സലഫിസുന്നി السلفية سني

@salafisunni


നബിﷺ സ്വഹാബത്തിന് പഠിപ്പിച്ചു കൊടുത്ത ശരിയായ ഇസ്‌ലാം അതായത് സലഫിയ്യത്ത് അത് പഠിക്കാൻ ഈ സലഫിസുന്നി എന്ന ചാനൽ ഉപകരിക്കും എന്ന് വിചാരിക്കുന്നു
إن شاء الله
باركَ الله فيك
എന്ന് ചാനൽ അഡ്മിൻ
Shamnu Bin Shamsudheen
Thiruvananthapuram

സലഫിസുന്നി السلفية سني

22 Oct, 18:55


ജമാഅത്ത് നിസ്കാരത്തിൻ്റെ പ്രധാന്യം.

ജമാഅത്തെ നിസ്കാരം ഒഴിവാകുന്നവൻ്റെ അവസ്ഥ

സലഫിസുന്നി السلفية سني

22 Oct, 18:37


قال العلاّمة زيد المدخلي رحمه الله-

_🌿وإذا كان إبليس طُرد وأُبعد بسبب إمتناعه عن سجدة واحدة أُمر بها، فما فبالكم أيُّهـا العقلاء بجزاء من يمتنع عن أداء خمس صلوات في كل يوم وليلة والتي تشمل على أربع وثلاثين سجدة مفروضة ._

http://T.me/Salafisunni

സൈദ് അൽ മദ്‌ഖലി رَحِمَهُ اللَّهُ പറഞ്ഞു:
കൽപിക്കപ്പെട്ട ഒരൊറ്റ സുജൂദ് വർജിച്ചത് കാരണം ഇബ്‌ലീസ് ആട്ടിയകറ്റപ്പെടുകയും അല്ലാഹുവിൽ നിന്ന് അകന്നവനാവുകയും ചെയ്തുവെങ്കിൽ എല്ലാ രാവിലും പകലിലുമായി മുപ്പത്തി നാല് സുജൂദുകൾ ഉൾകൊള്ളുന്ന അഞ്ച് നേരത്തെ നിർബന്ധമായ നിസ്കാരം ഒഴിവാക്കുന്നവൻറെ അവസ്ഥ എന്തായിരിക്കും!! ബുദ്ധിമാന്മാരെ (ചിന്തിക്കൂ )._

📚[الأفنان النَّديّة ج ١ ص ٣٤٣]

സലഫിസുന്നി السلفية سني

22 Oct, 18:28


📌 قَالَ ابنُ عُثَيمِين رَحِمَهُ اللَّه

« يَنبَغِي لِلإنِسَانِ أن يَتَعَلمَ حَتَّى لا يَكُونَ مِنَ الضَّالِين ، وأن يَتعبَد حَتَّى لا يَكُوْنَ مِنَ المَغضُوبِ عَلَيهِم ».
ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
താൻ വഴികേടിലായവരിൽ ആയിത്തീരാതിരിക്കുന്നത്‌ വരെ (അറിവ്‌) പഠിക്കൽ മനുഷ്യനു അനിവാര്യമാണു , കോപിക്കപ്പെട്ടവരിൽ ആയിത്തീരാതിരിക്കുന്നത്‌ വരെ ഇബാദത്ത്‌ ചെയ്യലും "
📚 [ أحكَامٌ مِنَ القُرآنِ الكَرِيم || ١ / ٥١ ]

സലഫിസുന്നി السلفية سني

22 Oct, 17:14


അല്ലാഹുവും അവന്റെ റസൂൽﷺ

قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَـٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَـٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ

(നബിയേ) പറയുക: 'നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുകുടുംബങ്ങളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നിങ്ങള്‍ വിലയിടിവ്‌ (അഥവാ ചിലവാകായ്‌മ) ഭയക്കുന്ന കച്ചവടവും, നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന പാര്‍പ്പിടങ്ങളുമാണ്‌ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, അവന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനെയുംകാള്‍ (അധികം) നിങ്ങള്‍ക്ക്‌ പ്രിയങ്കരമെങ്കില്‍, എന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍! അല്ലാഹു തോന്നിയവാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.

തൗബഃ - 9:24

സലഫിസുന്നി السلفية سني

22 Oct, 16:03


മുസ്‌ലിംങ്ങൾ പരസ്പരം സഹായിക്കൽ

അനസ് ബിൻ മാലിക് رَضِيَ اللَّهُ عَنْهُ നിവേദനം: മുഹാജിറുകൾ മക്കയിൽ നിന്ന് മദീനയിൽ എത്തിയപ്പോൾ അവരുടെ കൈവശം ഒന്നുമില്ലാതെയാണ് വന്നത്. അൻസാറുകൾ ഭൂമിയും ഈത്തപ്പനമരങ്ങളും ഉളളവരായിരുന്നു. അൻസാറുകൾ മുഹാജിറുകൾക്ക് അവരുടെ (സ്വത്ത്)
ഭാഗിച്ചു കൊടുത്തു; അവർക്കുണ്ടാകുന്ന പഴങ്ങളിൽ നിന്ന് എല്ലാ വർഷവും പകുതി കൊടുക്കാമെന്ന വ്യവസ്ഥയിൽ. അതിൽ പ്രവർത്തിക്കലും ചെലവഴിക്കലും മുഹാജിറുകൾ ഏറ്റുകൊണ്ട്.

ഉമ്മുസുലൈം എന്നു വിളിക്കപ്പെട്ടിരുന്ന അനസ് رَضِيَ اللَّهُ عَنْهُ വിൻ്റെ മാതാവ് അവർ അബ്ദുല്ലാ ഹിബ്‌നു അബൂത്വൽഹത് رَضِيَ اللَّهُ عَنْهُവിൻ്റെ മാതാവുമാണ്. അനസ് رَضِيَ اللَّهُ عَنْهُ വിന്റെ ഉമ്മ വഴിയുള്ള സഹോദരൻ അവർ നബി ﷺ ക്ക് ഒരു ഈത്തപ്പന നൽകി. അപ്പോൾ റസൂൽ ﷺ അതു തൻ്റെ മൗലയായ
ഉമ്മു അയ്‌മാൻ رَضِيَ اللَّهُ عَنها ഉസാമത്ത് ബിൻ സൈദിൻ്റെ മാതാവിന് നൽകി,

http://T.me/Salafisunni

ഇബ്നുശിഹാബ് പറയുന്നു: അനസ് ബ്‌നുമാലിക് رَضِيَ اللَّهُ عَنْهُ എന്നോട് പറയുകയുണ്ടായി: നബി ﷺ ഖൈബർ പ്രദേശക്കാരോടു ചെയ്‌ത യുദ്ധത്തിൽ നിന്ന് വിരമിച്ചപ്പോൾ മദീനയിലേക്ക് തിരിച്ചുവന്നു. അപ്പോൾ
മുഹാജിറുകൾ അൻസാറുകൾക്ക് അവർ മുമ്പ് നൽകിയിരുന്ന പഴങ്ങൾ തിരിച്ചു കൊടുത്തു.
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു:
നബി ﷺ എൻ്റെ ഉമ്മക്ക് അവർ നൽകിയ ഈത്തപ്പനയും തിരിച്ചുകൊടുത്തു. ഉമ്മുഅയ്മാന്
അതിന്നുപകരമായി നബി ﷺ യുടെ തോട്ടത്തിൽ നിന്ന് നൽകി.
ഉമ്മു അയ്മാന്റെ അതായത് ഉമ്മു ഉസാമയുടെ സ്ഥിതി എന്താണെന്നാണ് വെച്ചാൽ അവർ അബ്‌ദുല്ലാഹിബ്നു‌ അബ്‌ദിൽ മുത്വലിബിൻ്റെ അടിമസ്ത്രീയായി രുന്നു. എത്യോപ്യക്കാരിയാണിവർ. പിതാവിൻ്റെ മരണശേഷം ആമിന നബി ﷺ യെ പ്രസവിച്ചപ്പോൾ ഉമ്മുഅയ്‌മനാണ് അദ്ദേഹത്തെ പോറ്റി വളർത്തിയത്. അങ്ങനെ
നബി ﷺ വളർന്നു വലുതായി. അപ്പോൾ അവരെ (അടിമ) മോചനം നടത്തി. പിന്നീട് സൈദു ബിൻ ഹാരിഥ് رَضِيَ اللَّهُ عَنْهُ വിന് വിവാഹം ചെയ്തുകൊടുത്തു. പിന്നെ നബി ﷺ യുടെ മരണാനന്തരം അഞ്ചു മാസം കഴിഞ്ഞ് അവരും മരണമടഞ്ഞു.

📚സ്വഹിഹ് മുസ്‌ലിം 1771)

സലഫിസുന്നി السلفية سني

22 Oct, 13:40


قال الشيخ الفوزان حفظه الله:

"ليست العبرة بأن تتزوج بل العبرة بمن تتزوّج ممن تعتز بدينها وسنة نبيها واقعية قنوعة منوعة عن البدع"

Shaykh al-Fawzan حفظه الله said:

“The issue is not whether you merely get married, but rather the issue is whom you marry, someone who cherishes and takes pride in her religion and in the Sunnah of her Prophet, is realistic, content, and avoids innovations.”

-رزقنا الله و إياكم

സലഫിസുന്നി السلفية سني

22 Oct, 13:39


Shaykh Ahmad ibn Yahya an-Najmi رحمه الله:

"The man's condition is not perfected and he does not enjoy life (fully), except by (getting married to) a righteous wife.

And a woman is not tranquil and she does not enjoy life (fully), except by (getting married to) a righteous husband."

[Ta'sis al-Ahkam (4/172)]

സലഫിസുന്നി السلفية سني

22 Oct, 11:20



നിസ്കാരം പാപങ്ങൾ കൊഴിഞ്ഞു വീഴാനുള്ള കാരണമാകുന്നു

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്ന ഹദീഥിൽ

നബി ﷺ പറഞ്ഞു:
ഒരു അടിമ നിസ്കരിക്കാൻ നിന്നാൽ അവന്റെ പാപങ്ങളെല്ലാം കൊണ്ട് വരപ്പെടുകയും അവന്റെ രണ്ട് തോളുകളില്‍ വെക്കപ്പെടുന്നതുമാണ്അവൻ റുകൂഉം സുജൂദും ചെയ്യുമ്പോഴൊക്കെ അവന്റെ പാപങ്ങൾ അവനിൽ നിന്ന് കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്നതാണ്

📚سلسلة الأحاديث الصحيحة ١٣٩٨

സലഫിസുന്നി السلفية سني

22 Oct, 08:43


മുനാഫിഖുകളുടെ ചില ലക്ഷണങ്ങൾ

Part:5

12.നിസ്കാരത്തില്‍ അല്ലാഹുവിനെ കുറച്ച് മാത്രം ഓവക്കുന്നവർ.
മുസ്‌ലിമിന്റെ അനുഷ്ഠാനകര്‍മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായതും ഇസ്‌ലാമിന്റെ പ്രധാന ചിഹ്നമായി നിലകൊളളുന്നതുമാണ് നിസ്‌കാരം. ഈ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ മുനാഫിഖുകള്‍ക്ക് വലിയ മടിയായിരിക്കും. അത് പാടെ ഉപേക്ഷിക്കുന്ന പക്ഷം അവരെ മുസ്‌ലിംകളുടെ കൂട്ടത്തില്‍ എണ്ണുകയില്ലെന്ന് പേടിച്ചു അത് നിര്‍വ്വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ജനങ്ങളെ കാട്ടിബോധ്യപ്പെടുത്തുവാന്‍ വേണ്ടി ബാഹ്യത്തില്‍ അവരത് നിര്‍വ്വഹിക്കുകയും തക്കം കിട്ടുമ്പോള്‍ നിസ്‌കരിക്കാതെ കഴിച്ചുകൂട്ടുകയും ചെയ്യും. എന്നാല്‍ നിസ്‌കാരത്തിന്റെ കാതലും ആത്മാവുമാകുന്ന ഭാഗം അഥവാ അല്ലാഹുവിനെ കുറിച്ചുളള ഓര്‍മ അതില്‍ വിരളവുമായിരിക്കും.

അല്ലാഹു പറയുന്നു

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നിസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.(ഖുർആന്‍:4/142)

http://T.me/Salafisunni

മുനാഫിഖുകള്‍ ഈ ദുനിയാവില്‍ തന്നെ നിന്ദ്യമായ ശിക്ഷയുണ്ട്. ഖബ്റിലും അവർ ശിക്ഷിക്കപ്പെടുന്നതാണ്.

ﻭَﻣِﻤَّﻦْ ﺣَﻮْﻟَﻜُﻢ ﻣِّﻦَ ٱﻷَْﻋْﺮَاﺏِ ﻣُﻨَٰﻔِﻘُﻮﻥَ ۖ ﻭَﻣِﻦْ ﺃَﻫْﻞِ ٱﻟْﻤَﺪِﻳﻨَﺔِ ۖ ﻣَﺮَﺩُﻭا۟ ﻋَﻠَﻰ ٱﻟﻨِّﻔَﺎﻕِ ﻻَ ﺗَﻌْﻠَﻤُﻬُﻢْ ۖ ﻧَﺤْﻦُ ﻧَﻌْﻠَﻤُﻬُﻢْ ۚ ﺳَﻨُﻌَﺬِّﺑُﻬُﻢ ﻣَّﺮَّﺗَﻴْﻦِ ﺛُﻢَّ ﻳُﺮَﺩُّﻭﻥَ ﺇِﻟَﻰٰ ﻋَﺬَاﺏٍ ﻋَﻈِﻴﻢٍ

നിങ്ങളുടെ ചുറ്റുമുള്ള അഅറാബികളുടെ കൂട്ടത്തിലും കപട വിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌. പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്‌.(ഖുർആന്‍:9/101)

ഈ ആയത്തില്‍ വമ്പിച്ച ശിക്ഷ എന്ന് പറഞ്ഞിട്ടുള്ളത് പരലോക ശിക്ഷയെ കുറിച്ചാണ്. രണ്ട് തവണ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുള്ളതില്‍ ഒന്നാമത്തേത് ദുനിയാവിലെ ശിക്ഷയും രണ്ടാമത്തേത് ഖബറിലെ ശിക്ഷയുമാണെന്ന് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ ഹസനുൽ ബസ്വരി رَحِمَهُ اللَّهُ എന്നിവർ പറഞ്ഞിട്ടുണ്ട്.
(📚ഫത്ഹുല്‍ ബാരി വോള്യം 3)

പരലോകത്ത് അല്ലാഹു മനുഷ്യരെ വിചാരണനാളില്‍ ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍ ശക്തമായ ശിക്ഷ കൊണ്ട് മുനാഫിഖുകളെ അല്ലാഹു പിടികൂടുന്നതാണ്.

أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ

സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. (ഖുർആന്‍:2/16)

بَشِّرِ ٱلْمُنَٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا

കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന സന്തോഷവാര്‍ത്ത നീ അവരെ അറിയിക്കുക. (ഖുർആന്‍:4/138)

إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. (ഖുർആന്‍:4/145)

അവസാനിച്ചു

സലഫിസുന്നി السلفية سني

22 Oct, 08:07


മുനാഫിഖുകളുടെ ചില ലക്ഷണങ്ങൾ

Part:4

8.സത്യവിശ്വാസികളുടെ പ്രയാസങ്ങളില്‍ സന്തോഷിക്കുന്നവർ
സത്യവിശ്വാസികളുടെ നാശത്തിന് വേണ്ടി കൊതിക്കുന്നവരാണ് മുനാഫിഖുകള്‍. അതുകൊണ്ടുതന്നെ സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന ഏത് പ്രതിസന്ധികളും പ്രയാസങ്ങളും മുനാഫിഖുകള്‍ക്ക് സന്തോഷമാണ്. സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന നേട്ടത്തില്‍ അവർക്ക് മനപ്രയാസവുമായിരിക്കും.

إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا ۖ وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ

നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കുംനിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു. (ഖുർആന്‍:3/120)

9.സത്യവിശ്വാസികളെ ഭയപ്പെടുത്തുന്നവർ
പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടുന്ന അവസരത്തില്‍ സത്യവിശ്വാസികളുടെ മനോവീര്യം കെടുത്താനും അവരെ പേടിപ്പിച്ച് നിർത്താനും ആത്മധൈര്യം തകർക്കാനും മുനാഫിഖുകള്‍ ശ്രമിക്കാറുണ്ട്. അത് അവരുടെ പദ്ധതിയുടെ ഭാഗമാണ്. മുസ്‌ലിംകള്‍ക്കിടയില്‍ നുഴഞ്ഞുകയറി തങ്ങളുടെ ദൗത്യങ്ങള്‍ ആസൂത്രിതമായി നടപ്പില്‍ വരുത്തുക എന്നുള്ളതാണ് അവരുടെല ക്ഷ്യം.

وَإِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا

നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.(ഖുർആന്‍:33/12)

http://T.me/Salafisunni

10.പ്രതിസന്ധികളില്‍ ഓടി ഒളിക്കുന്നവർ
ഈമാനിന്റെ കുപ്പായമണിഞ്ഞ് സത്യവിശ്വാസികളോടൊപ്പം നില്‍ക്കുന്ന മുനാഫിഖുകള്‍ക്ക് പ്രതിസന്ധികളിലും പ്രയാസങ്ങളിലും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പ്രശ്ന സങ്കീർണ്ണ രംഗങ്ങളില്‍ ആദ്യം ഓടി ഒളിക്കുന്നവർ അവരായിരിക്കും.

لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَٰرَ ثُمَّ لَا يُنصَرُونَ

അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല. (ഖുർആന്‍:59/12)

10.അല്ലാഹുവിന്റെ വിധിയേക്കാള്‍ (നിയമങ്ങളേക്കാള്‍) തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് വിധി പറയുന്നവരെ ഇഷ്ടപ്പെടുന്നവർ

أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ ءَامَنُوا۟ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوٓا۟ إِلَى ٱلطَّٰغُوتِوَقَدْ أُمِرُوٓا۟ أَن يَكْفُرُوا۟ بِهِۦ وَيُرِيدُ ٱلشَّيْطَٰنُ أَن يُضِلَّهُمْ ضَلَٰلًۢا بَعِيدًا – وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَٰفِقِينَ يَصُدُّونَ عَنكَ صُدُودًا

നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു.അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം. (ഖുർആന്‍:4/60-61)

11. തിന്‍മയുടെ പ്രചാരകർ
നന്‍മയോട് ആഭിമുഖ്യം ഇല്ലാത്തവരും സമൂഹത്തില്‍ പരമാവധി തിന്‍മകള്‍ നിലനിന്നുകാണാന്‍ പരിശ്രമിക്കുന്നവരുമാണ് മുനാഫിഖുകള്‍.

ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ بَعْضُهُم مِّنۢ بَعْضٍ ۚ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا۟ ٱللَّهَ فَنَسِيَهُمْ ۗ إِنَّ ٱلْمُنَٰفِقِينَ هُمُ ٱلْفَٰسِقُونَ

കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍. (ഖുർആന്‍:9/67)

തുടരും إن شاء الله

സലഫിസുന്നി السلفية سني

22 Oct, 06:44


മുനാഫിഖുകളുടെ ചില ലക്ഷണങ്ങൾ

Part:3

6.അവിശ്വാസികളുടെ മിത്രങ്ങൾ

സത്യവിശ്വാസികളോട് അടുപ്പം അഭിനയിക്കുകയും അവിശ്വാസികളുമായി ചങ്ങാത്തത്തിലേർപ്പെടുകയും ചെയ്യുന്ന ദ്വിമുഖന്‍മാരാണ് മുനാഫിഖുകള്‍.

ٱلَّذِينَ يَتَّخِذُونَ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا

സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്‍. അവരുടെ (സത്യനിഷേധികളുടെ) അടുക്കല്‍ പ്രതാപം തേടിപ്പോകുകയാണോ അവര്‍? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. (ഖുർആന്‍:4/139)

http://T.me/Salafisunni

7.അവസരവാദികൾ
ഭൗതികമായ നേട്ടങ്ങള്‍ക്ക് വേണ്ടി സത്യവിശ്വാസികളോടൊപ്പം നിലകൊള്ളുകയും അവരുടെ ജയപരാജയങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കുന്നവരാണ് മുനാഫിഖുകള്‍. അവർ സത്യവിശ്വാസികളുടെ വിജയവേളയില്‍ സത്യവിശ്വാസികളോടൊപ്പം നിലകൊള്ളുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ സത്യിഷേധികളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു.


ٱلَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌ مِّنَ ٱللَّهِ قَالُوٓا۟ أَلَمْ نَكُن مَّعَكُمْ وَإِن كَانَ لِلْكَٰفِرِينَ نَصِيبٌ قَالُوٓا۟ أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُم مِّنَ ٱلْمُؤْمِنِينَ ۚ فَٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَٰمَةِ ۗ وَلَن يَجْعَلَ ٱللَّهُ لِلْكَٰفِرِينَ عَلَى ٱلْمُؤْمِنِينَ سَبِيلًا

നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ (കപടവിശ്വാസികള്‍) നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്‌. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും; നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്ന്‌. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്‌. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.
(ഖുർആന്‍: 4/141)

സത്യവിശ്വാസികള്‍ക്ക് വല്ല വിജയമോനേട്ടമോ കൈവരുമ്പോള്‍, നമ്മളൊക്കെ ഒന്നല്ലേ, ഞങ്ങളും മുസ്‌ലിംകളാണല്ലോ, ഞങ്ങള്‍ക്കും അതില്‍ അവകാശവും പങ്കും ഉണ്ടല്ലോ എന്നിങ്ങനെ സമര്‍ത്ഥിച്ചുകൊണ്ട് അതില്‍ ഭാഗഭാക്കാകുവാന്‍ മുനാഫിഖുകള്‍ ശ്രമിക്കും. ഇനി ഉഹ്ദില്‍ സംഭവിച്ചതുപോലെ വല്ലപ്പോഴും അവിശ്വാസികള്‍ക്ക് എന്തെങ്കിലും നേട്ടമോ വിജയമൊ ലഭിച്ചുവെങ്കില്‍ മുനാഫിഖുകള്‍ ഭാവം മാറ്റി അവരെ പറ്റിക്കൂടുകയും ചെയ്യും. ഞങ്ങള്‍ക്ക് മുസ്‌ലിംകളെ സഹായിച്ചു കൊണ്ട് നിങ്ങളെ പരാജയപ്പെടുത്തുവാന്‍ അവസരവും കഴിവുമുണ്ടായിരുന്നുവെന്നും അതിന് തുനിയാതെ അവരുമായി നിസ്സഹകരിക്കുകയും, നിങ്ങള്‍ക്ക് അവരില്‍ നിന്ന് രക്ഷ കിട്ടുവാന്‍ വഴിവെക്കുകയുമാണ് ഞങ്ങള്‍ ചെയ്തതെന്ന് അവർ അവിശ്വാസികളോട് പറയുകയും ചെയ്യും.

തുടരും إن شاء الله

സലഫിസുന്നി السلفية سني

22 Oct, 06:36


മുനാഫിഖുകളുടെ ചില ലക്ഷണങ്ങൾ

Part:2

3.വക്രമനസ്കരായ മൂഢന്‍മാർ

സത്യവിശ്വാസികളുമായി സമ്പർക്കം പുലർത്തുമ്പോഴും മുനാഫിഖുകളുടെ നിലപാട്, ഈമാൻ, ഇഖ്ലാസ് എന്നൊക്കെ പറഞ്ഞാല്‍ ഒരുതരം മൂഢത്വമാണ് എന്നാണ്. യഥാർത്ഥത്തില്‍ വഴിപിഴച്ച ഈ വിഭാഗത്തിന്റെ നിലപാടാണ് മൂഢത്വം. അതിനെ കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعْلَمُونَ

മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല. (ഖുർആന്‍:2/13)

http://T.me/Salafisunni

4.കുതന്ത്രക്കാരായ വഞ്ചകന്‍മാർ
നെറികെട്ട കുതന്ത്രത്തിന്റെ ആളുകളാണ് മുനാഫിഖുകള്‍. അവസരത്തിനൊത്ത് നിറം മാറ്റുന്ന വഞ്ചകന്‍മാരാണവർ. സത്യവിശ്വാസികളുടെ മുന്നില്‍ ഈമാനിന്റെ മുഖം മൂടിയണിഞ്ഞ് എത്തുന്ന ഇവർ, സത്യനിഷേധികളുടെ ചേരിയിലെത്തിയാല്‍ മുഖംമൂടി അഴിച്ചുമാറ്റും. എന്നിട്ട് തങ്ങളുടെ യഥാർത്ഥ മുഖം പ്രകടമാക്കും. സത്യവിശ്വാസികളെ അപകടത്തിലാക്കുവാനും പരമാവധി ദ്രോഹിക്കുവാനും അങ്ങേയറ്റത്തെ ഉപദ്രവങ്ങളിലകപ്പെടുത്തുവാനുമാണ് മുനാഫിഖുകള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ

വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു.(ഖുർആന്‍:2/140

5.കരാർ ലംഘകന്‍മാർ
അല്ലാഹുവിനോടുള്ള കരാറിനെ ലംഘിക്കാന്‍ യാതൊരു മടിയുമില്ലാത്തവരാണ് മുനാഫിഖുകള്‍.

وَمِنْهُم مَّنْ عَٰهَدَ ٱللَّهَ لَئِنْ ءَاتَىٰنَا مِن فَضْلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّٰلِحِينَ – فَلَمَّآ ءَاتَىٰهُم مِّن فَضْلِهِۦ بَخِلُوا۟ بِهِۦ وَتَوَلَّوا۟ وَّهُم مُّعْرِضُونَ – فَأَعْقَبَهُمْ نِفَاقًا فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُۥ بِمَآ أَخْلَفُوا۟ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُوا۟ يَكْذِبُونَ

അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്‌.എന്നിട്ട് അവന്‍ അവര്‍ക്ക് തന്റെ അനുഗ്രഹത്തില്‍ നിന്ന് നല്‍കിയപ്പോള്‍ അവര്‍ അതില്‍ പിശുക്ക് കാണിക്കുകയും, അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുകയും ചെയ്തു. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്‌. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്‌.

(ഖുർആന്‍:9/75-77)

തുടരും إن شاء الله

സലഫിസുന്നി السلفية سني

22 Oct, 05:52




കാപട്യത്തെപ്പറ്റി നിർഭയനാവുക മുനാഫിഖ് മാത്രമാണ്..


സ്വഹാബിയായ അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ തൻ്റെ നിസ്‌കാരത്തിന്റെ അവസാനത്തിൽ തശഹ്ഹുദിനുശേഷം, ധാരാളമായി അല്ലാഹുവിനോട് 'നിഫാഖിൽ (കാപട്യം) നിന്ന് കാവൽ ചോദിക്കാറുണ്ടായിരുന്നു..
http://T.me/Salafisunni

ഇതുകണ്ട് ജുബൈറുബ്ൻ നുഫൈർ ചോദിച്ചു:

അല്ലയോ അബുദ്ദർദാഅ് താങ്കൾക്ക് കാപട്യവുമായി എന്ത്‌ ബന്ധമാണുള്ളത്? "

അതിന് അദ്ദേഹത്തിൻ്റെ മറുപടി:
അല്ലാഹു തന്നെ സത്യം, മനുഷ്യൻ തന്റെ ദീനിൽനിന്ന് തെറ്റിക്കപ്പെട്ട് മതഭ്രഷ്‌ടനായി മാറാൻ ഒരു ചെറിയ സമയം മതി..!! - എന്നായിരുന്നു.

📚സിയാറു അഅ്ലാമിന്നുബലാ. 6/382)

സലഫിസുന്നി السلفية سني

22 Oct, 03:17



മുനാഫിഖ് ?!


ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു:
നിസ്കാരം നിനക്ക് ഭാരമുള്ള ഒന്നായി തോന്നുന്നുണ്ടെങ്കിൽ നിന്റെ മനസ്സിൽ നിഫാഖ് ഉണ്ടെന്ന് നീ അറിഞ്ഞ് കൊള്ളുക, അത് ഇനി സുന്നത്ത് നിസ്കാരം ആണെങ്കിൽ പോലും !

കാരണം ഇത് മുനാഫിഖീങ്ങളുടെ അവസ്‌ഥയാണ്‌, അല്ലാഹു അവരെ കുറിച്ച് പറഞ്ഞത് (ഇപ്രകാരമാണ്):

وَإِذَا قَامُوۤا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ
അവര്‍ നിസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടായിരിക്കും നിൽക്കുക

[ സൂറത്ത് നിസാഅ്‌ 142]

http://T.me/Salafisunni

ഇനി നിന്റെ ഹൃദയം നിസ്കാരത്തെ ലഘുവായും സന്തോഷമായും ആണ് കാണുന്നതെങ്കിൽ ഇത് നിന്റെ ഈമാനിന്റെ പ്രബലതയെ ആണ് സൂചിപ്പിക്കുന്നത് എന്നും നീ അറിഞ്ഞ് കൊള്ളുക.

📚شرح صحيح مسلم ج١٥

സലഫിസുന്നി السلفية سني

22 Oct, 03:04


قَالَ الرَّبِيعُ بْنُ أَنَسٍ: عَلَامَةُ حُبِّ اللَّهِ: «كَثْرَةُ ذِكْرِهِ. فَإِنَّكَ لَا تُحِبُّ شَيْئًا إِلَّا أَكْثَرْتَ مِنْ ذِكْرِهِ»

ഇമാം റബീഅ് ബിൻ അനസ് رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ അടയാളമാണ് അവനെ ധാരാളമായി ഓർക്കുക (ദിക്ർ ചെയ്യുക) എന്നത്.

കാരണം, നീ ഒരുകാര്യത്തെയും സ്നേഹിക്കുന്നില്ല അതിനെ കുറിച്ചുള്ള സ്മരണ (ദിക്ർ) വർധിപ്പിച്ചിട്ടല്ലാതെ..”

‎(مدارج السالكين: ٢/٢١٠📚)

സലഫിസുന്നി السلفية سني

22 Oct, 01:20


അല്ലാഹുവിനെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങള്‍ ആയിത്തീരരുത്. അങ്ങനെ അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അങ്ങിനെയുള്ളവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.

[QURAN 59:19]

സലഫിസുന്നി السلفية سني

21 Oct, 17:26


ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു:
നല്ല പ്രവൃത്തികൾ ഉപേക്ഷിക്കുന്നത് പാപങ്ങൾ ചെയ്യുന്നതിനേക്കാൾ (ഒരു വ്യക്തിക്ക്) കൂടുതൽ ദോഷകരമാണ് (കാരണം നല്ല പ്രവൃത്തികൾക്ക് ഒരാളുടെ മോശം പ്രവൃത്തികൾ ഇല്ലാതാക്കാൻ കഴിയും).

[📚മജ്മൂൽ ഫതാവാ 20/110]

സലഫിസുന്നി السلفية سني

21 Oct, 16:06


നിനക്കറിയില്ലേ, സുഫ്യാൻ ബിൻ അസ്സൗരി رَحِمَهُ اللَّهُ അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താൽ കരഞ്ഞ് രക്തം വരുമായിരുന്നു എന്ന്!!

നിനക്കറിയില്ലേ, ഇബ്രാഹീം ബിൻ അദ്ഹം رَحِمَهُ اللَّهُ അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താൽ രക്തം മൂത്രിച്ചിരുന്നു എന്ന്..

നിനക്കറിയില്ലേ, നാല് മദ്ഹബിൻ്റെ ഇമാമുമാരുടെ:
ഇമാം മാലിക്ക്, അബൂ ഹനീഫ, ഷാഫിഈ, അഹ്മദ് ബിൻ ഹമ്പൽ എന്നിവരുടെ ഇബാദത്തുകളെയും ഭൗതിക വിരക്തിയെയും കുറിച്ച്?!

നീ സൂക്ഷിച്ചോളൂ..
ഇൽമനുസരിച്ച് കർമ്മം ചെയ്യാതെ, ഇൽമിൽ മാത്രം ഒതുങ്ങിക്കൂടുക എന്നത്, ചിരകാലിക അലസത ബാധിച്ചവരുടെ അവസ്ഥയാണ് !!

[📚صيد الخاطر | فصل: العلم والعمل]

1,607

subscribers

997

photos

345

videos