പരലോക വിജയത്തിന്

@paralokavijayathin


അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യം

പരലോക വിജയത്തിന്

22 Oct, 11:08


നമ്മെ മറന്നുപോയെന്ന്
അഭിനയിക്കുന്ന
ആളുകളുടെ മുന്നിൽ
ഒരിക്കൽ പോലും
നമ്മളെ ഓർമിപ്പിക്കാൻ
ശ്രമിച്ചു കടന്നു ചെന്ന്
ഒരു വിഡ്ഢി ആകരുത്

പരലോക വിജയത്തിന്

22 Oct, 03:48


*തിരുനബിﷺയുടെ അമാനുഷിക സംഭവങ്ങൾ*

*ഭാഗം : 47*

https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A

*അഹ്ലുസ്സുഫ്ഫയുടെ പാൽ*

✍🏼മദീനാ പള്ളിയിൽ താമസിച്ച് മത വിജ്ഞാനം നേടുന്ന പഠിതാക്കളാണ് അഹ്ലുസ്സുഫ്ഫ. അവരുടെ നേതാവാണ് അബൂഹുറൈറ (റ). ഇസ്‌ലാമിന്റെ വിജ്ഞാനങ്ങൾ പിൽക്കാലത്തേക്ക് കൈമാറുന്നതിൽ, മറ്റു ഭൗതിക ചിന്തകളേതുമില്ലാതെ മതവിജ്ഞാനത്തിൽ മുഴുകിയ എഴുപതിൽപരം വരുന്ന അഹ്ലുസ്സുഫ്ഫ വഹിച്ച പങ്ക് വളരെ വലുതാണ്.

പലപ്പോഴും പട്ടിണിയായിരിക്കും. മുത്ത് നബിﷺക്ക് വേണ്ടി ആരെങ്കിലും വല്ല ഹദ് യയും നൽകിയാൽ അവിടുന്ന് (ﷺ) സ്നേഹപൂർവ്വം അവർക്ക് നേരെ വെച്ച് നീട്ടും.

അബൂഹുറൈറ(റ) പറയുന്നു... ദിവസങ്ങളായി ഞാൻ ഭക്ഷണം വല്ലതും കഴിച്ചിട്ട്. തീഷ്ണമായ വിശപ്പ് എന്നെ വരിഞ്ഞ് മുറുക്കുന്നു.

ഞാൻ വഴിയരികിലിരുന്നു. വിശപ്പിന്റെ തീവ്രതയിലിരിക്കുന്ന എന്റെ അവസ്ഥ മനസ്സിലാക്കി വഴിയാത്രക്കാരെങ്കിലും വല്ല ഭക്ഷണവും നൽകി സഹായിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ.

പലരും ആ വഴിക്ക് പോയങ്കിലും എരിഞ്ഞമരുന്ന അഗ്നിസാന്ദ്രമായ എന്റെ ഉള്ളകം ഉൾകൊണ്ട് ആരും എന്നെ സൽകരിച്ചില്ല.

അൽപം കഴിഞ്ഞു ഹബീബായ നബി ﷺ അതുവഴി വന്നു.

എന്റെ മുഖത്ത് വിരിഞ്ഞു നിൽക്കുന്ന വിശപ്പിന്റെ വിളിയാളം ആറ്റൽ നബി ﷺ വായിച്ചെടുത്തു.

"വരൂ അബൂഹുറൈറ" എന്റെ കൈ പിടിച്ചു മുത്ത് നബി ﷺ വീട്ടിലേക്ക് കൂട്ടി.

ഹബീബായ തിരുനബിﷺയുടെ വീട്ടിലെത്തി ഞാൻ വിശ്രമിക്കാനിരുന്നു.
അൽപം കഴിഞ്ഞപ്പോൾ ആരോ ഒരു കപ്പ് പാൽ തിരുനബി ﷺ തങ്ങൾക്ക് ഹദ് യ നൽകി.

എന്റെ മനസ്സിൽ കുളിർമഴ പെയ്തു.
വിശപ്പിന്റെ പരകോടിയിലെത്തി നിൽക്കുന്ന എനിക്ക് നബി ﷺ ആ പാൽ നൽകുമെന്ന് ഞാനാശിച്ചു.

അവിടുന്ന് (ﷺ) എന്നെ വിളിച്ചു: "യാ അബാഹുറൈറ"

വിനയാന്വിതനായി എഴുന്നേറ്റ് ചെന്ന് ഞാൻ ഉത്തരം ചെയ്തു: "ലബ്ബൈക യാ റസൂലല്ലാഹ്..."

"ചെന്ന് അഹ്ലുസ്സുഫ്ഫയെ വിളിക്കൂ..."
അവിടുന്ന് (ﷺ) കൽപിച്ചു.

കുളിർമഴ പെയ്ത എന്റെ ഹൃത്തടത്തിൽ തീ മഴ പെയ്തു...

എഴുപതിൽപരം വരുന്ന അഹ്ലുസ്സുഫ്ഫ എല്ലാവരും വന്ന് പാൽ കുടിച്ചാൽ വിശപ്പിന്റെ പരകോടിയിൽ നിൽക്കുന്ന എനിക്കെന്തെങ്കിലും ശേഷിക്കുമോ..? ഞാൻ വേപഥു പൂണ്ടു.
എങ്കിലും ഞാനെന്റെ മുത്ത് നബിﷺയെ അനുസരിച്ചു.

"തിരുനബി ﷺ വിളിക്കുന്നുണ്ട്..."
മദീനാ പള്ളി ചെരുവിൽ മതവിജ്ഞാനത്തിൽ വ്യാപൃതരായ അഹ്ലുസ്സുഫ്ഫയെ ഞാൻ ചെന്ന് അറിയിച്ചു.

എല്ലാവരും വന്നു.

പാൽപാത്രം കയ്യിലെടുത്തു അവിടുന്ന് (ﷺ) വീണ്ടും എന്നോട് കൽപിച്ചു:

"ഓ അബൂഹുറൈറ എല്ലാവർക്കും ആവശ്യത്തിനു പാൽ നൽകൂ..."

എന്റെ ആധി വർദ്ധിച്ചു. ഞാൻ ചിന്തിച്ചു, "അകെയുള്ളത് ഒരു ഗ്ലാസ് പാലാണ്. അത് കുടിക്കാൻ എഴുപതിൽ പരം ആളുകളുമുണ്ട്. വിതരണക്കാരൻ അവസാനമാണല്ലോ കുടിക്കുന്നത്. കുടിക്കാൻ എനിക്ക് വല്ലതും ബാക്കിയാവുമോ..? എല്ലാവരെക്കാൾ വിശന്ന് വലഞ്ഞത് ഞാനാണ്..!!"

തിരുനബി ﷺ കൽപിച്ചതനുസരിച്ച് പാൽ പാത്രം കയ്യിലെടുത്ത് എല്ലാവരുടെയും മുമ്പിലെത്തി ഓരോർത്തർക്കും ആവശ്യത്തിനു നൽകി.

എല്ലാവരും കുടിച്ചു.
അൽഭുതം..!! പാലിന്റെ അളവ് തീരെ കുറഞ്ഞിട്ടില്ല. ഇപ്പോഴും ഗ്ലാസ് നിറയെ പാലാണ്.

എഴുപതോളം വരുന്ന അവർ ഒരോരുത്തരും വയർ നിറയെ കുടിച്ചു. ഇപ്പോഴും പാലിനു യാതൊരു കുറവുമില്ല. ഇനി ഞാനും മുത്തും നബിﷺയും മാത്രമാണ് കുടിക്കാൻ ബാക്കിയുള്ളത്.

അവിടുന്ന് (ﷺ) എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു... "കുടിക്കൂ അബൂഹുറൈറ..."
അവിടുന്ന് (ﷺ) പറഞ്ഞു.

ഞാൻ ധാരാളം കുടിച്ചു.
എരിയുന്ന വയർ ശാന്തമായി...

പാൽപാത്രം മുത്ത് നബിﷺക്ക് നേരെ നീട്ടി.

അവിടുന്ന് (ﷺ) വീണ്ടും പറഞ്ഞു:

"കുടിക്കൂ അബൂഹുറൈറ..."
ഞാൻ വീണ്ടും കുടിച്ചു. പാത്രം തിരുനബിﷺക്കു നേരെ നീട്ടി.

അവിടുന്ന് (ﷺ) വീണ്ടും വീണ്ടും ആവർത്തിച്ചു...
"കുടിക്കൂ അബൂഹുറൈറ..."

"ഇനി വയറ്റിൽ അൽപം പോലും സ്ഥലമില്ല റസൂലെ,(ﷺ)"
അവസാനം ഞാൻ പറഞ്ഞു.

പാൽ ഞാനവിടുത്തേക്ക് (ﷺ) കൈമാറി.

പക്ഷെ ഇപ്പോഴും പാൽ നിറച്ച ഗ്ലാസിൽ അൽപം പോലും കുറവ് വന്നിട്ടില്ല.

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

പരലോക വിജയത്തിന്

22 Oct, 01:13


നല്ല ബന്ധങ്ങൾ ജീവിതത്തിന്റെ കരുത്താണ്‌.. ഓരോ ബന്ധങ്ങളും ഓരോ പളുങ്ക് പാത്രങ്ങൾ പോലെയാണ്, ഉടയാതെയും തകരാതെയും സൂക്ഷിക്കാൻ ഏറെ ജാഗ്രത വേണം..
എല്ലാ ബന്ധങ്ങളും ഒരുപോലെയല്ല, ഒരു ബന്ധവും എക്കാലവും ഒരുപോലെ ആവുകയുമില്ല.. അനശ്വരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബന്ധങ്ങളിലും പൊരുത്തക്കേടിന്റെ വേലിയേറ്റങ്ങൾ സ്വാഭാവികം.. സ്വന്തം ഇഷ്ടങ്ങൾക്കും അഭിരുചികൾക്കും നേട്ടങ്ങൾക്കുമനുസരിച്ചാണ് ഓരോരുത്തരും തങ്ങളുടെ സൗഹൃദങ്ങളെ നിലനിർത്തുന്നത്.. സ്വന്തം ഇഷ്ടങ്ങളിലേക്ക് അപരനെ വലിച്ചടുപ്പിക്കുക എന്നതല്ല, അവരുടെ ഇഷ്ടങ്ങളിലേക്കു കൂടി യാത്രചെയ്യാൻ കഴിയുക എന്നതാണ് ബന്ധങ്ങളിലെ ചന്തം കൂട്ടുന്നത്‌..
നല്ല ബന്ധങ്ങൾ കൈവിട്ടുപോകാതെ സൂക്ഷിക്കണം.. ചീന്തി എറിയാനല്ല, ചന്തം തീരാതെ കാത്തു വെക്കാനാകട്ടെ നമ്മുടെ സൗഹൃദങ്ങൾ..

നാഥാ ഞങ്ങളുടെ എല്ലാവരുടെയും അസുഖം നീ ഷിഫയാക്കിത്തരണേ...

صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ

2024 ഒക്ടോബർ 22
1446 റബീ ഉൽ ആഖിർ 18
1200 തുലാം 06 ചൊവ്വ

♡ ㅤ     ❍ㅤ      ⎙ㅤ       ⌲
ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

പരലോക വിജയത്തിന്

21 Oct, 11:19


മറ്റുള്ളവര്‍ തന്നെ അറിയില്ലയെന്നത് കാര്യമാക്കരുത്.
താന്‍ മറ്റുള്ളവരെ അറിയില്ല എന്നതിലാണ് ഉത്കണ്ഠ വേണ്ടത്.
വാക്കുകള്‍ മധുരമുള്ളതും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പെരുമാറ്റം കുലീനവുമായിത്തീരട്ടെ.

പരലോക വിജയത്തിന്

21 Oct, 10:01


ബൽഖിലെ രാജാവും സുഖസൗകര്യങ്ങളിൽ മുഴുകി ജീവിക്കുകയും ചെയ്തിരുന്ന ഇബ്റാഹീമിബ്നു അദ്ഹം ഒരു ദിവസം

തന്റെ കൊട്ടാരത്തിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ഫഖീർ അതിഥികളെ സ്വീകരിക്കുന്ന മജ്ലിസിൽ കയറിയിരിക്കുന്നത് കണ്ടു.
പാറാവുകാരുടെ കണ്ണ് വെട്ടിച്ചാണ് ഫഖീർ അകത്തെത്തിയിരിക്കുന്നത്. ചക്രവർത്തി കോപാകുലനായി...

"താങ്കളെന്തിനാ ഇവിടെ കയറിയിരിക്കുന്നത്? എന്ത് വേണം താങ്കൾക്ക്..?" കോപിഷ്ഠനായി ചക്രവർത്തി ചോദിച്ചു...

നിസ്സംഗനായി ഫഖീർ പറഞ്ഞു: "ഞാൻ വെറുതെ ഈ സത്രം ഒന്ന് കാണാൻ ഇറങ്ങിയതാണ്!"

"സത്രമോ? ഇതെന്റെ കൊട്ടാരമാണ്!!" രാജാവ് ഒച്ചവെച്ചു അയാളോട് കയർത്തു...

ഫഖീർ ശാന്തനായി ചക്രവർത്തിയോട് ചോദിച്ചു: "നിങ്ങൾ പറയുന്നു ഇത് നിങ്ങളുടെ കൊട്ടാരമാണെന്ന്. എന്നാൽ നിങ്ങൾക്കും മുമ്പ് ഇതാരുടേതായിരുന്നു..?"

"എന്റെ പിതാവിന്റേത്!" ചക്രവർത്തി പറഞ്ഞു "അതിന്റെയും മുമ്പോ" ഫഖീർ വിടാൻ ഭാവമില്ലായിരുന്നു "എന്റെ പിതാമഹന്റേതെന്ന്" ചക്രവർത്തി "അതിനും മുമ്പോ" ഫഖീർ തുടർന്നു "അദ്ദേഹത്തിന്റെ പിതാവിന്റേത്" ഇബ്രാഹീമിബ്നു അദ്ഹം മറുപടി കൊടുത്തു.

ശാന്തനായി ഫഖീർ ചോദിച്ചു: "എന്നാൽ അവരൊക്കെ ഇപ്പോളെവിടെയാണ്..?"

"അവരെല്ലാവരും മരിച്ചു പോയി. ആരും ജീവിച്ചിരിപ്പില്ല..." രാജാവ് പറഞ്ഞു.

"അപ്പോൾ ഞാനിതിനെ സത്രം എന്ന് പറഞ്ഞതിന് വല്ല കുഴപ്പവുമുണ്ടോ? താങ്കളുടെ ദൃഷ്ടിയിൽ ഇതൊരു കൊട്ടാരമായിരിക്കാം. എന്നാൽ എനിക്കിതിനെ ഒരു സത്രമായി മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ഒരാൾ വരുന്നു, മറ്റൊരാൾ പിരിഞ്ഞു പോകുന്നു. ശരിയല്ലെ" ഇതും പറഞ്ഞു ഫഖീർ അവിടെ നിന്നും മറഞ്ഞു.

ചിന്തയിലാണ്ടു പോയ ഇബ്രാഹിമിബ്നു അദ്ഹം ഫഖീറിനെ അന്ന്വേഷിക്കുമ്പോഴേക്കും അദ്ദേഹം പോയി കഴിഞ്ഞിരുന്നു. ചക്രവർത്തിയുടെ മനസ്സ് മാറി 'സുഹ്ദ്' തിരഞ്ഞെടുക്കാൻ കാരണമായ അനേകം സംഭവങ്ങളിൽ ഇതൊരു കാരണമായിരുന്നു.

ദുനിയാവിന്റെ നിസ്സാരത ബോധ്യപ്പെടുത്താൻ ഇതിലും വലിയ ഉദാഹരണം വേറെയില്ല. ദുനിയാവിന്റെ പിന്നാലെ പായുന്നവർ, എങ്ങിനെയെങ്കിലുമൊക്കെ കുറെ സമ്പത്ത് സമ്പാദിച്ചുകൂട്ടി ദുനിയാവിൽ അഹങ്കാരത്തോടെ ജീവിച്ചു കളയാമെന്നു വിചാരിക്കുന്നവർ ഒരൽപ സമയമൊന്നു ചിന്തിച്ചു നോക്കൂ. ദുനിയാവ് ഒരു സത്രമല്ലെങ്കിൽ പിന്നെയെന്താണ്..?!

ആളുകളെ വഞ്ചിച്ചും കളവ് പറഞ്ഞും ചൂഷണം ചെയ്തും കച്ചവടത്തിൽ വഞ്ചനയും ചതിയും കാണിച്ചും ഹറാമിലൂടെ സമ്പാദിക്കുന്ന സമ്പാദ്യവുമായി ദുനിയാവിൽ ആടിയുല്ലസിച്ചു ജീവിക്കാം. പക്ഷെ നാളെ അല്ലാഹുﷻവിന്റെ സമീപമെത്തുമ്പോഴുള്ള അവസ്ഥയെന്തായിരിക്കും..?!
അല്ലാഹു ﷻ നമ്മെ കാത്തു രക്ഷിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ

പരലോക വിജയത്തിന്

21 Oct, 10:01


ഡയാലിസിസ് സമയത്ത്, രക്തം ഒരു ചുവന്ന ട്യൂബിലൂടെ ശരീരത്തിൽ നിന്ന് പുറത്തെടുക്കുന്നു, തുടർന്ന് ഒരു യന്ത്രത്തിലൂടെ കടത്തിയ ശേഷം, അത് ഒരു നീല ട്യൂബിലൂടെ ശരീരത്തിൽ വീണ്ടും പ്രവേശിക്കുന്നു.

ഒരു ഡയാലിസിസ് പ്രക്രിയ ഏകദേശം 4 മണിക്കൂർ നീണ്ടുനിൽക്കും, രോഗി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ നടപടിക്രമം ആവർത്തിക്കണം.

നേരെമറിച്ച്, വൃക്കകൾ ആരോഗ്യമുള്ളവരുടെ ശരീരത്തിൽ വേദനയില്ലാതെ പൂർണ വിശ്രമത്തോടെ ഒരു ദിവസം 36 തവണ ഇതേ പ്രക്രിയ യാന്ത്രികമായി സംഭവിക്കുന്നു.

{ وَإِن تَعُدُّوا۟ نِعۡمَةَ ٱللَّهِ لَا تُحۡصُوهَاۤۗ إِنَّ ٱللَّهَ لَغَفُورࣱ رَّحِیمࣱ }

"അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും തന്നെ."

(ഖുർആൻ: 16:18)

പരലോക വിജയത്തിന്

21 Oct, 05:50


*തിരുനബിﷺയുടെ അമാനുഷിക സംഭവങ്ങൾ*

https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A

*ഭാഗം : 46*

*ജാബിർ(റ)വിന്റെ കാരക്ക*

✍🏼മഹാനായ ജാബിർ ബ്നു അബ്ദില്ലാഹ്(റ) പറയുന്നു...

എന്റെ വന്ദ്യ പിതാവ് ഉഹദ് യുദ്ധത്തിൽ ശഹീദായി. വലിയ കടബാധ്യതയുള്ളവരായിരുന്നു അദ്ധേഹം.

പിതാവിന്റെ കടം മുഴുവൻ വീട്ടാനുള്ള സാമ്പത്തിക ഭദ്രത നിലവിലെ സാഹചര്യത്തിൽ എനിക്കില്ല. അൽപം സാവകാശം കിട്ടിയാൽ വീട്ടാൻ കഴിയും താനും. അപ്പോഴേക്ക് തോട്ടങ്ങളിൽ നിന്നും മറ്റുമുള്ള വരുമാനം ലഭിക്കാനുമിടയുണ്ട്. അതിനാൽ ഞാൻ തിരുനബിﷺയുടെ സമീപത്തേക്കോടി. കടക്കാരോട് സംസാരിച്ച് അൽപം സാവകാശം വാങ്ങിത്തരാൻ അവിടുത്തോട് (ﷺ) ആവശ്യപ്പെടലാണ് ലക്ഷ്യം.

തിരു സവിദമെത്തി (ﷺ) ഞാൻ വിഷയമവതരിപ്പിച്ചു. അവിടുന്നുടനെ (ﷺ) എനിക്കു വേണ്ടി കടക്കാരോട് സംസാരിച്ചു. കടം വീട്ടാൻ ഒരൽപം സാവകാശം നൽകണമെന്ന് അവിടുന്നവരോട് (ﷺ) ശുപാർശ ചെയ്തു.

പക്ഷെ സമ്പത്തിനു മുമ്പിൽ അവർ വിട്ടുവീഴ്ചക്കു മുതിർന്നില്ല.
ആരംഭപൂവിന്റെ (ﷺ) ശുപാർശ അവർ സ്വീകരിച്ചില്ല.

ഈ ഘട്ടത്തിൽ തിരുനബി ﷺ എന്നോട് പറഞ്ഞു: "നീ പോയി, വീട്ടിലുള്ള കാരക്ക ഇനം തിരിച്ച് അജ് വ, ഇദ്ഖ് സൈദ്, തുടങ്ങിയവ വേറെ വേറെ മാറ്റി എന്റെ അരികിലെത്തിക്കൂ..."

ഞാനുടനെ വീട്ടിലേക്കോടി അപ്രകാരം ചെയ്തു.

നബി ﷺ കാരക്കയുടെ മധ്യത്തിലൊന്നിരുന്നു. ശേഷം എന്നോട് പറഞ്ഞു:

"കടക്കാർക്കാവശ്യമായവ അളന്ന് കൊടുത്തേക്കൂ..."

കടക്കാരിൽപ്പെട്ട എല്ലാവർക്കും നൽകാനുള്ള സംഖ്യക്കാനുപാതികമായി ഞാൻ കാരക്ക അളന്നു കൊടുത്തു.
അൽഭുതം തന്നെ..!!

മുത്ത് നബി ﷺ ഇരുന്നെഴുന്നേറ്റ കാരക്ക കൂമ്പാരത്തിൽ നിന്ന് അൽപം പോലും കുറഞ്ഞിട്ടില്ല..!!

ഞാൻ വീണ്ടും നോക്കി, കടക്കാരിൽപ്പെട്ട ആരെങ്കിലും അവരുടെ വിഹിതം ലഭിക്കാത്തവരായി ആരുമില്ല.!
എന്റെ കാരക്ക അതുപോലെ ബാക്കിയുണ്ട് താനും..!!

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

പരലോക വിജയത്തിന്

21 Oct, 01:40


എപ്പോഴും വികാരങ്ങളേക്കാൾ ബുദ്ധിശക്തിക്ക് പ്രാധാന്യം നല്കുക.പുതിയ പുതിയ ആശയങ്ങൾ മനസ്സിൽ
രൂപീകരിക്കുന്നതിന് മുൻപ് സസൂക്ഷ്മം അവയെ അപഗ്രഥിച്ച് പഠിക്കാൻ ശ്രമിക്കുക. നമ്മുടെ മുന്നിൽ തുറന്നു കിടക്കുന്ന അവസരങ്ങൾ വിനിയോഗിക്കുന്നതിന് എപ്പോഴാണോ നമ്മൾ ധൈര്യപൂർവ്വം മുന്നോട്ട് വരുന്നത് അപ്പോഴാണ് നമുക്ക് അതിനുള്ള കഴിവ് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നത്...
വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണം പലപ്പോഴും തോൽവിയിൽ അവസാനിച്ചേക്കാം. അത്തരം അവസ്ഥകളിൽ ആ അനുഭവപാഠങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് അതിജീവിക്കുന്നതിനുള്ള പരിശീലനം നമ്മൾ നേടിയിരിക്കണം...
സാഹചര്യങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുക. അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുവാൻ നമ്മുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റങ്ങൾ ആവശ്യമെങ്കിൽ അതിന് തയ്യാറാവുക. സ്വപ്നങ്ങൾ
ഒരു പാട് നെയ്യുക.. നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്തവയെ ബുദ്ധിപൂർവ്വം
വിട്ടുകളയുക..
ഏറ്റവും പ്രാധാന്യം നൽകിയത് ഏതിനാണൊ അതാണ് നമ്മുടെ
ലക്ഷ്യം എന്നു തിരിച്ചറിയുക
അത് നേടിയെടുക്കാനായി കഠിനമായി പ്രയത്നിക്കുക.
ഇടക്കൊക്കെ ഒന്ന് പിന്തിരിഞ്ഞു നോക്കണം. ഭൂതകാലത്തിലൂടെ ഒന്ന് സഞ്ചരിക്കണം.
അപ്പോൾ നമുക്കറിയാം എവിടെയായിരുന്നു നമുക്ക് സംഭവിച്ച തെറ്റ് എന്ന്. അത് തിരുത്തി മുന്നോട്ടു പോയാൽ ജീവിതമെത്ര പ്രയാസകരമായാലും നമുക്ക് ചെയ്യാവുന്നതും എല്ലായ്പ്പോഴും വിജയിക്കാവുന്നതുമായ എന്തെങ്കിമൊക്കെ ഈ ലോകത്തുണ്ടെന്ന് ബോധ്യമാകും.

നാഥാ ഞങ്ങളുടെ എല്ലാവരുടെയും അസുഖം നീ ഷിഫയാക്കിത്തരണേ..

صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ

2024 ഒക്ടോബർ 21
1446 റബീ ഉൽ ആഖിർ 17
1200 തുലാം 05 തിങ്കൾ

♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ

പരലോക വിജയത്തിന്

20 Oct, 11:27


നമ്മൾ മറന്നു പോകുന്നത്
മുഴുവനും റബ്ബിനോടുളള നന്ദിയാണ്

പരലോക വിജയത്തിന്

20 Oct, 08:55


"മേനി മറക്കാത്ത പെണ്‍കൊടിയെ
നിന്‍ ഖല്‍ബിലുളളതെന്താണ്
മരിക്കുമ്പോള്‍ നിന്‍ ചാരെ
നിന്‍ ഖബറിനുളളില്‍ ആരാണ് ?

പൂമേനീ പുറത്ത് കാട്ടി
നടന്നിടുന്ന പെണ്ണേ....
ഇതെന്ത് ഫാഷനാ...
നീ മരിച്ചു ചെന്നാലസ്വദിച്ചിടൂല
സുഗന്ധ വാസനാ.......

നാലാളെ മനം കവരാന്‍
കൊന്ചിക്കുഴയുന്നോളെ
ഈ കാലം മോശമാ
വല്ലാതടുത്തുപോയാല്‍
ഒടുക്കം നിന്റെ തടിയ്ക്ക്
ദോഷമാ........

നിന്‍ മേനി ക്കവകാശി പുഴുക്കളല്ലെ..
രണ്ടു കണ്ണും തിന്നൂലെ
പിന്നെ നിന്നെ കണ്ടാല്‍
ഏതൊരുത്തന്നും
പേടി തോന്നൂലേ......."

ശരീരം മറക്കാതെയുളള
ഈ പോക്ക്, മറ്റുളളവര്‍ക്ക്
വേണ്ടി ശരീരം
പ്രദര്‍ശന വസ്തുവാക്കുന്ന
സ്ത്രീ കള്‍ ചിന്തിക്കുന്നുണ്ടോ....

പാമ്പും തേളും പുഴുക്കളുമാണീ
ശരീരത്തിന് അവകാശിയെന്ന്,
ഇത്രയും ഒന്ന് ആലോചിക്കുക,
പെണ്ണേ, നിന്റെ സൗന്ദര്യം
നിന്റെ ഭര്ത്താവിനാണ്.....
കൗമാരക്കാരീ....ആലോചിക്ക്,
എന്റെ ശരീരം മറ്റുളളവരുടെ
കണ്ണുകൾക്ക് വ്യഭിചാര ,
വസ്തുവാക്കാനുളളതല്ല
എന്ന്,....
അവസാനം നീ മനം
കുളിർപ്പിച്ചവര്
പോലും കൂടെയില്ല
അവര് പേടിക്കും
മുഖത്തെ രണ്ടു
ഗുഹകള് കണ്ട്,
അതിലൂടെ ഇറങി വരുന്ന
പുഴുക്കളെ കണ്ട്.

നമ്മുടെ സഹോദരിമാര്‍ക്ക്
നല്ല ബോധം നല്‍കി റബ്ബ്
അനുഗ്രഹിക്കട്ടെ ...

ആമീന്‍ ..

പരലോക വിജയത്തിന്

20 Oct, 07:18


ഉപ്പ യുടെ വാശി ഇഷ്ടമല്ല
ഉപ്പ യുടെ ഉപദേശം ഇഷ്ടമല്ല ഉപ്പയുടെ ഇടപെടലുകൾ ഇഷ്ടമല്ല...
അങ്ങനെയങ്ങനെ ഒരുപാട്
ഇഷ്ടമില്ലായ്മകളാണ്...

വളരെയേ ചെറുപ്പം മുതൽ
സ്വന്തം കുടുംബത്തിന്റെ ഭാരം ഏറ്റെടുത്ത് ...!!!

പുതുജീവിതത്തോടെ സ്വന്തമായുണ്ടായിരുന്ന ഒരുപാടൊരുപാട് ഇഷ്ടങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞയാൾ ഉപ്പ ...

ജീവിതത്തോടനുബന്ധിച്ച് ഉറ്റവർക്കിടയിലെ പടലപ്പിണക്കങ്ങൾക്കിടയിലും ഒളിയമ്പുകൾക്കിടയിലും
വീർപ്പടക്കി കഴിഞ്ഞ

കുടുംബത്തിൻ്റെ കെട്ടുറപ്പിനായ്...
സമാധാനത്തിനായ്...
ഒരുപാട് അനിഷ്ടങ്ങളെ പുറമേ
പ്രകടിപ്പിക്കാതെ മനസ്സിലൊതുക്കി കഴിയുന്നയാൾ ഉപ്പ ....
പല ജോലികൾ,
പല വേഷങ്ങൾ
പല സ്ഥലങ്ങൾ...

... സ്വന്തം കുടുംബത്തിനായി ചെറുതാണെങ്കിലും മനോഹരമായൊരു വീട് വയ്ക്കാൻ പെട്ടപാടുകൾ..

മക്കൾക്ക് ചെറിയ ക്ലാസ് മുതൽ നല്ല വിദ്യാഭ്യാസവും സ്പെഷ്യൽ ട്യൂഷനും...

മക്കളെക്കുറിച്ച് ഒരുപാടൊരുപാട്
പ്രതീക്ഷകളും
മോഹങ്ങളും....

എന്നിട്ടും തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി...

ആരോഗ്യം നഷ്ടപ്പെട്ടു പോവുമ്പോഴും മക്കളെ മറുകര എത്തിക്കാനുള്ള തിരക്കിലാവും

പലപ്പോഴും കരയുന്ന മാതാവിനെ കാണും , പക്ഷെ: കരയുന്ന പിതാവിനെ മക്കൾ കാണില്ല...

രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കൽ പോലും പറയാത്ത, അറിയിക്കാത്ത ഉപ്പ

ഉപ്പയെന്ന സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല.

ചെറുപ്പത്തില്‍ ഉപ്പയെ അനുസരിക്കുന്ന കാര്യത്തില്‍ നമ്മള്‍കാണിച്ച വീഴ്ച ഓർത്ത് മനസ്സ് തേങ്ങുന്നവരുണ്ടാകാം. ....
കണ്ണ് നഷ്ടപ്പെട്ടാലെ കണ്ണിന്റെ വില അറിയൂ. ...

رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًۭا
മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം വുജുബാക്കണെ അല്ലാഹ് ആമീന്‍

നാഥാ..നീ നിന്‍റെ മഹത്തായ ഫള്ല് കൊണ്ട് , അവിടുത്തെ ഒൗദാര്യം കൊണ്ട് ഞങ്ങളിൽ നിന്നും വിട്ടുപിരിഞ്ഞുപോയ മാതാപിതാക്കൾ ക്ക് കബറിലും പിന്നിട് ഹിസാബിലും വിജയിപ്പിച്ച് ,
സ്വര്‍ഗ്ഗത്തില്‍ സ്ഥിര വാസം നല്‍കണേ....നാഥാ
ആമീന്‍....!!