy/1225

മൗലിദ് പഠനം

16 Oct, 18:36


സയ്യിദുമാർക്കും ചരിത്ര കുതുകികൾക്കും ഏറെ ഉപകാരപ്പെടും.

ഹി. 1222 ൽ തരീമിലെ ഒരു പണ്ഡിതകുടുംബത്തിലാണ് സയ്യിദ് ഹുസൈൻ ജിഫ്രി ജനിച്ചത്.ചെറുപ്പത്തിലേ തന്നെ അവിടുന്ന് നന്നായി ഖുർആൻ പാരായണം ചെയ്യുമായിരുന്നു, ഖുർആൻ പാരായണം കേൾക്കാനായി നാട്ടുകാർ ചുറ്റും കൂടുമായിരുന്നു. അന്നത്തെ പ്രശസ്തരായ ബാ അലവി മശായിഖിൽ നിന്ന് തന്നെ അവിടുന്ന് വിദ്യ അഭ്യസിച്ചു. ഇലാഹിയായ സൂചനപ്രകാരം പതിനേഴാം വയസ്സിൽ മലബാർ തീരമണഞ്ഞ സയ്യിദർ നേരെപോയത് പരപ്പനങ്ങാടി പനയത്തിൽ പള്ളിയിലേക്കായിരുന്നു. അവിടെ ഇബാദത്ത് ത്തിൽ മുഴുകിയ അവർ നിസ്കാരശേഷം ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങിയപ്പോൾ ജനങ്ങൾ തടിച്ചുകൂടാൻ തുടങ്ങി. ദീനിനെയും ഖുർആനിനെയും സ്നേഹിച്ചിരുന്ന അവരിൽ പലർക്കും അപ്പോഴേക്കും ഈ യുവാവിനെ കൊണ്ട് തങ്ങളുടെ മക്കളെ വേളി കഴിപ്പിച്ചാലോ എന്ന മോഹമുദിച്ചിരുന്നു. അവരിൽ ചിലരത് തങ്ങളോട് പറയുകയും ചെയ്തു. എന്നാൽ അവിടുന്ന് അവിടെ അധികനേരം നിന്നില്ല. അമ്മാവൻ കൂടിയായ ഖുത്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളെ കാണുക എന്നതായിരുന്നു മഹാനരുടെ പ്രധാനലക്ഷ്യം. മമ്പുറത്ത് കുറച്ച് ദിവസം അമ്മാവനോടൊപ്പം താമസിച്ചു.

ജിഫ്രി തങ്ങൾ വരുന്നതിന് കുറെ മുമ്പ് തന്നെ മമ്പുറം തങ്ങളോട് കൊടിഞ്ഞിക്കാർ തങ്ങൾക്ക് മതകാര്യങ്ങൾക്ക് നേതൃത്വം നൽകാൻ നൽകിയ ഒരാളെ വേണമെന്നും അവിടെ തങ്ങൾ നിയമിച്ച ഖത്തീബും ഇമാമുമായിരുന്ന വലിയാക്കത്തൊടി കുഞ്ഞഹ്മദ് ഹാജി എന്നയാൾക്ക് നല്ലൊരു പുതിയാപ്പിളയെ വേണമെന്നും പറഞ്ഞിരുന്നു. ഇരുവരോടും പറ്റിയ ആൾ വരുന്നുണ്ട് എന്നായിരുന്നു തങ്ങൾ പറഞ്ഞിരുന്നത്. കൊടിഞ്ഞി പള്ളിയുടെ നിർമ്മാണം പൂർണമായും മമ്പുറം തങ്ങളുടെ മേൽനോട്ടത്തിൽ ആയിരുന്നല്ലോ. സയ്യിദർ ഹുസ്സൈൻ ജിഫ്രി തങ്ങളെ കൊടിഞ്ഞിയിലേക്ക് അയച്ചു, നിങ്ങൾ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം, അദ്ദേഹവും എന്നെപ്പോലെ ഒരു സ്വാലിഹായ മനുഷ്യനാണ് എന്ന് തങ്ങൾ അറിയിക്കുകയും ചെയ്തു. മമ്പുറം തങ്ങളുടെ ജീവിതവിശുദ്ധിയും നാവിൻറെ ഫലവും എന്നോ മനസ്സിലാക്കിയ ജനങ്ങൾ സയ്യിദർക്ക് വലിയ വരവേൽപ്പ് തന്നെ നൽകി. താമസിക്കാൻ വീടും നൽകി, അതാണ് 'കൊടിഞ്ഞി പള്ളിക്കൽ' വീട്. നാട്ടിലെ പ്രമുഖനും പണ്ഡിതനുമായ വലിയാക്കത്തൊടി കുഞ്ഞഹ്മദ് ഹാജിയുടെ മകൾ സൈനബിനെ സയ്യിദർ വേൾക്കുകയും ചെയ്തു. അവരിൽ സയ്യിദർക്ക് സയ്യിദ് ഐദറൂസ്, സയ്യിദ് അഹ്മദ്, സയ്യിദ് അലവി, സയ്യിദ് അബ്ദുല്ല എന്നിങ്ങനെ നാല് ആൺമക്കളും ശരീഫ ത്വയ്യിബ എന്ന മകളും ഉണ്ടായി. പിന്നീട് കടലുണ്ടി ജമലമുല്ലൈലി കുടുംബത്തിൽ നിന്നൊരു മഹതിയെയും കിഴക്കേപ്പുറത്ത് നിന്ന് സൈനബ് എന്ന മറ്റൊരു മഹതിയെയും കഴിച്ചിരുന്നു. അവരിൽ സയ്യിദർക്ക് രണ്ട് പെണ്മക്കളാണ് ഉണ്ടായത്. പത്നിമാരിൽ ഒരാൾ മരിച്ചപ്പോൾ നാലാമത് പരപ്പനങ്ങാടിയിൽ നിന്ന് വിവാഹം കഴിച്ച മഹതിയിൽ സയ്യിദ് ത്വാഹിർ, സയ്യിദ് ത്വാഹാ എന്ന രണ്ട് ആണ്മക്കളും ഒരു മകളുമാണ് ഉണ്ടായിരുന്നത്.

അധികം ഉയരമില്ലാത്ത, ദൃഢകായനായ സയ്യിദരുടെ മുഖം കറുത്തതെങ്കിലും പുഞ്ചിരിയും ഈമാനും അതിന് കാന്തിയേകി. സയ്യിദർ കറുത്തിട്ടാണല്ലോ എന്ന് കൊടിഞ്ഞിയിലെ ചിലർ പറഞ്ഞപ്പോൾ മമ്പുറം തങ്ങൾ പറഞ്ഞത്രേ, "നിങ്ങൾ പുറം നോക്കണ്ട, മൂപ്പരുടെ ഉള്ള് വെളുത്തിട്ടാണ്".

പറഞ്ഞത് പോലെ അവിടുത്തെ സ്വഭാവം ആ നാട്ടുകാരെ മുഴുവൻ ആ തിരുഹള്റത്തിലേക്ക് വലിച്ചടുപ്പിച്ചു. എന്നാൽ തെറ്റുകൾ കണ്ടാൽ അവിടുന്ന് ഗൗരവഭാവം പൂകും, ഗുണദോഷിക്കും. കൊടിഞ്ഞിക്കാർക്ക് സയ്യിദർ അക്ഷരാർത്ഥത്തിൽ അവരുടെ ഉപ്പയായി മാറുകയായിരുന്നു. ഖാദിരിയ്യ ആത്മീയസരണിയിലെ മുറബ്ബിയായ ശൈഖായിരുന്ന സയ്യിദർ ഒരുപാട് പേരെ സൽപന്ഥാവിലായി വഴിനടത്തിയിരുന്നു.

മക്കളില്ലാതെ പ്രയാസപ്പെടുന്നവർക്ക് മക്കൾ, പകർച്ച വ്യാധിയുള്ള നാട്ടിൽ മൗലിദ് ആരംഭിച്ച് ഇല്ലാതാക്കി, മാരകരോഗങ്ങൾ സുഖപ്പെടുത്തി അങ്ങനെ തുടങ്ങി നൂറുകണക്കിന് കറാമത്തുകളാണ് മഹാനരിൽ നിന്ന് ജീവിതകാലത്ത് തന്നെ വെളിവായത്.

മമ്പുറം തങ്ങൾ സ്ഥാപിച്ച കൊടിഞ്ഞിയിലെ സത്യം ചെയ്യിപ്പിക്കൽ ഇത്ര പ്രചാരം നേടിയത് ഹുസ്സൈൻ ജിഫ്രി തങ്ങളുടെ കാലത്തായിരുന്നു. ഹുസ്സൈൻ ജിഫ്രി തങ്ങളുടെ ആത്മീയതയും നേതൃപാടവവും വെള്ളക്കാർ വരെ അംഗീകരിച്ചിരുന്നു. ബ്രിട്ടീഷ് കോടതിയിൽ തീരുമാനമാവാത്ത കേസുകൾ വെളളിയാഴ്ച ജുമുഅക്ക് ശേഷം നടക്കുന്ന സത്യം ചെയ്യലിലേക്ക് അയക്കുമായിരുന്നു. പ്രതിയെ കയ്യാമമിട്ട് ജുമുഅക്ക് ശേഷം പോലീസുകാർ പള്ളിമുറ്റത്തേക്ക് കൊണ്ട് വരും. ഹുസ്സൈൻ ജിഫ്രി തങ്ങൾ ഇറങ്ങി വരുന്നത് കാണുമ്പോൾ പോലീസുകാർ തല താഴ്‌ത്തും, കുറ്റവാളിയുടെ നെഞ്ച് പിടക്കും, പിന്നെ തങ്ങൾ മെല്ലെ ചോദിക്കും, "ഇവർ പറയുന്ന കുറ്റം നീ ചെയ്തിട്ടുണ്ടോ" ; അയാൾ കരഞ്ഞുകൊണ്ട് പറയും, "ചെയ്തുപോയി തങ്ങളേ...." അങ്ങനെ അയാൾക്ക് കോടതി ശിക്ഷ വിധിക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പാണ് ഇതെന്നോർക്കണം. മഹാന്മാരുടെ അപ്രമാദിത്വത്തിന് മുമ്പിൽ ഏതൊരു ഭരണാധികാരിയും തലകുനിക്കും.

മൗലിദ് പഠനം

16 Oct, 18:36


Repost.

"നിങ്ങൾ പുറം നോക്കണ്ട, മൂപ്പരുടെ ഉള്ള് വെളുത്തിട്ടാണ്..."

താനൂർ ഇസ്‌ലാഹിലെ മുദരിസും സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സ്ഥാപകരിൽ പ്രധാനിയുമായിരുന്നു പാങ്ങിൽക്കാരൻ എന്ന പേരിൽ പ്രശസ്തരായ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ. ഉസ്താദിൻ്റെ വലതുകാലിന് ഒരുദിവസം കലശലായ വേദന വന്നു , ദിവസം കൂടുന്തോറും വേദന കൂടിയതല്ലാതെ തെല്ലും ശമിച്ചില്ല. അന്നത്തെ പേരുകേട്ട ചില വൈദ്യന്മാരുടെ ചികിത്സയിൽ തെല്ലൊരാശ്വാസം ലഭിച്ചെങ്കിലും വേദന തിരിച്ചുവന്നത് പൂർവോപരി ശക്തിയിലായിരുന്നു. ഉസ്താദിന് എങ്ങോട്ടേക്കും പോവാൻ കഴിയാത്ത അവസ്ഥയായി. ഇനി ഒരിക്കലും തനിക്ക് നടക്കാൻ കഴിയില്ലേ എന്ന് പോലും ഉസ്താദ് ചിന്തിച്ച് പോയി. അങ്ങനെ കൊടിഞ്ഞി ജുമുഅത്ത് പള്ളിയുടെ വടക്ക് ഭാഗത്ത് അധികമാരാലും അറിയാതെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്രി എന്നവരെ കൊണ്ട് തവസ്സുൽ ചെയ്ത ഉസ്താദ് റബ്ബിങ്കലേക്ക് കൈകൾ നീട്ടി. തൻ്റെ അസുഖം മാറിയാലുടൻ സയ്യിദരുടെ ഒരു മനാഖിബ് രചിക്കണമെന്ന് അവിടുന്ന് കരുതുകയും ചെയ്തു. റബ്ബിന്റെ അപാരമായ കഴിവിനാൽ ഉസ്താദിൻറെ അസുഖം പൂർണ്ണമായി ഭേദമായി. അങ്ങനെയാണ് 'ഫൈളുൽ മുഞ്ജി ഫീ മനാഖിബിൽ വലിയ്യിസ്സയ്യിദ് ഹുസൈൻ അൽ ജിഫ്രി അൽ കൊടിഞ്ഞി ' എന്ന ഗ്രന്ഥം വിരചിതമായത്.

റബ്ബിനെ പ്രിയം വെച്ച് അവന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച് അവനിലായി ലയിക്കുന്ന മഹാനുഭാവന്മാർക്ക് അവൻ നൽകുന്ന ആദരവാണ് കറാമത്ത്. ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസാലി റളിയള്ളാഹു അൻഹു പറഞ്ഞത് പോലെ ആകാശത്ത് കൂടെ പറക്കാനും വെള്ളപ്പരപ്പിൻ മീതെ നടക്കാനും പലർക്കും പല വഴിക്കും കഴിയും. റബ്ബും മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളും പൊരുത്തപ്പെട്ട വഴിയിലായി അധികദൂരം അനവരതം സഞ്ചരിക്കാൻ കൂടുതൽ ആളുകൾക്കും കഴിയില്ല. ഒരു വർഷം കളവ് പറയില്ല എന്ന് പ്രതിജ്ഞ എടുത്തവൻ പതിനൊന്നാം മാസം ചിലപ്പോൾ നിർബന്ധിതനായി കളവ് പറയേണ്ടി വരും, അഞ്ച് വർഷം ആരോടും സംസാരിക്കില്ല എന്ന് ഉറപ്പിച്ച മഹാന് മൂന്നാം വർഷം സ്വമാതാവ് വന്നപ്പോൾ സംസാരിക്കേണ്ടി വന്നു, ഇനിയൊരിക്കലും ജീവിതത്തിൽ ഒരൊറ്റ ജമാഅത്ത് നിസ്കാരവും മുടക്കില്ല എന്ന് ശപഥം ചെയ്തവന് ചിലപ്പോൾ അത് മുടങ്ങും. ഉദ്ദേശിച്ചത് പോലെ ഇതെല്ലാം നടപ്പിലാവാൻ റബ്ബിൻറെ അപാരമായ തൗഫീഖും വജ്രസമാനമായ നിശ്ചയധാർഢ്യവുമാണാവശ്യം, അതിനെയാണ് ഇസ്തിഖാമത്ത് എന്ന് പറയുക, റബ്ബിനെ അറിഞ്ഞ ആരിഫീങ്ങളുടെ ഏറ്റവും വലിയ കറാമത്ത് ഇസ്തിഖാമത്ത് ആണ്.

ഇസ്തിഖാമത്തിൽ അടിയുറച്ച്, പൊതുജനങ്ങളെ സ്നേഹിച്ച്, വേണ്ട വിധത്തിൽ അവരെ പരിപാലിച്ച് ആധ്യാത്മികതയുടെ സർവലോകങ്ങളും രുചിച്ചറിഞ്ഞ മഹാന്മാരുടെ പറുദീസയാണ് മലബാർ. അവരിലെ സുൽത്താന്മാർ ആയിരുന്നു കോഴിക്കോട്ടെ മാമുക്കോയ ഷെയ്ഖ് എന്നറിയപ്പെട്ട ശൈഖ് അലാഉദ്ദീനുൽ ഹിംസിയും മലപ്പുറത്തെ ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളും കണ്ണൂരിലെ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങളുമെല്ലാം.

കണക്കില്ലാത്ത സയ്യിദരും പണ്ഡിതരുമാണ് ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നും പലപ്പോഴായി മലബാർ തീരം ലക്ഷ്യമാക്കി വന്നത്. മക്കയും മദീനയും യമനും സിറിയയും എന്നുവേണ്ട ഇസ്‌ലാമികപൈതൃകത്തിൻറെ ഈറ്റില്ലങ്ങളായ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നും പ്രബോധകരും സഞ്ചാരികളും വ്യാപാരികളും മലബാർ തീരമണഞ്ഞു. പറങ്കികളും വെള്ളക്കാരും ഫ്രഞ്ച് സൈന്യവുമെല്ലാം ഇവിടെയുള്ളത് മുഴുവൻ വാരിക്കൊണ്ടുപാവാനായിരുന്നു വന്നതെങ്കിൽ അറബികൾ വന്നത് ഇവിടെ പലതും കൈമാറ്റം ചെയ്യാൻ വേണ്ടിയായിരുന്നു. അവർ മലൈബാരികൾക്ക് മാന്യമായ കച്ചവടം പഠിപ്പിച്ചു, സുന്ദരമായ ജീവിതശൈലി കാണിച്ചുകൊടുത്തു, സത്യമാർഗ്ഗത്തിൻറെ പ്രകാശം തിരിതെളിച്ച് കൊടുത്തു. മലൈബാരികൾ പകരം അവർക്ക് വേണ്ടതെല്ലാം നൽകി.

ലോകസയ്യിദന്മാരുടെ പറുദീസയായ യമനിലെ ഹളറമൗത്തിൽ നിന്നും ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ നിന്നുമൊക്കെ വന്ന അന്നത്തെ സയ്യിദന്മാർക്ക് കേരളത്തിൻറെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ പരിസരത്തെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുണ്ടായിട്ടുണ്ട്.

തരീമിലെ ഹുസൈനി സാദാത്ത് പരമ്പരയിലെ ഉറൈളി കൈവഴിയിലെ ബാ അലവി സയ്യിദ് വംശത്തിൽ നിന്ന് പിരിഞ്ഞുണ്ടായ ഒരുപാട് ഉപശാഖകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെട്ടവയാണ് മൗലദ്ദവീലയും ജിഫ്രിയും ജമലുല്ലൈലിയും ബാഹസനും ബാഫഖീഹും സഖാഫും ഐദറൂസിയും ഐദീദും മുനഫറും മുഖൈബിലിയും മുശയ്യഖുമെല്ലാം. ഹുസൈനി സാദാത്ത് പരമ്പരയിലെ തന്നെ മറ്റൊരു കൈവഴിയായ കാളിമി സാദാത്ത് പരമ്പരയിലെ പ്രധാനപ്പെട്ട ഉപശാഖകളാണ് അഹ്ദലും ബുഖാരിയും. ഹസനി സാദാത്ത് പരമ്പരയിൽ നമ്മുടെ നാട്ടിൽ പ്രശസ്തമായവയാണ് ജീലാനിയും ഹതാകും, നമുക്കറിയാത്ത അനേകം ഖബീലകൾ വേറെയുമുണ്ടാവാം.

ദീർഘിപ്പിക്കുന്നില്ല, ഈ അഹ്ലുബൈത്ത് പരമ്പരയിലെ ഒരു പ്രധാനി ആയിരുന്നു കൊടിഞ്ഞിയിലെ സയ്യിദ് ഹുസ്സൈൻ ജിഫ്രി എന്നവർ, അവരാണ് നമ്മുടെ കഥാപുരുഷൻ . ജിഫ്രി സാദാത്തുക്കളുടെ പിതൃപരമ്പരയെക്കുറിച്ച് നമുക്ക് വിശദമായി പിന്നീടൊരിക്കൽ എഴുതാം, അൽ മുഅജമുല്ലതീഫ് എന്ന ചെറുഗ്രൻഥം ബാ അലവി സാദാത്ത് പരമ്പരകളുടെ പേരുകളുടെ പിന്നാമ്പുറങ്ങൾ വിശദീകരിക്കുന്ന ഉപകാരപ്രദമായ ഒരു കൃതിയാണ്.

മൗലിദ് പഠനം

16 Oct, 17:45


ഇസ്‍ലാമിക ആത്മീയ ആചാരങ്ങളുടെ ഭാഗമാണ് മൗലിദ്. അതോടൊപ്പം പദ്യങ്ങളും ഗദ്യങ്ങളും സങ്കരമായി ചേർന്ന, ഏറെ സമ്പന്നമായ ഒരു സാഹിത്യ രൂപം കൂടിയാണ് മൗലിദ്. ശൈശവ ദശയിൽ തന്നെ അത്ഭുതകരമായ വളർച്ചയും വ്യാപനവും പ്രാപിച്ച സാഹിത്യശാഖ എന്നതും ഇതിന്റെ പ്രത്യേകതയാണ്. അറബ് ലോകത്ത് നിന്ന് മലബാര്‍ തീരത്തെത്തിയ മൗലിദ് സാഹിത്യത്തിന്റെ വിശദമായ ചരിത്രം വായിക്കാം.

സൽമാനുൽ ഫാരിസി ഹുദവി എഴുതുന്നു...

മൗലിദ് സാഹിത്യങ്ങൾ : അറബ് ലോകത്തു നിന്ന് മലബാർ തീരങ്ങളിലേക്കുള്ള യാത്രാപഥങ്ങൾ

https://islamonweb.net/ml/Maulid-Literatures-Itineraries-from-the-Arab-World-to-the-Malabar-Coasts

മൗലിദ് പഠനം

12 Oct, 08:27


അരീക്കല്‍ അഹ്മദ് മുസ്‌ലിയാര്‍

പണ്ഡിതന്‍, അധ്യാപകന്‍, അറബി സാഹിത്യ പ്രതിഭ. 1881/1298-ല്‍ നാദാപുരം മുയിപ്പോത്ത് ജനിച്ചു. കുഞ്ഞഹമ്മദാണ് പിതാവ്. ശൈഖ് അഹ്മദ് ശീറാസി പ്രധാന ഗുരുനാഥനാണ്. ചെറുവണ്ണൂര്‍, മുയിപ്പോത്ത് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ചെറുവണ്ണൂര്‍, മുയിപ്പോത്ത്, നാദാപുരം എന്നിവിടങ്ങളില്‍ ഖാദി സ്ഥാനവും വഹിച്ചു. അറബിയില്‍ നിരവധി കവിതകളും ഗ്രന്ഥങ്ങളും രചിച്ചു. അദ്ദുററുല്‍ മുനള്ളം ഫീ മനാഖിബി ഗൗസില്‍ അഅ്‌ളം, അദ്ദുറത്തുന്നഫീസ ഫീ മനാഖിബി സയ്യിദത്തിന്നഫീസ, അശ്ശമാഇലുല്‍ മുഹദ്ദബ, അന്നൂറുല്‍ അവ്വല്‍ ഫീ മദ്ഹിന്നബി, നള്മു ഖുര്‍റത്തില്‍ ഐന്‍ ലി ഫത്ഹില്‍ മുഈന്‍, മിന്‍ഹത്തുല്‍ ഖവി ബി മിദ്ഹത്തിസ്സയ്യിദ് അലവി തുടങ്ങിയവ പ്രധാന രചനകളാണ്. അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അരീക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ മക്കളാണ്. 1951-ലായിരുന്നു വിയോഗം.



വിശ്രുത അറബി കവിയും-മാപ്പിളപ്പാട്ട് രചയിതാവുമായിരുന്ന അരീക്കൽ അഹ്മദ് മുസ്ലിയാർ

അരീക്കൽ വലിയ ഓർ

പണ്ഡിതൻ, അധ്യാപകൻ, അറബി സാഹിത്യ പ്രതിഭ, മാപ്പിളപ്പാട്ട് രചയിതാവ് തുടങ്ങി സർവ്വ തലങ്ങളിലും മികവു തെളിയിച്ച മഹാ ജ്ഞാനിയാണ് അരീക്കൽ അഹ്മദ് മുസ്‌ലിയാർ. 1881/1298-ൽ നാദാപുരം മുയിപ്പോത്ത് ജനിച്ചു.
ജനങ്ങൾ 'അരീക്കൽ വലിയ ഓർ' എന്നു വിളിച്ചു. പ്രഗത്ഭ ആലിമും സൂഫിയുമായിരുന്ന 'നല്ല കുഞ്ഞീതു' മുസ്‌ലിയാരാണ് പിതാവ്. നാദാപുരം പള്ളി മുദർരിസ് ശൈഖ് അഹ്മദ് ശീറാസി, വെളിയങ്കോട് കുട്ടിയമ്മു മുസ്‌ലിയാർ, കിഴക്കയിൽ ഓർ എന്നിവർ
പ്രധാന ഗുരുനാഥരാണ്. ചെറുവണ്ണൂർ, മുയിപ്പോത്ത് എന്നിവിടങ്ങളിൽ ദർസ് നടത്തി. ചെറുവണ്ണൂർ, മുയിപ്പോത്ത്, നാദാപുരം എന്നിവിടങ്ങളിൽ ഖാദി സ്ഥാനവും വഹിച്ചു.
അറബിയിൽ നിരവധി കവിതകളും
ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അദ്ദുററുൽ മുനള്ളം ഫീ മനാഖിബി ഗൗസിൽ അഅ്ളം, അദ്ദുറത്തുന്നഫീസ ഫീ മനാഖിബി സയ്യിദത്തിന്നഫീസ, അശ്ശമാഇലുൽ മുഹദ്ദബ, അന്നൂറുൽ അവ്വൽ ഫീ മദ്ഹിന്നബി, നള്‌മു ഖുർറത്തിൽ ഐൻ ലി ഫത്ഹിൽ മുഈൻ (ബാബുൽ ഹജ്ജ് വരെ), മിൻഹത്തുൽ ഖവി ബി മിദ്ഹത്തി സ്സയ്യിദ് അലവി തുടങ്ങിയവ പ്രധാന രചനകളാണ്. അറബി ഭാഷയ്ക്കു പുറമെ മലയാളത്തിലും അറബി മലയാളത്തിലും നിരവധി കവിതകൾ രചിച്ച മഹാനവർകൾ മികച്ച മാപ്പിളപ്പാട്ട് രചയിതാവ് കൂടിയാണ്. അരീക്കൽ അബ്‌ദുറഹ്മാൻ മുസ്‌ലിയാർ, അരീക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ തുടങ്ങിയവർ മക്കളാണ്. 1951-ലാ(ശവ്വാൽ 9)യിരുന്നു വിയോഗം.

1,239

subscribers

450

photos

2

videos