UPSC Malayalam

@shamnaan


An exclusive centre for UPSC Malayalam Optional

UPSC Malayalam

09 Oct, 11:15


വള്ളത്തോൾ - പഠന കുറിപ്പ്

മഹാകവി എന്ന നിലയില്‍ മാത്രമല്ല വള്ളത്തോളിന്‍റെ സ്ഥാനം. കഥകളിയേയും മോഹിനിയാട്ടത്തേയും പുനരുജ്ജീവിപ്പിച്ച ആള്‍, കേരള കലാമണ്ഡലമെന്ന സാംസ്കാരിക കേന്ദ്രത്തിന്‍റെ സ്ഥാപകന്‍, പത്രാധിപര്‍ തുടങ്ങി ഒട്ടേറെ നിലകളില്‍ ഉന്നത ശീര്‍ഷനാണ് വള്ളത്തോള്‍.ശബ്ദസുന്ദരന്‍ എന്നാണ് വള്ളത്തോളിനെ പറയാറ്. ആ കവിതകളിലെ ശബ്ദങ്ങളുടെ പ്രയോഗവും ആവിഷ്കാരത്തിലെ സൗന്ദര്യവുമാണ് നമ്മളെ ആകര്‍ഷിക്കുക.

മറ്റൊന്ന് വാങ്‌മയ ചിത്രങ്ങള്‍ തീര്‍ക്കുന്നതിലുള്ള വള്ളത്തോളിന്‍റെ ചാതുര്യമാണ്. ശിഷ്യനും മകനും എന്ന കവിതയില്‍
“ഉടന്‍ മഹാദേവി ഇടത്തു കൈയാല്‍
അഴിഞ്ഞ വാര്‍കൂന്തലമൊന്നൊതുക്കി
ജ്വലിച്ച കണ്‍‌കൊണ്ടൊരു നോക്കുനോക്കി
പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു
കിട്ടീലയോ ദക്ഷിണ വേണ്ടുവോളം”
എന്നിങ്ങനെയുള്ള വരികളില്‍ ഗണ്‍പതിയുടെ കൊമ്പുമുറിച്ച പരശുരാമന്‍റെ ഔധത്യത്തെ കുറിച്ച് പരമശിവനോട് പരാതി പറയുന്ന പാര്‍വതിയുടെ ചിത്രം നോക്കുക. ജ്വലിച്ച കണ്‍‌കൊണ്ടുള്ള നോക്കല്‍ നമുക്ക് അനുഭവപ്പെടുന്നതു പോലെ തോന്നും.
കൊടുങ്ങല്ലൂര്‍ കളരിയില്‍ ബാല്യത്തില്‍ ചെന്ന് പെട്ടതുകൊണ്ട് ലഭിച്ച സിദ്ധിയാവാം ഇതെന്ന് ചില നിരൂപകര്‍ വിലയിരുത്തുന്നു. ഭാവദീപ്തമായ രൂപരേഖകള്‍ മാത്രമായിരുന്നില്ല വള്ളത്തോളിന്‍റെ വര്‍ണ്ണനകള്‍. അവ സൗന്ദര്യാത്മകവും കാല്‍പ്പനികവും ആയിരുന്നു.

ശില്‍പ്പചാരുതയാണ് വള്ളത്തോള്‍ കവിതയുടെ മറ്റൊരു സവിശേഷതയായി മുണ്ടശേരി അടക്കമുള്ള നിരൂപകര്‍ എടുത്തുപറയുന്ന കാര്യം. കാവ്യ രചനയില്‍ കുലീനതയും നര്‍മ്മബോധവും സ്വാതന്ത്ര്യ അഭിവാഞ്ചയും പുലര്‍ത്തുന്ന വള്ളത്തോള്‍ ചിലപ്പോഴെങ്കിലും വെണ്‍‌മണി നമ്പൂതിരിമാരെ വെല്ലുന്ന ശൃംഗാര ലോലുപത കാണിച്ചിട്ടുണ്ട്.

മലയാള ഭാഷയോടുള്ള ആഭിമുഖ്യമായിരുന്നു വള്ളത്തോള്‍ കവിതകളുടെ അന്തര്‍ധാര. ഭാഷയെ പ്രണയിക്കുക, അങ്ങനെ നാടിനെ സ്നേഹിക്കുക, രാജ്യത്തിന്‍റെ പേരില്‍ ഊറ്റം കൊള്ളുക എന്ന സന്ദേശം വള്ളത്തോളിന്‍റെ പല കവിതകളിലും തുടിച്ചു നില്‍ക്കുന്നു. മാതൃഭാഷയെ പെറ്റമ്മയായും മറ്റ് ഭാഷകളെ കേവലം ധാത്രിമാരായും അദ്ദേഹം കാണുന്നു.

“ഭാരതമെന്ന പേരുകേട്ടലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍” എന്നു വരെ അദ്ദേഹം പറഞ്ഞുവച്ചു. കേരളത്തിന്‍റെ പ്രകൃതിയെപ്പോലും അദ്ദേഹം സ്നേഹിച്ചു. ‘പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും സ്വച്ഛാബ്ദി മണല്‍‌തിട്ടാം പാദോപദാനം പൂണ്ടുമുള്ള’ കേരളത്തെയാണ് കവി കാണുന്നത്.
“സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാല്‍ ഭയാനകം”
എന്ന കടുത്ത സ്വാതന്ത്ര്യ വാഞ്ച അദ്ദേഹം കാണിക്കുന്നു. മഗ്ദലന മറിയം എന്ന കവിതയില്‍ ക്രൈസ്തവ പ്രമേയത്തെ കൃതഹസ്തതയോടെ വള്ളത്തോള്‍ കൈകാര്യം ചെയ്തതായി കാണാം.
“പൊയ്ക്കൊള്‍ക പെണ്‍‌കുഞ്ഞേ നീയുള്‍ക്കൊണ്ട
വിശ്വാസം കാത്തു നിന്നെ” എന്നു തുടങ്ങുന്ന വരികളില്‍ ഇത് നമുക്ക് കാണാനാവും.

നിയോ ക്ലാസിക്, കാല്‍പ്പനികം എന്നിങ്ങാനെ രണ്ട് ഘട്ടങ്ങളിലായാണ് വള്ളത്തോളിന്‍റെ വൈവിധ്യപൂര്‍ണ്ണമായ കാവ്യ ജീവിതം പരന്നു കിടക്കുന്നത്. 1910 ല്‍ എഴുതിയ ബധിരവിലാപത്തോടെയാണ് കാല്‍പ്പനിക ഘട്ടം തുടങ്ങുന്നത്. വള്ളത്തോളിന്‍റെ മികച്ച കവിതകളെല്ലാം ഈ കാലഘട്ടത്തിലാണ് ഉണ്ടായതെന്ന് കാണാം.

UPSC Malayalam

07 Oct, 12:33


കുമാരനാശാന്റെ പ്രധാനപ്പെട്ട വരികൾ
*******************************

“ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?”(വീണപൂവ്)

“സ്വാതന്ത്ര്യംതന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയെക്കാൾ ഭയാനകം”
(ഒരു ഉദ്‌ബോധനം )

“കരുതുവതിഹ ചെയ്യവയ്യ ,ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാം വിചാരം
പരമഹിതമറിഞ്ഞു കൂട; യായു-
സ്ഥിരതയുമില്ലതി നിന്ദ്യമി നരത്വം”
(ദുരവസ്ഥ )

“സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും”
(ചണ്ഡാല ഭിക്ഷുകി )

“ഹാ!സുഖങ്ങൾ വെറും ജാലം ആരറിവൂ നിയതിതൻ
ത്രാസു പൊങ്ങുന്നതും താനേ താണുപോവതും”(കരുണ )

“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മറ്റുമതുകളി നിങ്ങളെത്താൻ”
(ദുരവസ്ഥ)

“വെട്ടിമുറിക്കുക കൽച്ചങ്ങല വിഭോ
പൊട്ടിച്ചെറിയുകായികൈവിലങ്ങും”
(സ്വാതന്ത്ര്യ ഗാഥ)

“സ്നേഹമാണഖിലസാരമൂഴിയിൽ”
(നളിനി )

“നെല്ലിൻ ചുവട്ടിൽ മുളയ്ക്കും
കാട്ടുപുല്ലല്ല സാധു പുലയൻ”
(ചണ്ഡാല ഭിക്ഷുകി)

“തൊട്ടുകൂടാത്തവർ  തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
 യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!”
(ദുരവസ്ഥ)

“തന്നതില്ല പരനുള്ളു പറയാനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ!”
(നളിനി )

“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി”
(ചണ്ഡാല ഭിക്ഷുകി )

“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം
തിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാർക്കുമേ”
(ചിന്താവിഷ്ടയായ സീത)

“സ്നേഹിക്കയുണ്ണി നീ
നിന്നെ ദ്രോഹിക്കുന്ന ജനത്തെയും”
(വിചിത്ര വിജയം )

“ആഹന്തയെത്ര വിഫലമാക്കി തീർത്തു നീ
ഹിന്ദു ധർമ്മമ ജാതി ചിന്ത മൂലം”
(ചണ്ഡാല ഭിക്ഷുകി )

“അതി സങ്കടമാണു നീതി തൻ
ഗതികഷ്ടം പരതന്ത്രർ മന്നവർ”
(ചണ്ഡാല ഭിക്ഷുകി )

“യുവജന ഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗൃഹേച്ചയിൽ..."
(ലീല )

UPSC Malayalam

07 Oct, 12:24


ആശാൻ എന്ന മാനി- പഠന കുറിപ്പ്

ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാൻ മലയാളകവിതയുടെ കാൽപനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌. 
ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. 'ആശയ ഗംഭീരൻ', 'സ്നേഹ ഗായകൻ' എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.മഹാകാവ്യം എഴുതാതെ മഹാകവിയായ ആശാന്റെ ജീവിതത്തെയും കാവ്യസംഭാവനകളെയും വിലയിരുത്തുന്ന ലേഖനമാണ് എം.ആർ.ബിയുടെ ആശാൻ എന്ന മാനി(അഭിമാനി)  എന്ന ലേഖനം.

കുമാരനാശാൻ  ജീവിതകാലത്തു വേണ്ടവിധത്തിൽ അംഗീകരിക്കപെടാതെ പോയ ഹതഭാഗ്യവാനാണെന്ന് ലേഖകൻ നിരീക്ഷിക്കുന്നു,ആശാന്റെ തന്നെ കാവ്യമായ ഗ്രാമവൃക്ഷത്തിലെ കുയിൽ - അംഗീകരിക്കപ്പെടാതെ പോവുന്ന ആത്മാവിന്റെ നൊമ്പരങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ആശാൻ കവിതകളിലെ സത്യസന്ധമായ ജീവിത നിരീക്ഷണങ്ങളും,തത്വചിന്തകളുമാണ് മരണ ശേഷവും കാലാതീതനായ കവിയാക്കി അദ്ദേഹത്തെയും അനശ്വരമായ(മരണമില്ലാത്ത) കാവ്യങ്ങളാക്കി അദ്ദേഹത്തിന്റെ കൃതികളെയും  മാറ്റിയതെന്ന് കാണാം.“സ്നേഹമാണഖിലസാരമൂഴിയിൽ” എന്നു പാടിയ മഹാകവി, സ്വാതന്ത്ര്യം തന്നെ അമൃതം/സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്കു/ മൃതിയെക്കാൾ ഭയാനകം എന്നും അദ്ദേഹം പാടിയിട്ടുണ്ട്‌.

"ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ"
എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്ന ഈ കാവ്യം ആശാന് അനശ്വര കീർത്തി സമ്മാനിച്ചു.

ആശാന്റെ കവിതകളുടെ അടിസ്ഥാനം സ്നേഹമാണ്. നളിനി-മനുഷ്യന്റെ നിസ്സഹായതയുടെയും സ്നേഹത്തിന്റെ ഉജ്ജ്വല ഭാവങ്ങളെയും അവതരിപ്പിക്കുന്നു, ലീലയിൽ മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് മദനന്റെയും ലീലയുടെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.
, സീത, സാവിത്രി, , മാതംഗി, ഉപഗുപ്തൻ, മദനൻ, ആനന്ദൻ, ബുദ്ധൻ, വാസവദത്ത തുടങ്ങിയ ആശാൻ കഥാപാത്രങ്ങളെല്ലാം  സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ് അവതരിപ്പിക്കുന്നത്.ജീവിതത്തിന്റെ ആത്യന്തികമായ അർഥം സ്നേഹമാണെന്ന് ഇവർ ജീവിതംകൊണ്ട് തെളിയിക്കുന്നു.ആശാൻ എന്ന കവിയുടെ വ്യക്തിജീവിതത്തിലും ഈ സ്നേഹപ്രഭ വിളങ്ങിനിൽക്കുന്നു. സ്നേഹം തന്നെയാണ്‌ ജീവിതമെന്നും സ്നേഹരാഹിത്യം മരണം തന്നെയാണെന്നും തന്റെ കവിതകളിലുടനീളം കവി സമർഥിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടിലേക്ക്‌ ഇറങ്ങി ചെല്ലുന്നതാണ്‌ ആശാൻ കവിതയിലെ ദർശനം

ബുദ്ധമതം ആശാനെ വളരെയേറെ സ്വാധീനിച്ചു. ബുദ്ധമതത്തിലെ പല സമത്വ ചിന്തയടക്കമുള്ള പല ആശയങ്ങളും  ഹിന്ദു മതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി “, “കരുണ “, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാതിആചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ഈ കൃതികളിലൂടെയെല്ലാം അദ്ദേഹം ശ്രമിക്കുന്നത്.
വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് ദുരവസ്ഥ വരച്ചു കാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം.സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം.

ആശാന്റെ അതിപ്രശസ്തമായ വിലാപകാവ്യമാണ്‌ പ്രരോദനം. തന്റെ ഗുരുവും വഴികാട്ടിയുമായ A.R രാജരാജ വർമ്മയുടെ  മരണത്തെ തുടർന്ന്  ആശാൻ രചിച്ച വിലാപകാവ്യമാണത്. 'കണ്ണീർതുള്ളിയടക്കം' മലയാള സാഹിത്യലോകത്ത് വിലാപകാവ്യ പ്രസ്ഥാനം വളരാൻതന്നെ  ഈ കൃതി കാരണമായി.ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.

മലയാള കവിതാലോകത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്ന കാലത്താണ് 1924 ജനുവരി 16-ന് പല്ലനയാറ്റിൽ റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ അന്തരിച്ചത്.സമൂഹത്തില്‍ നിലനിന്നു പോന്ന അനാചാരങ്ങള്‍ക്കെതിരെ ഒരു ജനതയെ ഉണര്‍ത്തിയ ആശാന്‍ വരികള്‍ എക്കാലവും പ്രസക്തി നേടുന്നവയാണ്.

"' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
                   മാറ്റുമതുകളീ നിങ്ങളെത്താൻ  ‍....''


എന്ന് തന്റെ തൂലികയിലൂടെ പ്രഖ്യാപിച്ച കവി മലയാള സാഹിത്യലോകത്തു തന്നെ ഒരു പുതു പാത വെട്ടിതുറക്കുകയായിരുന്നു.ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയാണ് കുമാരനാശാൻ എന്ന് പറയാം.നവോത്ഥാനകവിയെന്ന അതുല്യ സിംഹാസനം നല്‍കി സാംസ്‌കാരിക കേരളം ഇദ്ദേഹത്തെ ആദരിക്കുന്നുണ്ട്.ബംഗാളി കവിതയിൽ നിന്നും ടാഗോറിനെ പോൽ മലയാളത്തിന്റെ അഭിമാനമായാണ് ലേഖകൻ ആശാനെ കാണുന്നത്.വഴിമുട്ടിനിന്ന മലയാള കവിതയ്ക്ക്‌ പുതുവഴി തുറന്ന്‌ മോചനം നൽകിയ മഹാകവിയാണ്‌ കുമാരനാശാൻ. ആശാൻ കവികളുടെ മഹാകവിയായിരുന്നു.

UPSC Malayalam

29 Sep, 12:13


Malayalam Paper 2
2024 ☝🏻

UPSC Malayalam

29 Sep, 12:10


Malayalam Paper 1
2024 ☝🏻

UPSC Malayalam

21 Aug, 10:19


മലയാളം മെയിൻസ് ഓപൺ ടെസ്റ്റ് സെപ്റ്റംബർ 9 ന് ആണ് നടത്തുന്നത്. ഇക്കൊല്ലം മെയിൻസ് എഴുതുന്ന എല്ലാവർക്കും ടെസ്റ്റ് എഴുതാം. പരീക്ഷ എഴുതുന്ന എല്ലാവർക്കും ഫീഡ്ബാക്ക് ഉണ്ടാകുന്നതാണ്. രെജിസ്റ്റർ ചെയ്യുന്നതിനായി IAS മലയാളം നമ്പറിൽ ( 8714057681 ) ബന്ധപ്പെടുക.

UPSC Malayalam

02 Aug, 10:10


പച്ചമലയാള പ്രസ്ഥാനം പ്രസക്തിയും പരിമിതിയും 👆🏻

UPSC Malayalam

03 Jul, 10:25


ANSWR WRITING PROGRAM ORIENTATION SESSION RECORDED

TIME: 3/7/24, 10:30AM

https://us06web.zoom.us/rec/share/LsdWMDtj0SyGh7PgoLa22p4LdTh-ftqxMV4j_w_tvJx4aICMooPQ50jdJituW5pd.FKzNFcJJDQhYXTrh
Passcode: +50E.7#u

UPSC Malayalam

02 Jul, 08:50


അടുത്ത കൊല്ലത്തേക്ക് മെയിൻസ് ഓപ്ഷണലിനായി എങ്ങനെ തയ്യാറെടുക്കാം ?

Civil service preliminary exam 2025 - May 25
Mains - August 22

2025 ലെ പ്രിലിമിനറി കഴിഞ്ഞാൽ 88 ദിവസമേ അടുത്ത കൊല്ലം മെയിൻസിന് ഉണ്ടാവൂ. ഇക്കൊല്ലം പ്രിലിമിനറി ക്ലിയർ ആകാത്തവർ അടുത്ത കൊല്ലത്തെ മെയിൻസിന് തയ്യാറെടുക്കുകയാണ് വേണ്ടത്. 2025 ൽ മെയിൻസ് എഴുതാൻ ഉദ്ദേശിക്കുന്നവർക്കായി ജൂലൈ 8 നും സെപ്റ്റംബർ 20 നുമായി നടത്തുന്ന (Cycle 1 - July 8 to Dec 27, Cycle 2 - Sep 20 to Jan 31) മലയാളം Answer writing programme ന്റെ ഓറിയന്റേഷൻ നാളെ (03/07/24 Wednesday) രാവിലെ 10:30 ന് ഓൺ ലൈനായി നടത്തുന്നുണ്ട്.
താൽപര്യമുള്ളവർ ക്ലാസിൽ കയറുക.